Monday, June 11, 2012

കടക്കെണി: പാലക്കാട്ട് വീണ്ടും കര്‍ഷക ആത്മഹത്യ

ചിറ്റൂര്‍: കടക്കെണിമൂലം പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്തു. പൊല്‍പ്പുള്ളി മന്ദത്താപ്പുള്ളി വേലായുധന്റെ മകന്‍ ശിവദാസനെ(50)യാണ് ഞായറാഴ്ച പുലര്‍ച്ചെ നാലിന് വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ പാലക്കാട് ജില്ലയില്‍ ഒരു വര്‍ഷത്തിനിടെ കടക്കെണിയില്‍ ആത്മഹത്യചെയ്ത കര്‍ഷകരുടെ എണ്ണം അഞ്ചായി. സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനകം 56 കര്‍ഷകരാണ് കാര്‍ഷികവിലത്തകര്‍ച്ചയിലും കടക്കെണിയിലുംപെട്ട് ആത്മഹത്യ ചെയ്തത്. കൃഷിയിടം പണയപ്പെടുത്തി എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് ശിവദാസന്‍ ആത്മഹത്യചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഒന്നര ഏക്കര്‍ നെല്‍പ്പാടം പണയപ്പെടുത്തിയാണ് പൊല്‍പ്പുള്ളി സര്‍വീസ് സഹ. ബാങ്കില്‍ നിന്ന് രണ്ടുലക്ഷം രൂപ വായ്പയെടുത്തത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അമ്മ: കല്യാണി. ഭാര്യ: ദേവകി. മക്കള്‍: അശ്വതി, അരുണ്‍കുമാര്‍. മരുമകന്‍: ശെന്തില്‍. സഹോദരങ്ങള്‍: പ്രഭ, കമലം, കാര്‍ത്യായനി, പാര്‍വതി.

deshabhimani 110612

1 comment:

  1. കടക്കെണിമൂലം പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്തു. പൊല്‍പ്പുള്ളി മന്ദത്താപ്പുള്ളി വേലായുധന്റെ മകന്‍ ശിവദാസനെ(50)യാണ് ഞായറാഴ്ച പുലര്‍ച്ചെ നാലിന് വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ പാലക്കാട് ജില്ലയില്‍ ഒരു വര്‍ഷത്തിനിടെ കടക്കെണിയില്‍ ആത്മഹത്യചെയ്ത കര്‍ഷകരുടെ എണ്ണം അഞ്ചായി.

    ReplyDelete