Friday, June 8, 2012
മാധ്യമ സ്വാതന്ത്ര്യത്തെ സിപിഐഎം തടഞ്ഞിട്ടില്ല: പിണറായി
മാധ്യമ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താന്‍ സിപിഐ എം ശ്രമിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. ഏതെങ്കിലും മാധ്യമപ്രവര്ത്തകര്ക്കുനേരെയോ മാധ്യമ സ്ഥാപനങ്ങള്ക്കുനേരെയോ പാര്‍ടി ഇതുവരെ ഒരു കൈയേറ്റവും കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണപുരം പൂക്കോട്ടുകാവില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവര്ത്തകന് വിനീഷിന്റെ കുടുംബ സഹായഫണ്ട് നല്‍കിയും എന്‍ജിഒ യൂണിയന് പാലക്കാട് ജില്ലാകമ്മിറ്റിക്കുവേണ്ടി നിര്‍മിച്ച ഓഫീസ് (ഇ പത്മനാഭന് സ്മാരക മന്ദിരം) ഉദ്ഘാടനം ചെയ്തും സംസാരിക്കുകയായിരുന്നു പിണറായി.
ടി പി ചന്ദ്രശേഖരന് വധക്കേസിന്റെ അന്വേഷണം തെറ്റായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെയാണ് ചോദ്യം ചെയ്തത്. ഈ കേസന്വേഷണവുമായി ബന്ധപ്പെട്ട് പാര്‍ടിയെ അധിക്ഷേപിക്കാന്‍ മാധ്യമങ്ങള്‍ ആദ്യം പ്രസിദ്ധീകരിച്ച വാര്‍ത്തകളെക്കുറിച്ച് ഇപ്പോള്‍ നിശ്ശബ്ദമാണ്. റഫീക്കിനെക്കുറിച്ച് ഇപ്പോള്‍ മിണ്ടുന്നില്ല. കേസന്വേഷണത്തിന്റെ വിവരങ്ങള്‍ ഇടയ്ക്കിടെ പുറത്തുവിടുന്നത് യഥാര്‍ഥപ്രതികളെ രക്ഷപ്പെടുത്താനേ ഉപകരിക്കൂ. മാധ്യമങ്ങള്‍ കേസ് അന്വേഷണം റിപ്പോര്‍ട്ട് ചെയ്യുന്നത് നിയമവിരുദ്ധമായാണ്. ഈ നിയമവിരുദ്ധനടപടിയെ നിയമപരമായി കോടതിയില്‍ ചോദ്യം ചെയ്യുകയാണ് ചെയ്തത്. പാര്‍ടിയെ അധിക്ഷേപിച്ച് പ്രതിയാക്കാന്‍ ശ്രമിച്ചാല്‍ ചോദ്യം ചെയ്യും. പത്രസ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തപവാദവും പ്രചരിപ്പിക്കുന്ന സ്ഥിതിയാണ്. എന്നിട്ടും ഏതെങ്കിലും സ്ഥലത്ത് മാധ്യമങ്ങള്‍ക്കെതിരെ നീക്കമുണ്ടായോ. ഈ സ്ഥാപനങ്ങള്‍ കേരളത്തില്‍ത്തന്നെയുണ്ടല്ലോ. എവിടെയെങ്കിലും തച്ചുതകര്ത്തോ. ഇവിടെയുള്ള മാധ്യമപ്രവര്‍ത്തകരോട് ഞങ്ങള്‍ക്ക് വിരോധമുണ്ടാകേണ്ട കാര്യമില്ല. അവര്‍ വയറ്റിപ്പിഴപ്പിനുവേണ്ടി ജോലിചെയ്യുന്നവരാണ്. മാധ്യമസ്ഥാപനങ്ങളെല്ലാം കോര്പറേറ്റുകളുടെയാണ്. വര്‍ഗപരമാണ് അവരുടെ സമീപനം.
ടി പി ചന്ദ്രശേഖരന് വധത്തിന്റെ പേരില്‍ സിപിഐ എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ശക്തിക്കുമുന്നിലും പാര്‍ടി വഴങ്ങില്ല. കള്ളമൊഴിയും കള്ളസാക്ഷിയുമുണ്ടാക്കി പാര്‍ടിയെ വേട്ടയാടാന്‍ വന്നാല്‍ ജനങ്ങളില്‍നിന്നുണ്ടാകുന്ന സ്വാഭാവിക പ്രതികരണത്തിനുമുന്നില്‍ ഒരു ശക്തിക്കും പിടിച്ചുനില്‍ക്കാനാവില്ല. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പാര്‍ടി ഇടപെട്ടിട്ടില്ല. എന്നാല്‍, ഭരണകൂടവും വലതുപക്ഷ മാധ്യമങ്ങളും ചേര്‍ന്ന് അന്വേഷണത്തിന്റെ ഗതിമാറ്റിവിടാന്‍ ശ്രമിക്കുമ്പോള്‍ നോക്കിനില്‍ക്കില്ല. സംഭവത്തിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തണം. ശരിയായ ദിശയിലാണ് അന്വേഷണമെങ്കില്‍ പിന്തുണ നല്‍കും. രാഷ്ട്രീയമായി പ്രതിയാക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ ഏതറ്റംവരെയും പോകാന്‍ തയ്യാറാണ്. ഓര്‍ക്കാട്ടേരിയിലെ രവീന്ദ്രനെ ക്രൂരമായി മര്‍ദിച്ചാണ് വ്യാജമൊഴി നല്കാന് പ്രേരിപ്പിച്ചത്. അശോകനും രവീന്ദ്രനുമെല്ലാം നല്‍കിയതായി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച മൊഴി വ്യാജമാണെന്ന് ഇവര്‍തന്നെ പറഞ്ഞിട്ടുണ്ട്. ചോദ്യവും ഉത്തരവും സ്വയം ഉണ്ടാക്കിയാണ് മൊഴിയെന്ന രൂപത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാധ്യമങ്ങളുടെ ഈ അധഃപതനം ജനങ്ങള്‍ തിരിച്ചറിഞ്ഞു. ഇത്തരം നടപടി നിയമവിരുദ്ധമാണെന്ന് കോടതികള്‍പോലും പറഞ്ഞുകഴിഞ്ഞതായി പിണറായി ചൂണ്ടിക്കാട്ടി.
സിപിഐ എമ്മിനെ കടന്നാക്രമിക്കുന്നത് ജനവിരുദ്ധനയങ്ങളെ എതിര്‍ക്കുന്നതിനാല്‍: പിണറായി
കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിനാശകരമായ ജനവിരുദ്ധനയങ്ങളെ തുറന്നെതിര്ക്കുന്നതിനാലാണ് സിപിഐ എമ്മിനെതിരെ ശക്തമായ കടന്നാക്രമണം നടക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. സിപിഐ എം ആവോലി ലോക്കല്‍കമ്മിറ്റി ഓഫീസായ ഇ കെ നായനാര്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തിന് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ വിശേഷിച്ച് സിപിഐ എമ്മിനെതിരെ കടുത്ത ആക്രമണമാണ് നടക്കുന്നത്. ബംഗാളില്‍ സാധാരണ നിലയിലുള്ള പ്രവര്‍ത്തനംപോലും നടത്താനാകുന്നില്ല. കേരളത്തിലും അത്തരം കടന്നാക്രമണത്തെ നേരിടുകയാണ്. രാജ്യത്തിനു പുറത്തുള്ള ശക്തികള്‍ക്കും പാര്‍ടിയെ ദുര്ബലപ്പെടുത്തണമെന്നുണ്ട്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് അവര്‍ നടപ്പാക്കാന്‍ ശ്രമിച്ച ജനവിരുദ്ധനയങ്ങള്‍ പലതും ഇടതുപക്ഷം പരാജയപ്പെടുത്തി. അമേരിക്കയുമായി ഒപ്പിട്ട ആണവക്കരാര്‍ ഇടതുപാര്‍ടികളുടെ എതിര്‍പ്പുമൂലം നടപ്പാക്കാനാകാത്ത അവസ്ഥ പോലുമുണ്ടായി. അതുകൊണ്ട് കോണ്‍ഗ്രസിനെപ്പോലെ സാമ്രാജ്യത്വവും ഇടതുപക്ഷം ദുര്ബലമാകണമെന്നു ചിന്തിക്കുന്നു. ഇതെല്ലാം വെറുതെ പറയുന്നതാണെന്നു വരുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യയുടെ തെക്കേയറ്റത്തെ ചെറിയൊരു സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തിച്ചാല്‍ സാമ്രാജ്യത്വത്തിനെന്ത് എന്നായിരുന്നു അവരുടെ സംശയം. എന്നാല്‍, സാമ്രാജ്യത്വം അങ്ങനെയല്ല ചിന്തിച്ചത്. ആ മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഇന്ത്യയിലെ ബൂര്‍ഷ്വാ ഭഭൂപ്രഭു വര്‍ഗത്തിന് ആപത്താണെന്നാണ് അവര്‍ വിലയിരുത്തിയത്. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ ഇല്ലായ്മചെയ്യാന്‍ സാമ്രാജ്യത്വം നടത്തിയ പരിശ്രമങ്ങള്‍ തെളിവുകളോടെ ഇന്ന് നമുക്കുമുന്നിലുണ്ട്. പിന്നീടും ഇത്തരം പച്ചയായ ഇടപെടലുണ്ടായിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ ജനവിരുദ്ധനയങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയാണ്. അമേരിക്കയ്ക്ക് ഗുണകരമായ നയങ്ങളാണ് യുപിഎ നടപ്പാക്കുന്നത്. രാജ്യത്തെ കൊളളയടിക്കാനുള്ള ഈ നീക്കത്തെ ജനങ്ങളെ അണിനിരത്തി നേരിടുന്നതാണ് സിപിഐ എമ്മിനോടുള്ള എതിര്‍പ്പിനു കാരണം. സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാരും ജനങ്ങളെ അഭിമുഖീകരിക്കാനാവാത്ത അവസ്ഥയിലാണ്. അധികാരമത്തുകയറിയ മുസ്ലിംലീഗിന്റെ സമ്മര്‍ദത്തിനു വഴങ്ങി തീവ്രവാദത്തെയും വളര്‍ത്തുന്ന നടപടികളാണ് കൈക്കൊള്ളുന്നത്. മാധ്യമസ്വാതന്ത്ര്യം ഹനിക്കല്‍ സിപിഐ എമ്മിന്റെ നയമല്ല. ടി പി ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പെടുത്തി പാര്‍ടിക്കെതിരെ പച്ചനുണകള്‍ എഴുതിവിട്ടത് തുറന്നുകാട്ടാന്മാത്രമാണ് ശ്രമിച്ചത്. നിയമവിരുദ്ധമായി പാര്‍ടിയെയും നേതാക്കളെയും അധിക്ഷേപിച്ചവരുടെ വിശ്വാസ്യത ബഹുജനമധ്യത്തില്‍ ഇനിയും തുറന്നുകാണിക്കും. കോര്‍പറേറ്റ് മാധ്യമ ഉടമകള്‍ അവരുടെ വര്‍ഗ താല്പ്പര്യത്തിനുസരിച്ചാണ് വാര്‍ത്തകള്‍ നല്‍കുന്നത്. അതിനുസരിച്ച് ഒരിടത്ത് ഒന്നിച്ചിരുന്ന് പല മാധ്യമങ്ങള്‍ക്കായി വാര്‍ത്ത തയ്യാറാക്കിക്കൊടുക്കുന്നവരെ അറിയാം. അതവരുടെ വയറ്റിപ്പിഴപ്പിനുവേണ്ടി ചെയ്യുന്നതാണെന്നറിയാമെന്നും പിണറായി പറഞ്ഞു.
ആനിക്കാട് ചിറപ്പടിക്ക് സമീപം നിര്‍മിച്ച ലോക്കല്‍ കമ്മിറ്റി ഓഫീസിനോടനുബന്ധിച്ചുള്ള സ. പി എന്‍ രാമകൃഷ്ണന്‍നായര്‍ സ്മാരക ഓഡിറ്റോറിയം ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനംചെയ്തു. ചിറപ്പടിയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ലോക്കല്‍ സെക്രട്ടറി എ എസ് മൈതീന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്, സംസ്ഥാന കമ്മിറ്റിയംഗം സി എന്‍ മോഹനന്, വി കെ ഉമ്മര്‍, കെ പി പരീത് എന്നിവര്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം പി എം ഇസ്മയില്‍, ഏരിയ സെക്രട്ടറി പി ആര് മുരളീധരന് തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി അടൂപറമ്പ് മാവിന്‍ചുവട്ടില്‍നിന്ന് തുടങ്ങിയ റാലിയില്‍ വിവിധ ബ്രാഞ്ചുകളില്‍നിന്നെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകരും ബഹുജനങ്ങളും അണിചേര്‍ന്നു. വാദ്യമേളങ്ങളും കലാരൂപങ്ങളുമുണ്ടായി.
deshabhimani 080612
Labels:
ഇടതുപക്ഷം
Subscribe to:
Post Comments (Atom)
പത്രസ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തപവാദവും പ്രചരിപ്പിക്കുന്ന സ്ഥിതിയാണ്. എന്നിട്ടും ഏതെങ്കിലും സ്ഥലത്ത് മാധ്യമങ്ങള്‍ക്കെതിരെ നീക്കമുണ്ടായോ. ഈ സ്ഥാപനങ്ങള്‍ കേരളത്തില്‍ത്തന്നെയുണ്ടല്ലോ. എവിടെയെങ്കിലും തച്ചുതകര്ത്തോ. ഇവിടെയുള്ള മാധ്യമപ്രവര്‍ത്തകരോട് ഞങ്ങള്‍ക്ക് വിരോധമുണ്ടാകേണ്ട കാര്യമില്ല. അവര്‍ വയറ്റിപ്പിഴപ്പിനുവേണ്ടി ജോലിചെയ്യുന്നവരാണ്. മാധ്യമസ്ഥാപനങ്ങളെല്ലാം കോര്പറേറ്റുകളുടെയാണ്. വര്‍ഗപരമാണ് അവരുടെ സമീപനം.
ReplyDelete