ആലപ്പുഴ: യുക്തിബോധമില്ലാത്ത സമൂഹത്തെ സൃഷ്ടിക്കാനാണ് മാധ്യമങ്ങളും വലതുപക്ഷവും ശ്രമിക്കുന്നതെന്ന് സാഹിത്യകാരന്‍ വൈശാഖന്‍ പറഞ്ഞു. കെഎംസിഎസ്യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
തികച്ചും ശാസ്ത്രീയമായ വസ്തുതകളെപോലും യുക്തിരഹിതമായ ഭാഷയിലൂടെയാണ് പത്രങ്ങള്‍ അവതരിപ്പിക്കുന്നത്. മനുഷ്യന്റെ സ്വതന്ത്ര ചിന്തയെ തടയുകയാണ് ഇവയുടെ ലക്ഷ്യം. ചിന്താശേഷിയില്ലാത്ത സമൂഹത്തെയാണ് പ്രതിലോമശക്തികള്‍ക്ക് ആവശ്യം. ഇത്തരം സമൂഹത്തെ ജാതി-മത മേധാവികള്‍ക്ക് എളുപ്പത്തില്‍ അടിമകളാക്കാനാകും. ഇത് ജനാധിപത്യത്തിന് ഭീഷണിയാണ്. ഇത്തരം സമൂഹത്തില്‍ സംസ്കാരം ഉണ്ടാവുകയില്ല അദ്ദേഹം പറഞ്ഞു. ടി പി ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകത്തെ അവസരമാക്കി മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെ മാധ്യമങ്ങളും വലതുപക്ഷവും ചേര്‍ന്ന് ആക്രമിക്കുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. വികാരപരമായ സാഹചര്യത്തെ കെ വേണു മുതല്‍ എംജിഎസ് വരെയുള്ളവര്‍ മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. മാധ്യമ സര്‍വാധിപത്യം ജനാധിപത്യത്തെ പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജി സുധാകരന്‍ എംഎല്‍എ അധ്യക്ഷനായി. ഡോ. പള്ളിപ്പുറം മുരളി സംസാരിച്ചു. എം എന്‍ ശ്യാമള സ്വാഗതവും ഡി എം ദേവരാജന്‍ നന്ദിയും പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് വ്യക്തമായ വലതുപക്ഷ നിലപാട്; മൂലധന താല്‍പ്പര്യം
കൊല്ലം: വലതുപക്ഷ നിലപാടാണ് ബഹുഭൂരിപക്ഷം മലയാള മാധ്യമങ്ങള്‍ക്കുമെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്ക്കര്‍. ആഗോളവല്‍ക്കരണ കാലത്ത് മൂലധന താല്‍പ്പര്യങ്ങളുടെ സുരക്ഷാമതിലായി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ്. പത്ര മുതലാളിമാര്‍ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുമ്പോള്‍ മാധ്യമങ്ങള്‍ക്ക് സ്വാഭാവികമായും പക്ഷമുണ്ടാകുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ സി രാജഗോപാല്‍. സമകാലികം 2012 പരിപാടിയുടെ ഭാഗമായി "മാധ്യമങ്ങള്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍" എന്ന വിഷയത്തില്‍ കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച സംവാദത്തിലാണ് മാധ്യമങ്ങളുടെ പക്ഷപാതിത്വം ചര്‍ച്ചയായത്.
മാധ്യമങ്ങള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്ന് ബി ആര്‍ പി ഭാസ്ക്കര്‍ പറഞ്ഞു. ജനാധിപത്യ വ്യവസ്ഥ മാധ്യമങ്ങള്‍ക്ക് അമിത അധികാരം നല്‍കുന്നില്ല. ഇന്ത്യന്‍ ഭരണഘടനയില്‍ പത്രസ്വാതന്ത്ര്യത്തിന് പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് തുല്യമായ പരിഗണന മാത്രമാണുള്ളത്. മാധ്യമങ്ങള്‍ വിചാരണയ്ക്ക് അതീതമല്ല. പൊതുജനാഭിപ്രായം മാനിക്കാന്‍ മാധ്യമങ്ങള്‍ ബാധ്യസ്ഥമാണ്. പത്രമാധ്യമങ്ങള്‍ വലതുപക്ഷ നിലപാട് സ്വീകരിക്കുന്നു എന്ന ആക്ഷേപത്തില്‍ യാഥാര്‍ഥ്യമുണ്ട്. ടി പി ചന്ദ്രശേഖരന്റെ വധം ഒരു മാസത്തിനു ശേഷവും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത് എന്തുകൊണ്ടെന്നത് ചര്‍ച്ചാവിഷയമാണ്. വധവുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളെല്ലാം ശരിയാണോ എന്നത് ചിന്താവിഷയമാണ്. അന്വേഷണ സംബന്ധമായ വിവരങ്ങള്‍ വാര്‍ത്തയാക്കുമ്പോള്‍ സ്രോതസ് വെളിപ്പെടുത്താന്‍ റിപ്പോര്‍ട്ടര്‍ തയ്യാറാകണം. സിപിഐ എമ്മിന് അപകീര്‍ത്തികരമായ വര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങള്‍ക്കെതിരെ കേസ് കൊടുക്കാനും നഷ്ടപരിഹാരം ആവശ്യപ്പെടാനും അവകാശമുണ്ട്. മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന നിലപാട് രാഷ്ട്രീയ തന്ത്രമാണെന്ന് ബി ആര്‍ പി ഭാസ്കര്‍ ആരോപിച്ചു.
വാര്‍ത്തകളുടെ ഏകപക്ഷീയമായ ഒഴുക്കാണ് ഇപ്പോള്‍ ഉണ്ടാകുന്നതെന്ന് കെ ഇ എന്‍ പറഞ്ഞു. ഇ എം എസിന്റെ ബുദ്ധിയെയും ഏ കെ ജിയുടെ സ്നേഹത്തെയും ഇപ്പോള്‍ വാഴ്ത്തുന്ന മാധ്യമങ്ങള്‍ അവരുടെ കാലത്ത് അതെല്ലാം കണ്ടില്ലെന്ന് നടിച്ചു. കേരളത്തെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകങ്ങളില്‍നിന്നെല്ലാം വ്യത്യസ്ഥമായ സമീപനമാണ് ടി പി വധത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ സാധാരണ വീടിനെക്കുറിച്ചുള്ള കിംവദന്തി വാര്‍ത്തകളായി പ്രചരിപ്പിച്ചു. യാഥാര്‍ഥ്യം വ്യക്തമാക്കാന്‍ ഒരു മാധ്യമവും തയ്യാറായില്ല. കൊലപാതകങ്ങള്‍ക്കെതിരായ ജനകീയ കൂട്ടായ്മ രൂപപ്പെടുത്തുന്ന വിധത്തിലാകണം മാധ്യമ നിലപാടുകളെന്നും കെ ഇ എന്‍ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് ഉല്‍ക്കണ്ഠയുള്ളത് പത്ര മുതലാളിമാര്‍ക്കല്ല, പത്രപ്രവര്‍ത്തകര്‍ക്കാണെന്ന് വിഷയാവതരണംനടത്തി കെ സി രാജഗോപാല്‍ പറഞ്ഞു. നീതിന്യായ വ്യവസ്ഥയെ അംഗീകരിക്കുന്നവര്‍ക്ക് മാധ്യമങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്. സമൂഹം നന്നായാല്‍ മാത്രമെ മാധ്യമരംഗവും സത്യസന്ധമാകൂ- കെ സി രാജഗോപാല്‍ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് രാജു മാത്യു അധ്യക്ഷനായി.
deshabhimani 090612
യുക്തിബോധമില്ലാത്ത സമൂഹത്തെ സൃഷ്ടിക്കാനാണ് മാധ്യമങ്ങളും വലതുപക്ഷവും ശ്രമിക്കുന്നതെന്ന് സാഹിത്യകാരന്‍ വൈശാഖന്‍ പറഞ്ഞു. കെഎംസിഎസ്യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDelete