Thursday, June 7, 2012

2 കക്കൂസ് നവീകരിക്കാന്‍ ആസൂത്രണ കമീഷന്‍ ചെലവഴിച്ചത് 35 ലക്ഷം


ദിവസം 26 രൂപ സമ്പാദിക്കുന്നവര്‍ ദരിദ്രരല്ലെന്ന വിവാദ വിലയിരുത്തല്‍ നടത്തിയ ആസൂത്രണ കമീഷന്‍, രണ്ട് കക്കൂസ് നവീകരിക്കാന്‍ ചെലവഴിച്ചത് 35 ലക്ഷം രൂപ. കക്കൂസുകളുടെ നവീകരണത്തിന് 30,00,305 രൂപ ചെലവാക്കിയെന്ന് സുബാഷ് അഗര്‍വാള്‍ എന്ന വിവരാവകാശ പ്രവര്‍ത്തകനു നല്‍കിയ മറുപടിയില്‍ ആസൂത്രണ കമീഷന്‍ വെളിപ്പെടുത്തുന്നു.

കക്കൂസുകളിലേക്കുള്ള പ്രവേശനം സ്മാര്‍ട് കാര്‍ഡുകളിലൂടെ നിയന്ത്രിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ 5.19 ലക്ഷം രൂപ വേറെ ചെലവാക്കി. ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കായി 60 സ്മാര്‍ട് കാര്‍ഡുകള്‍ ഇതിനായി തയ്യാറാക്കി. കക്കൂസുകളിലേക്കുള്ള ഇടനാഴിയില്‍ സിസിടിവി കാമറ ഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 2011 മെയ് മുതല്‍ ഒക്ടോബര്‍വരെ ആസൂത്രണ കമീഷന്‍ അധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ വിമാന യാത്രക്കൂലി ഇനത്തില്‍ പ്രതിദിനം ശരാശരി 2.02 ലക്ഷം വീതം ചെലവിട്ടെന്ന് വിവരാവകാശ നിയമപ്രകാരം നേരത്തെ വെളിപ്പെട്ടിരുന്നു.

deshabhimani 070612

No comments:

Post a Comment