Thursday, June 7, 2012
കേരളം വിട്ടുനില്‍ക്കുന്നത് സ്വാശ്രയലോബിക്കുവേണ്ടി
എന്‍ജിനിയറിങ് പ്രവേശനത്തിനായി ദേശീയതലത്തില്‍ നടത്തുന്ന ഏകീകൃത പരീക്ഷയില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള കേരളത്തിന്റെ തീരുമാനം സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകളുടെ സമ്മര്‍ദത്തിനു വഴങ്ങി. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഏകീകൃത പ്രവേശന പരീക്ഷ സംസ്ഥാനത്തെ എന്‍ജിനിയറിങ് പ്രവേശനത്തിന് ബാധകമാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് ആവര്‍ത്തിച്ചു.
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റ ആഭിമുഖ്യത്തില്‍ രണ്ടു ദിവസമായി നടന്ന സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തിലും കേന്ദ്ര ഉന്നത വിദ്യാഭ്യാസ ഉപദേശക സമിതി യോഗത്തിലും പങ്കെടുത്തശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എന്‍ജിനിയറിങ് പ്രവേശനത്തില്‍ തലവരിപ്പണം ഇല്ലാതാക്കാനും അക്കാദമിക നിലവാരം മെച്ചപ്പെടുത്താനുമാണ് ദേശീയ പരീക്ഷ നടത്തുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. എന്നാല്‍,കേരളം ഈ പരീക്ഷയില്‍നിന്ന് വിട്ടുനില്‍ക്കുക വഴി തലവരിപ്പണം നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയില്‍നിന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ വിട്ടുനില്‍ക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. കേരളത്തില്‍ സ്വാശ്രയ കോളേജുകള്‍ മാനേജ്മെന്റ് സീറ്റിലേക്ക് നേരിട്ട് പ്രവേശന പരീക്ഷ നടത്തുകയാണ്. ഈ പ്രവേശന പരീക്ഷയില്‍ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് ആരോപണം ശക്തമാണ്. ദേശീയ പരീക്ഷയില്‍ പങ്കുചേര്‍ന്നാല്‍ സ്വന്തമായി പരീക്ഷ നടത്തലും തലവരിപ്പണം വാങ്ങലും സാധ്യമാകാത്ത സാഹചര്യം വരും. സംസ്ഥാനത്തിന്റെ സവിശേഷ സാഹചര്യത്തില്‍ ദേശീയ പ്രവേശന പരീക്ഷ നടത്താനാകില്ലെന്നാണ് തന്റെ വ്യക്തിപരവും മന്ത്രിയെന്ന നിലയിലുമുള്ള അഭിപ്രായമെന്ന് അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍സ്ഥാപനങ്ങള്‍ മാത്രമല്ല, സ്വാശ്രയ സ്ഥാപനങ്ങളും കേരളത്തിലുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രി കപില്‍ സിബലിന് കൃത്യമായ ധാരണയില്ല. സ്വകാര്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തലവരിപ്പണം തടയാന്‍ ഏകീകൃത പ്രവേശന പരീക്ഷാരീതിയിലൂടെ കഴിയുമെന്ന കപില്‍ സിബലിന്റെ അഭിപ്രായം അംഗീകരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഏകീകൃത പ്രവേശന പരീക്ഷയിലൂടെ സംസ്ഥാനതല എന്‍ജിനിയറിങ് കോളേജുകളിലേക്കും പ്രവേശനം നടത്തണമെന്ന് വ്യാഴാഴ്ച കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐഐഐടി), മറ്റ് കേന്ദ്രവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം ദേശീയതലത്തില്‍ നടത്തുന്ന ഏകീകൃത പരീക്ഷയിലൂടെയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത വര്‍ഷംമുതല്‍ പൊതുപരീക്ഷ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഐഐടി പ്രവേശനത്തിന് ശ്രമിക്കുന്ന കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ദേശീയ പരീക്ഷ എഴുതാമെങ്കിലും സംസ്ഥാനത്തെ കോളേജുകളിലെ പ്രവേശനത്തിന് ഈ പരീക്ഷ ബാധകമാക്കേണ്ട എന്നാണ് സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. കേന്ദ്രനിര്‍ദേശം ആദ്യം അംഗീകരിച്ച അബ്ദുറബ്ബ് പിന്നീട് മലക്കംമറിയുകയായിരുന്നു. സംസ്ഥാനങ്ങളിലെ സാങ്കേതികസ്ഥാപനങ്ങളുടെ കാര്യം യോഗത്തിന്റെ അജന്‍ഡയിലുള്ളതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നില്ലെന്ന് മന്ത്രി വിശദീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന സ്ഥാപനങ്ങളില്‍ പുതിയ പ്രവേശനരീതി നടപ്പാക്കുന്നതില്‍ സംസ്ഥാനത്തിന് എതിര്‍പ്പില്ലെന്നാണ് താന്‍ വ്യക്തമാക്കിയത്. മെയ് 28ന് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ സംസ്ഥാന സാങ്കേതിക സ്ഥാപനങ്ങളുടെ കാര്യം കേന്ദ്രം വ്യക്തമാക്കിയിരുന്നതായി ചൂണ്ടിക്കാട്ടിയപ്പോള്‍, കപില്‍ സിബല്‍ ഇറക്കുന്ന എല്ലാ പ്രസ്താവനയും താന്‍ കാണുന്നതെങ്ങനെ എന്നായിരുന്നു അബ്ദുറബ്ബിന്റെ പ്രതികരണം.
deshabhimanii 070612
Labels:
അഴിമതി,
വലതു സര്‍ക്കാര്‍,
വിദ്യാഭ്യാസം
Subscribe to:
Post Comments (Atom)
എന്‍ജിനിയറിങ് പ്രവേശനത്തിനായി ദേശീയതലത്തില്‍ നടത്തുന്ന ഏകീകൃത പരീക്ഷയില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള കേരളത്തിന്റെ തീരുമാനം സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകളുടെ സമ്മര്‍ദത്തിനു വഴങ്ങി. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഏകീകൃത പ്രവേശന പരീക്ഷ സംസ്ഥാനത്തെ എന്‍ജിനിയറിങ് പ്രവേശനത്തിന് ബാധകമാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് ആവര്‍ത്തിച്ചു.
ReplyDelete