Friday, June 8, 2012

സി പി നാരായണന്‍ രാജ്യസഭാ സ്ഥാനാര്‍ഥി

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന് എല്‍ഡിഎഫ് നീക്കിവച്ച സീറ്റില്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ സൈദ്ധാന്തികനുമായ സി പി നാരായണനെ മത്സരിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. എല്‍ഡിഎഫ് മത്സരിക്കുന്ന രണ്ടാമത്തെ സീറ്റ് സിപിഐക്കാണ് നല്‍കിയിട്ടുള്ളത്. മൂന്ന് സീറ്റാണ് കേരളത്തില്‍ ഒഴിവുവരുന്നത്. യുഡിഎഫില്‍നിന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയ സീറ്റില്‍ ജോയി എബ്രഹാമാണ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം 25നാണ് തെരഞ്ഞെടുപ്പ്. 15 മുതല്‍ പത്രിക സമര്‍പ്പിക്കാം. 2005 മുതല്‍ ചിന്ത പത്രാധിപരായി പ്രവര്‍ത്തിക്കുന്ന സി പി നാരായണന്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. വടക്കാഞ്ചേരി ചേറശ്ശേരില്‍ കുടുംബാംഗമാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിഎസ്സി ഓണേഴ്സും സ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദാനന്തരബിരുദവും നേടിയ സി പി നാരായണന്‍, 1969 മുതല്‍ "74 വരെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫീസറായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് പാര്‍ടിയുടെ മുഴുവന്‍സമയ പൊതുപ്രവര്‍ത്തകനായി. 1978 മുതല്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്. ഭാര്യ: തങ്കം. മക്കള്‍: അജിത്, അഞ്ജന.

deshabhimani 080612

No comments:

Post a Comment