ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് എം എം മണിയെ മാറ്റിനിര്‍ത്താനും അദ്ദേഹത്തോട് വിശദീകരണം ചോദിക്കാനും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചു. വാര്‍ത്താക്കുറിപ്പിലാണ് സെക്രട്ടറിയറ്റ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ എം എം മണി ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കവെ പാര്‍ടി നിലപാടുകളില്‍നിന്നു വ്യതിചലിച്ച് തെറ്റായ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന്, മണിയുടെ പേരില്‍ അച്ചടക്കനടപടി വേണമെന്ന് പൊളിറ്റ് ബ്യൂറോ നിര്‍ദേശിച്ചു. ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയറ്റ്ഇക്കാര്യം ചര്‍ച്ച ചെയ്തു. മണിയുടെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ സിപിഐ എമ്മിനെ കടന്നാക്രമിക്കാന്‍ പാര്‍ടി ശത്രുക്കള്‍ വിപുലമായ രീതിയില്‍ ഉപയോഗിക്കുകയാണ്. വലതുപക്ഷ മാധ്യമങ്ങളും യുഡിഎഫും പ്രചരിപ്പിക്കുന്നതുപോലെ ഇടുക്കി ജില്ലയില്‍ നടന്ന പഴയ കൊലപാതകങ്ങളില്‍ പാര്‍ടിക്ക് ഒരു ബന്ധവുമില്ലെന്നും സെക്രട്ടറിയറ്റ് വ്യക്തമാക്കി.
deshabhimani 070612
ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് എം എം മണിയെ മാറ്റിനിര്‍ത്താനും അദ്ദേഹത്തോട് വിശദീകരണം ചോദിക്കാനും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചു. വാര്‍ത്താക്കുറിപ്പിലാണ് സെക്രട്ടറിയറ്റ് ഇക്കാര്യം അറിയിച്ചത്.
ReplyDelete