Tuesday, June 5, 2012
കെ കെ ജയചന്ദ്രനും മറ്റ് നേതാക്കള്‍ക്കുമെതിരെ കള്ളക്കേസ്
രാഷ്ട്രീയ പ്രേരിതമായി സിപിഐ എം നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കാനുള്ള ശ്രമം തുടരുന്നു. എം എം മണിക്കെതിരെ കേസെടുത്തശേഷം കെ കെ ജയചന്ദ്രന്‍ എംഎല്‍എയ്ക്കും മറ്റുനേതാക്കള്‍ക്കുമെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഉന്നതനേതൃത്വം പ്രാദേശിക നേതാക്കളുമായി ആലോചിച്ച് പൊലീസുമായി ചര്‍ച്ച ചെയ്താണ് കേസെടുത്തത്. എം എം മണി, കെ കെ ജയചന്ദ്രന്‍ എന്നിവര്‍ക്കുപുറമെ ഒ ജി മദനന്‍, എ കെ ദാമോദരന്‍, വി എം ജോസഫ് എന്നിവരെയും പ്രതിയാക്കി. നമ്പര്‍ 309/2012 ആയി തിങ്കളാഴ്ച രാവിലെ അടിമാലി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടതിയില്‍ അവസാനിച്ച ആഞ്ചേരി ബേബി കൊലക്കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത പ്രതിയായിരുന്ന മോഹന്‍ദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 118 ഒഎഫ് 302, 120 ബിഒഎഫ് 302, 34 ഐപിസി ഈ വകുപ്പുകള്‍ അനുസരിച്ചാണ് എഫ്ഐആര്‍. പ്രതികളായിരുന്നവരില്‍നിന്ന് കഴിഞ്ഞദിവസം മൂന്നാര്‍ ഡിവൈഎസ്പി വി എന്‍ സജിയുടെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തി മൊഴിയെടുത്തിരുന്നു. സിപിഐ എമ്മിന്റെയും എം എം മണിയുടേയും മറ്റ് നേതാക്കളുടെയും പങ്കിനെക്കുറിച്ച് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്നും കോടതിയില്‍ തീര്‍പ്പായ കേസായതിനാല്‍ വിഷയമില്ലെന്നും ഡിവൈഎസ്പി ഇവരോട് പറഞ്ഞശേഷമാണ് നിര്‍ബന്ധിച്ച് തെളിവെടുത്തത്. സിപിഐ എമ്മിന്റെ ഗൂഢാലോചനയെ സംബന്ധിച്ച് പറയണമെന്നും ഇവരോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിസമ്മതിച്ച ചിലരോട് വീണ്ടും മൊഴിയെടുക്കാന്‍ വരുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസ് മടങ്ങിയത്. തികച്ചും രാഷ്ട്രീയഗൂഢാലോചനയുടെ ഭാഗമായുള്ളതാണ് കേസെന്നും കേസിനാസ്പദമായ കാര്യങ്ങളില്‍ വസ്തുതയില്ലെന്നും കെ കെ ജയചന്ദ്രന്‍ എംഎല്‍എ പറഞ്ഞു.
deshabhimani 050612
Labels:
ഇടുക്കി,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment