Wednesday, June 6, 2012
വാര്‍ത്താസമ്മേളനം നടത്തിയതിന് പി ജയരാജനെതിരെ കേസ്
വാര്‍ത്താസമ്മേളനം നടത്തിയതിന് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജനെതിരെ കേസ്. കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് ഐപിസി 506, കേരള പൊലീസ് ആക്ട് 117ഇ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. തിങ്കളാഴ്ചയാണ് പി ജയരാജന് പാര്‍ടി ജില്ലാകമ്മിറ്റി ഓഫീസില്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. ഭീഷണിപ്പെടുത്തിയതിനും പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചതിനുമാണ് 506ാം വകുപ്പ് അനുസരിച്ച് ടൗണ്‍ പൊലീസ് കേസെടുത്തത്. രണ്ടുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പൊലീസിന്റെ പ്രവര്‍ത്തനത്തിന് തടസ്സംനില്ക്കുന്നതിനും ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തിയതിനുമാണ് കേരള പൊലീസ് ആക്ട് 117ഇ പ്രകാരം കേസ്. മൂന്നുവര്‍ഷം തടവോ 10,000 രൂപ പിഴയോ നല്‍കാവുന്നതാണ് ഈ വകുപ്പ്.
മുസ്ലിംലീഗ് പ്രവര്ത്തകന് ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവര്ക്കുനേരെ മൂന്നാംമുറ പ്രയോഗിക്കുന്നുണ്ടെന്നും ഇതിന് നേതൃത്വം നല്‍കുന്നത് ഡിവൈഎസ്പി പി സുകുമാരന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണ് കേസെടുക്കാനുള്ള പൊലീസിന്റെ പ്രകോപനം. വാര്‍ത്താസമ്മേളനത്തിന്റെ പേരില്‍ കേസെടുക്കുന്ന സംഭവം അപൂര്‍വമാണ്. സിപിഐ എം നേതാക്കള്‍ക്കെതിരെ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന മൂന്നാംമുറയാണ് പൊലീസ് നടത്തുന്നതെന്ന് ജയരാജന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
deshabhimani 070612
Labels:
പോലീസ്,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)

ReplyDelete