Monday, June 11, 2012

മാധ്യമവിശ്വാസ്യത ചോരുന്നു പിണറായി


കെട്ടിപ്പൊക്കിയ മാധ്യമനുണയുടെ കൂമ്പാരങ്ങള്‍ തകരുമ്പോള്‍ ചോരുന്നത് അവരുടെ വിശ്വാസ്യതയാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മാധ്യമസ്വാതന്ത്ര്യത്തെ വിലക്കിയെന്നത് വിചിത്രമായ വാദമാണ്. വലതുപക്ഷമാധ്യമങ്ങള്‍ സിപിഐ എമ്മിനെതിരെ കടുത്ത രീതിയില്‍ വിമര്‍ശനമുന്നയിക്കുകയാണ്. ഈ കാര്യത്തില്‍ കേരളത്തില്‍ ചില മാധ്യമങ്ങള്‍ മല്‍സരിക്കുകയാണ്.

മാധ്യമപ്രവര്‍ത്തകരല്ല കോര്‍പറേറ്റ് മാനേജ്മെന്റുകളാണ് വാര്‍ത്ത നിശ്ചയിക്കുന്നത്. വയറ്റുപിഴപ്പിനു വേണ്ടി ചെയ്യുന്ന ഒരു ജോലിയുടെ ഭാഗമായി മാത്രമേ ഈ കടുത്ത വിമര്‍ശനത്തെ കാണുന്നുള്ളു. അതുകൊണ്ടാണ് അവരില്‍ ആരെയും മറ്റൊരു രീതിയിലും തെറ്റായി ഒന്നും കാണിക്കാത്തത്.ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ ഇത്തരത്തില്‍ വാര്‍ത്ത കൊടുക്കുന്നതില്‍ പ്രകോപിതരായി പാര്‍ട്ടി എന്തെങ്കിലും തെറ്റായി കാണിച്ചോ. ഇവരുടെ ഏതെങ്കിലും കേന്ദ്രഓഫീസിലെത്തി സിപിഐ എം പ്രവര്‍ത്തകര്‍ നേരിട്ടോ. അങ്ങനെ മാധ്യമങ്ങളെ നേരിടുന്ന രീതിയല്ല ഞങ്ങളുടേത്. മാധ്യമങ്ങള്‍ കാണിക്കുന്ന നേറികേട് ഞങ്ങള്‍ ജനങ്ങളോട് പറയും. മാധ്യമങ്ങളുടെ വിശ്വാസ്യത ചോരുകയാണ് ചെയ്യുന്നത്. ബഹുജനങ്ങളുടെ മനസില്‍ മാധ്യമങ്ങളെക്കുറിച്ച് അവമതിപ്പുണ്ടാകുന്നു. ഈ വിശ്വാസ്യത്തകര്‍ച്ച മാധ്യമങ്ങളെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേസ് അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും അന്വേഷണസംഘത്തിന് കിട്ടുന്ന തെളിവുകള്‍ പരസ്യപ്പെടുത്തരുതെന്ന് സുപ്രീം കോടതി വരെ പറഞ്ഞിരിക്കുന്നു. അതാണ് ലംഘിക്കപ്പെടുന്നത്. അതിനെതിരെയാണ് പാര്‍ട്ടി നിലപാട്. അല്ലാതെ മാധ്യമസ്വാതന്ത്ര്യത്തിനെതിരല്ല. സിപിഐ എം പ്രവര്‍ത്തകര്‍ ആരെങ്കിലും കേസില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ പേരില്‍ നടപടിയെടുക്കും. കേസില്‍പ്പെടുത്തി എന്നു കൊണ്ടുമാത്രം പ്രതിയാവുന്നില്ല. സിപിഐ എമ്മിനെതിരെ കെട്ടിപ്പൊക്കിയ നുണയുടെ കൂമ്പാരങ്ങള്‍ തകര്‍ന്നുവെന്നു കാണുമ്പോള്‍ ഞങ്ങള്‍ വേറെ വഴിക്ക് എന്ന നിലയിലായി മാധ്യമങ്ങള്‍. വി എസ് അയച്ച കത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ വക്രീകരിച്ച് വലതുപക്ഷമാധ്യങ്ങള്‍ വാര്‍ത്ത കൊടുത്തു. തെറ്റാണെന്ന് മനസിലായപ്പോള്‍ ഇത്രയും വലിയ പ്രസ്ഥാനത്തോട് ഒരു മര്യാദയെങ്കിലും കാണിച്ചോ.

കേരളത്തിലെ വലതുപക്ഷമാധ്യമങ്ങള്‍ ഓങ്ങിയ വാളുകളെല്ലാം ലക്ഷ്യത്തില്‍ പതിച്ചിരുന്നുവെങ്കില്‍ പാര്‍ട്ടി പണ്ടേ തകര്‍ന്നു പോവുമായിരുന്നു. പലവഴികളിലൂടെ ഒരുവ്യൂഹം ചമക്കുകയാണ്. അതൊന്നും വിജയിക്കില്ല. പ്രസ്ഥാനത്തെ തകര്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കുള്ള മറുപടിയാണ് പാര്‍ട്ടി നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം. പാര്‍ട്ടിവെല്ലുവിളിക്കപ്പെടുന്നു എന്നു തോന്നുമ്പോള്‍ അവര്‍ വരും. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഏതാനും പൊലീസുകാരും വിചാരിച്ചാല്‍ തകര്‍ക്കാന്‍ കഴിയുന്ന ഒന്നല്ല ഈ പാര്‍ട്ടിയെന്നും പിണറായി പറഞ്ഞു.

deshabhimani news

1 comment:

  1. കെട്ടിപ്പൊക്കിയ മാധ്യമനുണയുടെ കൂമ്പാരങ്ങള്‍ തകരുമ്പോള്‍ ചോരുന്നത് അവരുടെ വിശ്വാസ്യതയാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മാധ്യമസ്വാതന്ത്ര്യത്തെ വിലക്കിയെന്നത് വിചിത്രമായ വാദമാണ്. വലതുപക്ഷമാധ്യമങ്ങള്‍ സിപിഐ എമ്മിനെതിരെ കടുത്ത രീതിയില്‍ വിമര്‍ശനമുന്നയിക്കുകയാണ്. ഈ കാര്യത്തില്‍ കേരളത്തില്‍ ചില മാധ്യമങ്ങള്‍ മല്‍സരിക്കുകയാണ്.

    ReplyDelete