Wednesday, June 6, 2012
കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മകനെ മാപ്പുസാക്ഷിയാക്കി പുതിയ തന്ത്രം
ചന്ദ്രശേഖരന് വധക്കേസില്‍ മൂന്നുപേരെ മാപ്പുസാക്ഷികളാക്കി കേസ് വഴിതിരിച്ചു വിടുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മകനെയടക്കം ഉപയോഗിച്ച് സിപിഐ എം നേതാക്കള്‍ക്കെതിരെ മൊഴി നല്‍കിച്ചാണ് കേസില്‍ രാഷ്ട്രീയ ഇടപെടല്‍. അഴിയൂരിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് കല്ലറോത്ത് തെരുവിങ്ങില് നാരായണന്റെ മകന് അന്‍സിത്(21), അഴിയൂര്‍ കല്ലറോത്ത് കക്കട്ടില്‍ സുബിന്(23), മാഹിക്കടുത്ത് ചാലക്കര മണ്ടപറമ്പ് കോളനിയില്‍ സുമേഷ്(28) എന്നിവരെയാണ് മാപ്പുസാക്ഷികളാക്കി മൊഴിയെടുത്തത്. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദത്തിലാണ് ഇവരെ മാപ്പുസാക്ഷികളാക്കുന്നത്. ക്രിമിനല്‍ നടപടി ചട്ട നിയമത്തിലെ 164 വകുപ്പ് പ്രകാരം ഇവരുടെ കുറ്റസമ്മതമൊഴി മജിസ്ട്രേട്ട് കോടതിയില്‍ രേഖപ്പെടുത്തി.
ചൊവ്വാഴ്ച പകല്‍ മൂന്നരക്കാണ് നാദാപുരം ഒന്നാംക്ലാസ് മജിസ്ട്രേട്ട് വി കെ സുബ്രഹ്മണ്യന് നമ്പൂതിരി മുമ്പാകെ മൊഴി രേഖപ്പെടുത്തിയത്. അറസ്റ്റിലായ സിപിഐ എം ജില്ലാകമ്മിറ്റി അംഗം സി എച്ച് അശോകന്, ഒഞ്ചിയം ഏരിയാകമ്മിറ്റി അംഗം കെ കെ കൃഷ്ണന് എന്നിവര്‍ക്കെതിരെയാണ് മൊഴി നല്‍കിച്ചത്. പൊലീസിനു കീഴടങ്ങിയ വായപ്പടച്ചി റഫീഖിനെയും മാപ്പുസാക്ഷിയാക്കാന്‍ നീക്കമുണ്ട്. ആദ്യഘട്ടത്തില്‍ മൂന്നുപേരെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. ദിവസങ്ങളോളം ചോദ്യംചെയ്ത ശേഷം അന്സിതിനെയും സുബിനെയും വിട്ടയച്ചു. സുമേഷ് കസ്റ്റഡിയില്‍ തുടര്‍ന്നു. ചൊവ്വാഴ്ച രാവിലെ അന്സിതിനെയും സുബിനെയും വടകര റൂറല്‍ എസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തി പ്രത്യേകാന്വേഷണസംഘത്തിന്റെ ഓഫീസിലേക്ക് കൊണ്ടുപോയി. മാപ്പുസാക്ഷിയായാല്‍ വിട്ടയക്കാമെന്ന് അറിയിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നാരായണന് മകന് അന്സിതിനെ രക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായ മുല്ലപ്പള്ളി രാമചന്ദ്രനെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് മാപ്പുസാക്ഷിയാക്കാനുള്ള തന്ത്രം രൂപംകൊണ്ടത്. മൂന്നുപേരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നും അറസ്റ്റ്ചെയ്യുമെന്നു ഭയന്ന് അറിയാവുന്ന കാര്യം പറയാനാണ് അന്വേഷണസംഘത്തെ സമീപിച്ചതെന്നുമാണ് പൊലീസ് ഭാഷ്യം. എന്നാലിത് പച്ചക്കള്ളമാണ്. കൊച്ചക്കാലന്‍ സുമേഷ് മെയ് 15 മുതല്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. 16 ന് മാതൃഭൂമിയില്‍ ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ച പടത്തിലുള്ള സുമേഷിന്റെ ചിത്രം ഇതിനു തെളിവാണ്. പൊലീസ് പിടിച്ച് വടകര ഡിവൈഎസ്പി ഓഫീസില്‍ കൊണ്ടുവരുന്ന ചിത്രമാണ് പത്രത്തിലുള്ളത്. അന്സിത്്, സുബിന്, സുമേഷ് എന്നിവര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നതും കള്ളക്കഥയാണ്.
deshabhimani 070612
Labels:
ഓഞ്ചിയം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നാരായണന് മകന് അന്സിതിനെ രക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായ മുല്ലപ്പള്ളി രാമചന്ദ്രനെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് മാപ്പുസാക്ഷിയാക്കാനുള്ള തന്ത്രം രൂപംകൊണ്ടത്. മൂന്നുപേരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നും അറസ്റ്റ്ചെയ്യുമെന്നു ഭയന്ന് അറിയാവുന്ന കാര്യം പറയാനാണ് അന്വേഷണസംഘത്തെ സമീപിച്ചതെന്നുമാണ് പൊലീസ് ഭാഷ്യം. എന്നാലിത് പച്ചക്കള്ളമാണ്.
ReplyDelete