ഒറ്റമൂലികൊണ്ട് അഴിമതി ഇല്ലാതാക്കാമെന്ന വിശ്വാസവുമായി അണ്ണ ഹസാരെ തുടക്കമിട്ട പ്രസ്ഥാനം അനിവാര്യമായ പതനത്തിലേക്ക്. അണ്ണ ഹസാരെയില്‍നിന്ന് "അഴിമതിവിരുദ്ധ ചാമ്പ്യന്‍" പട്ടം കൈക്കലാക്കാനുള്ള രാംദേവിന്റെ നീക്കമാണ് ഞായറാഴ്ച ഇരുവരും ചേര്‍ന്ന് നടത്തിയ ഏകദിന ഉപവാസത്തില്‍ തെളിഞ്ഞത്. അണ്ണ ഹസാരെ സംഘത്തിനും രാംദേവിനുമിടയിലെ ഭിന്നത മറനീക്കിയെന്നു മാത്രമല്ല അഴിമതി തുടച്ചുനീക്കല്‍ സമരക്കാരില്‍ ചിലര്‍ അഴിമതിക്കാരെ പരസ്യമായി സംരക്ഷിക്കാനും രംഗത്തുവന്നു. പ്രധാനമന്ത്രിയെയും മറ്റ് 14 മന്ത്രിമാരെയും അഴിമതിപ്പട്ടികയില്‍ പെടുത്തി ഹസാരെ സംഘാംഗങ്ങള്‍ രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു രാംദേവിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ഉപവാസം. കേന്ദ്രസര്‍ക്കാര്‍ അടിച്ചൊതുക്കിയ കഴിഞ്ഞവര്‍ഷത്തെ സമരം ഒരാണ്ട് പിന്നിടുന്ന വേളയിലായിരുന്നു ഇത്. പ്രധാനമന്ത്രിയടക്കം അഴിമതി ആരോപണത്തില്‍ കുടുങ്ങിനില്ക്കുന്ന പശ്ചാത്തലത്തില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ പരുങ്ങലിലാക്കുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍, കല്‍ക്കരി അഴിമതിയില്‍ ആരോപണവിധേയനായി നില്ക്കുന്ന പ്രധാനമന്ത്രിയെ തുറന്നെതിര്‍ക്കാന്‍ രാംദേവ് തയ്യാറായില്ലെന്ന് മാത്രമല്ല, പ്രധാനമന്ത്രിയെ പ്രകീര്‍ത്തിക്കുന്ന മട്ടില്‍ സംസാരിക്കുകപോലും ചെയ്തു.
കേന്ദ്രസര്‍ക്കാരിന്റെ അഴിമതികള്‍ അക്കമിട്ട് നിരത്തി ഒരിടവേളയ്ക്കുശേഷം സജീവമായ ഹസാരെ സംഘത്തിനു മുന്നില്‍ ആദ്യം പ്രതിസന്ധി സൃഷ്ടിച്ചത് ഹസാരെതന്നെ. പ്രധാനമന്ത്രിക്ക് ഉള്ളതായി പറയുന്ന പ്രതിച്ഛായയുടെ മറവില്‍ കൂറ്റന്‍ അഴിമതികള്‍ ഒളിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമത്തെ ഹസാരെ സംഘം ചോദ്യംചെയ്തപ്പോള്‍ പ്രധാനമന്ത്രിയെ അഴിമതിപ്പട്ടികയില്‍ പെടുത്തുന്നതിന്റെ സാംഗത്യം ഹസാരെയ്ക്ക് പിടികിട്ടിയില്ല. ഹസാരെ പിന്നീട് തിരുത്തിയെങ്കിലും അദ്ദേഹത്തിന്റെ ചാഞ്ചല്യം മുതലാക്കിയാണ് രാംദേവ് കേജ്രിവാളിനെ വിമര്‍ശിച്ചത്. അഴിമതിക്കാരായ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ പ്രത്യേക അന്വേഷണ എജന്‍സി രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് ഹസാരെ സംഘത്തിന്റെ ആവശ്യം. ഇല്ലെങ്കില്‍ ജൂലൈ 25 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ രാംദേവ് തയ്യാറായില്ല. പകരം കേന്ദ്രസര്‍ക്കാരിനെതിരെ ഹസാരെ സംഘം സ്വരുക്കൂട്ടിവച്ചിരിക്കുന്ന ആയുധങ്ങളുടെ മൂര്‍ച്ച കുറയ്ക്കാനായിരുന്നു രാംദേവിന്റെ ശ്രമം. രാംദേവ് തിങ്കളാഴ്ച ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് കള്ളപ്പണത്തിനെതിനെതിരായ സമരത്തിന് പിന്തുണ തേടി. രാംദേവുമായി അടുക്കാനുള്ള തീരുമാനം അണ്ണ ഹസാരെയുടെ വ്യക്തിപ്രഭാവത്തിന് പരിക്കേല്‍പ്പിച്ചു എന്നതിനും ഏകദിന ഉപവാസം തെളിവായി. ഹസാരെയ്ക്ക് ജയ്വിളിക്കാന് ജനം ഒഴുകിയെത്തിയില്ല. പകരം രാംദേവിനായിരുന്നു പ്രാമുഖ്യം. സംസാരിക്കാന്‍ ഹസാരെയ്ക്ക് അവസരം നല്കിയതുതന്നെ അഞ്ചു മണിക്കൂര്‍ വേദിയില്‍ കാത്തിരുന്നശേഷം.
സേവനികുതി വകുപ്പും രാംദേവ് ട്രസ്റ്റിന് നോട്ടീസ് നല്കി
ന്യൂഡല്‍ഹി: ആദായനികുതിവകുപ്പിനു പിന്നാലെ രാംദേവ് ട്രസ്റ്റിനെ സേവനികുതി വകുപ്പും നോട്ടമിടുന്നു. രാജ്യത്തുടനീളം യോഗക്യാമ്പുകള് സംഘടിപ്പിച്ച വകയില്‍ 4.94 കോടി നികുതി വെട്ടിച്ചെന്ന് ആരോപിച്ച് രാംദേവ് ട്രസ്റ്റിന് സേവനികുതിവകുപ്പും നോട്ടീസ് നല്കി. 2006ന് ശേഷം രാംദേവ് ട്രസ്റ്റ് രാജ്യത്ത് സംഘടിപ്പിച്ച പരിപാടികളുടെ വരവുചെലവ് കണക്കുകള്‍ സെന്‍ട്രല്‍ എക്സൈസ് ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ജനറല്‍ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ആരോഗ്യക്യാമ്പുകളാണ് സംഘടിപ്പിച്ചതെന്നും അതിലൂടെ ലാഭമുണ്ടാക്കിയെന്ന സേവന നികുതിവകുപ്പിന്റെ ആരോപണം ശരിയല്ലെന്നും രാംദേവിന്റെ വക്താവ് എസ് കെ തിജാര്‍വാല പറഞ്ഞു. രാംദേവിന്റെ ഹരിദ്വാറിലെ പതഞ്ജലി യോഗാപീഠം യോഗാക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് കൂപ്പണുകള്‍ വിതരണംചെയ്ത് പണംപിരിച്ച വകയില്‍ 58 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നു കാണിച്ച് ആദായനികുതിവകുപ്പ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കള്ളപ്പണത്തിനെതിരെ സമരം നയിക്കുന്ന രാംദേവ് തനിക്ക് 1100 കോടിയുടെ വാണിജ്യസാമാജ്ര്യമുണ്ടെന്ന് 2011ല്‍ വെളിപ്പെടുത്തിയിരുന്നു. എന്‍ഫോഴ്സ്മെന്റ് വകുപ്പും രാംദേവിന്റെ സ്ഥാപനങ്ങളെ നോട്ടമിടുന്നുണ്ടെന്നാണ് സൂചന.
deshabhimani 050612
ഒറ്റമൂലികൊണ്ട് അഴിമതി ഇല്ലാതാക്കാമെന്ന വിശ്വാസവുമായി അണ്ണ ഹസാരെ തുടക്കമിട്ട പ്രസ്ഥാനം അനിവാര്യമായ പതനത്തിലേക്ക്. അണ്ണ ഹസാരെയില്‍നിന്ന് "അഴിമതിവിരുദ്ധ ചാമ്പ്യന്‍" പട്ടം കൈക്കലാക്കാനുള്ള രാംദേവിന്റെ നീക്കമാണ് ഞായറാഴ്ച ഇരുവരും ചേര്‍ന്ന് നടത്തിയ ഏകദിന ഉപവാസത്തില്‍ തെളിഞ്ഞത്. അണ്ണ ഹസാരെ സംഘത്തിനും രാംദേവിനുമിടയിലെ ഭിന്നത മറനീക്കിയെന്നു മാത്രമല്ല അഴിമതി തുടച്ചുനീക്കല്‍ സമരക്കാരില്‍ ചിലര്‍ അഴിമതിക്കാരെ പരസ്യമായി സംരക്ഷിക്കാനും രംഗത്തുവന്നു
ReplyDelete