Thursday, June 7, 2012

ശാന്തന്‍പാറ ആക്രമണ പരമ്പര നടത്തിയത് കോണ്‍.ഗുണ്ടാസംഘം: സിപിഐ എം


ശാന്തന്‍പാറ മേഖലയില്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തിയത് കോണ്‍ഗ്രസ് ഗുണ്ടാസംഘങ്ങളാണെന്ന്സിപിഐ എം നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

തോട്ടം ഉടമകളും കോണ്‍ഗ്രസ് അക്രമികളും ചേര്‍ന്ന് തൊഴിലാളികളെയും നേതാക്കളെയും നിരന്തരമായിമര്‍ദിക്കുകയും തൊഴില്‍ അവകാശം നിഷേധിക്കുകയും ചെയ്തു. തോട്ടം തൊഴിലാളികള്‍ക്ക് കൂലിയോ ജോലിസ്ഥിരതയോ ഇല്ലാതിരുന്ന 1975-77 ഘട്ടത്തിലാണ് എം എം മണി, കെ കെ ജയചന്ദ്രന്‍, ഒ ജി മദനന്‍, എ കെ ദാമോദരന്‍, വി എം ജോസഫ് എന്നിവര്‍ ഏലത്തോട്ടം തൊഴിലാളികളുടെ അവകാശസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മിനിമം കൂലിയും ജോലിസ്ഥിരതയും നേടുന്നതിനുള്ള പോരാട്ടത്തിലാണ് 1979ല്‍ കാമരാജിനെ തോട്ടം ഉടമയായ പൊട്ടംകുളം ജോസും കോണ്‍ഗ്രസ് ഗുണ്ടകളും ചേര്‍ന്ന് വെടിവച്ചുകൊന്നത്. 81-82ല്‍ രാജകുമാരി, രാജാക്കാട്, ശാന്തന്‍പാറ, സേനാപതി, ഉടുമ്പന്‍ചോല പഞ്ചായത്തിലെ തോട്ടംതൊഴിലാളികള്‍ ഒന്നടങ്കം സിഐടിവുവില്‍ അംഗങ്ങളാകുകയായിരുന്നു. 82 ല്‍ കരുണാകരന്‍ സര്‍ക്കാരിെന്‍റ കാലത്ത് സിഐടിയുവിനെ തകര്‍ക്കാന്‍ സംഘടിതശ്രമം നടന്നു. പൊലീസിന്റെ സഹായത്തോടെ കോണ്‍ഗ്രസ് നേതാക്കളായിരുന്ന ആഞ്ചേരിബേബിയുടെയും മുള്ളംചിറ മത്തായിയുടെയും നേതൃത്വത്തില്‍ ഏലത്തോട്ടം തൊഴിലാളികളെ ഭീഷണിപ്പെടുത്തി ഐഎന്‍ടിയുസിയില്‍ അംഗങ്ങളാക്കാന്‍ ശ്രമം നടത്തി. ഇതിന്റെ ഭാഗമായി യൂണിയന്‍ പ്രവര്‍ത്തകരും തൊഴിലാളികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ട്. 200ല്‍പരം തൊഴിലാളികളുടെയും സിഐടിയു നേതാക്കളുടെയും പേരില്‍ കള്ളക്കേസെടുത്തു. പൊലീസിന്റെ ഭീകരമര്‍ദനവുമുണ്ടായി.

ശാന്തന്‍പാറ എസ്ഐ മത്തായിയുടെ നേതൃത്വത്തില്‍ ആഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി എന്നിവരടങ്ങുന്ന കോണ്‍ഗ്രസ് ഗുണ്ടകളും ചേര്‍ന്ന് വീടുകള്‍ കയറി സ്ത്രീകളെയും കുട്ടികളെയും ഭീകരമായി അക്രമിച്ചു. മുള്ളന്‍ചിറ മത്തായിയുടെ നേതൃത്വത്തിലുള്ള ഗുണ്ടകള്‍ തിലോത്തമ സോമനെ വീട്ടില്‍കയറി അക്രമിക്കുകയും ആറുമാസം പ്രായമായ കുട്ടിയെ എടുത്ത് റോഡില്‍ എറിയുകയും തിലോത്തമയെ ഭീകരമായി മര്‍ദിക്കുകയും ചെയ്തു. നിലവില്‍ സിപിഐ എം ശാന്തന്‍പാറ ഏരിയകമ്മിറ്റിയംഗമാണ് തിലോത്തമ സോമന്‍. ഗര്‍ഭിണിയായിരുന്ന ഇടുക്കാര്‍ പൂവക്കുന്നേല്‍ മേരിയെ നടുറോഡില്‍വച്ച് കോണ്‍ഗ്രസ് ഗുണ്ടകള്‍ ഭീകരമായി മര്‍ദിച്ചു. വയറിന് ചവിട്ടി റോഡില്‍ പ്രസവിപ്പിക്കുകയുണ്ടായി. ഒട്ടാത്തി പുന്നോലില്‍ മേരി, സഹോദരി റീന എന്നിവരെ വീട്ടില്‍നിന്നും പിടിച്ചുകൊണ്ടുപോയി നഗ്നയാക്കി റോഡിലൂടെ നടത്തി. അരുവിളംചാലില്‍ ചെരുവില്‍ റീത്തയുടെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദിച്ച് വീട്ടുസാധനങ്ങള്‍ കൊള്ളയടിച്ചു.

ഇത്തരം ഗുണ്ടാആക്രമണങ്ങളില്‍ പ്രദേശത്തെ ജനങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായി സംഘടിച്ച് ചെറുത്തുനില്‍പ്പ് നടത്തിയിട്ടുണ്ട്. ഈ കാര്യങ്ങളാണ് എം എം മണി മണക്കാട്ടെ യോഗത്തില്‍ പ്രസംഗിച്ചത്. ഇതിനെ തുടര്‍ന്നാണ് കൊലയാളി എന്ന മുദ്രകുത്താന്‍ കോണ്‍ഗ്രസ്-പൊലീസ് കൂട്ടുകെട്ട് ശ്രമിക്കുന്നത്. ഇതിനെ ജനം തള്ളിക്കളയുമെന്നും സിപിഐ എം അഭ്യര്‍ഥിച്ചു. ശാന്തന്‍പാറ ഏരിയകമ്മിറ്റി ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയറ്റംഗം വി എന്‍ മോഹനന്‍,സെക്രട്ടറി ടിജെ ഷൈന്‍ ,ഏരിയകമ്മിറ്റിയംഗങ്ങളായ പി എ ജോണി, എന്‍ ആര്‍ ജയന്‍ എന്നിവര്‍ പങ്കെടുത്തു.

deshabhimani 070612

1 comment:

  1. തോട്ടം ഉടമകളും കോണ്‍ഗ്രസ് അക്രമികളും ചേര്‍ന്ന് തൊഴിലാളികളെയും നേതാക്കളെയും നിരന്തരമായിമര്‍ദിക്കുകയും തൊഴില്‍ അവകാശം നിഷേധിക്കുകയും ചെയ്തു. തോട്ടം തൊഴിലാളികള്‍ക്ക് കൂലിയോ ജോലിസ്ഥിരതയോ ഇല്ലാതിരുന്ന 1975-77 ഘട്ടത്തിലാണ് എം എം മണി, കെ കെ ജയചന്ദ്രന്‍, ഒ ജി മദനന്‍, എ കെ ദാമോദരന്‍, വി എം ജോസഫ് എന്നിവര്‍ ഏലത്തോട്ടം തൊഴിലാളികളുടെ അവകാശസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മിനിമം കൂലിയും ജോലിസ്ഥിരതയും നേടുന്നതിനുള്ള പോരാട്ടത്തിലാണ് 1979ല്‍ കാമരാജിനെ തോട്ടം ഉടമയായ പൊട്ടംകുളം ജോസും കോണ്‍ഗ്രസ് ഗുണ്ടകളും ചേര്‍ന്ന് വെടിവച്ചുകൊന്നത്.

    ReplyDelete