Friday, June 3, 2011

മനോരമ വാര്‍ത്ത തെറ്റ് : ആദായനികുതിവകുപ്പ്

കൊച്ചി: വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിന്റെ ഭാര്യാപിതാവ് ഡോ. ബാലചന്ദ്രന്റെ എറണാകുളത്തെ വീട്ടില്‍ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയെന്ന മനോരമ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആദായനികുതി അഡീഷണല്‍ ഡയറക്ടര്‍ ആര്‍ മോഹന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ആദായനികുതി വകുപ്പ് ബാലചന്ദ്രന്റെ വീട്ടില്‍ ഒരു പരിശോധനയും നടത്തിയിട്ടില്ല. വ്യാഴാഴ്ചത്തെ മനോരമയിലാണ് കലൂര്‍ ആസാദ് റോഡിലെ വീട്ടില്‍ റെയ്ഡ് നടത്തിയതായി വാര്‍ത്ത വന്നത്. ദുബായിയില്‍നിന്ന് അക്കൗണ്ടിലൂടെ വന്ന 50 ലക്ഷം രൂപയുടേതടക്കം സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ റെയ്ഡില്‍ കണ്ടെത്തിയതായും മനോരമ ആരോപിച്ചിരുന്നു.

deshabhimani news 030611

1 comment:

  1. വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിന്റെ ഭാര്യാപിതാവ് ഡോ. ബാലചന്ദ്രന്റെ എറണാകുളത്തെ വീട്ടില്‍ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയെന്ന മനോരമ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആദായനികുതി അഡീഷണല്‍ ഡയറക്ടര്‍ ആര്‍ മോഹന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

    ReplyDelete