Saturday, June 9, 2012

വിന്‍സന്‍ എം പോള്‍ അവധിയിലേക്ക്


ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവന്‍ എഡിജിപി വിന്‍സന്‍ എം പോള്‍ അവധിക്ക് അപേക്ഷ നല്‍കി. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും അമേരിക്കയിലുള്ള സഹോദരനെ കാണാനും 27 ദിവസത്തെ അവധി അനുവദിക്കണമെന്നാണ് അപേക്ഷ. ഈ മാസം 15 മുതല്‍ അവധിയില്‍ പ്രവേശിക്കുന്നതിന് അനുമതി തേടി മൂന്നുമാസംമുമ്പ് അപേക്ഷ നല്‍കിയെന്നാണ് ഔദ്യോഗിക വിശദീകരണം. അവധി അനുവദിക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനമെടുത്തതായാണ് സൂചന. വിന്‍സന്‍ എം പോളുമായി അടുത്താഴ്ച ചര്‍ച്ച നടത്തിയശേഷം എത്ര ദിവസം അനുവദിക്കണമെന്നത് തീരുമാനിക്കും.

കുടുംബപരമായ ആവശ്യത്തിന് അവധിക്ക് അപേക്ഷിച്ചെങ്കിലും സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതിനാല്‍ വീണ്ടും കത്ത് നല്‍കുകയായിരുന്നെന്ന് വിന്‍സന്‍ എം പോളുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അപേക്ഷ പിന്‍വലിക്കില്ലെന്ന് വിന്‍സന്‍ എം പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. ചന്ദ്രശേഖരന്റെ കൊല നടക്കുംമുമ്പ് അവധി അപേക്ഷ ലഭിച്ചെന്ന് ആഭ്യന്തരവകുപ്പ് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നു. ആജ്ഞാനുവര്‍ത്തികളായ പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണസംഘത്തില്‍ തിരുകിക്കയറ്റാനും അങ്ങനെയല്ലാത്തവരെ ഒഴിവാക്കാനും തുടക്കം മുതല്‍ അഭ്യന്തരവകുപ്പ് ശ്രമിച്ചുവെന്ന ആക്ഷേപം ഉണ്ടായിരുന്നു. എഡിജിപിയുടെ അവധിക്ക് അന്വേഷണവുമായി ബന്ധമില്ലെന്നും അവധിക്കാര്യം നേരത്തെ അറിയാമായിരുന്നെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു. ഇതിനിടെ, ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ പാട്യത്തെ ടി കെ രജീഷിനെ വടകര മജിസ്ട്രേറ്റ് 22-വരെ റിമാന്‍ഡ് ചെയ്തു.

deshabhimani 090612

1 comment:

  1. ചന്ദ്രശേഖരന്റെ കൊല നടക്കുംമുമ്പ് അവധി അപേക്ഷ ലഭിച്ചെന്ന് ആഭ്യന്തരവകുപ്പ് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നു. ആജ്ഞാനുവര്‍ത്തികളായ പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണസംഘത്തില്‍ തിരുകിക്കയറ്റാനും അങ്ങനെയല്ലാത്തവരെ ഒഴിവാക്കാനും തുടക്കം മുതല്‍ അഭ്യന്തരവകുപ്പ് ശ്രമിച്ചുവെന്ന ആക്ഷേപം ഉണ്ടായിരുന്നു. എഡിജിപിയുടെ അവധിക്ക് അന്വേഷണവുമായി ബന്ധമില്ലെന്നും അവധിക്കാര്യം നേരത്തെ അറിയാമായിരുന്നെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു.

    ReplyDelete