Friday, June 8, 2012
ജൂലൈ 25നും 26നും ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്
ബാങ്കിങ് മേഖലയിലെ ജനദ്രോഹ പരിഷ്കാരങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 25നും 26നും ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കും. ബാങ്കിങ് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും യൂണിയനുകള്‍ ഒന്നടങ്കം പണിമുടക്കില്‍ പങ്കെടുക്കും. കൊല്‍ക്കത്തയില്‍ കൂടിയ യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ യോഗമാണ് സമരത്തിന് ആഹ്വാനംനല്‍കിയത്. ഒമ്പത് സംഘടനകളുടെ ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു.
ബാങ്കിങ് മേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്ന ഖണ്ഡല്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിര്‍ദേശാനുസരണമാണ് പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത്. ഇതിനായി കൊണ്ടുവരുന്ന ബാങ്കിങ് റെഗുലേഷന്‍ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനെ ജീവനക്കാര്‍ ഒന്നടങ്കം എതിര്‍ക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി) പ്രസിഡന്റ് എ കെ രമേശ് പറഞ്ഞു. ബാങ്ക് ജീവനക്കാരുടെ പല അവകാശങ്ങളും ഹനിക്കുന്ന നിര്‍ദേശങ്ങളും ഖണ്ഡല്‍ കമ്മറ്റി റിപ്പോര്‍ട്ടിലുണ്ട്. പുറംകരാര്‍ ജോലി പരമാവധി നല്‍കി സ്ഥിരം ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും യൂണിയന്‍ പ്രവര്‍ത്തനം ഇല്ലാതാക്കുകയും ചെയ്യും. ജീവനക്കാരെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും ഏകപക്ഷീയമായി തീരുമാനം നടപ്പാക്കും. വിദേശ ബാങ്കുകളുടെയും സ്വകാര്യ ദേശവല്‍കൃത ബാങ്കുകളിലെയും ഓഹരി ഉടമകളുടെ വോട്ടിങ് അവകാശം വര്‍ധിപ്പിക്കുന്നതുമൂലം ഇപ്പോഴുള്ള പൊതുനിയന്ത്രണങ്ങള്‍ ക്രമേണ ഇല്ലാതാകും. ഇത്തരം പരിഷ്കാരങ്ങള്‍ക്കെതിരെ നിരന്തരപ്രക്ഷോഭം തുടരുമെന്ന് രമേശ് പറഞ്ഞു.
deshabhimani 080612
Labels:
ട്രേഡ് യൂണിയന്‍,
പോരാട്ടം,
ബാങ്കിംഗ്
Subscribe to:
Post Comments (Atom)

ReplyDelete