Wednesday, June 6, 2012
ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ കണ്ണൂര്‍ ജയിലിലില്ല; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യാജം
എല്‍ഡിഎഫ് സര്‍ക്കാര്‍ ജയില്‍ ഉപദേശക സമിതിയില്‍ നിയമിച്ച അനൗദ്യോഗിക അംഗങ്ങളെ പുറത്താക്കാന്‍ സര്‍ക്കാര്‍ അവലംബിച്ചത് ഹീനവും നിയമവിരുദ്ധവുമായ മാര്‍ഗം. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളെ കാണാന്‍ ഉപദേശക സമിതി അംഗം പി ജയരാജനും മറ്റു സിപിഐ എം നേതാക്കളും നിരന്തരം ജയിലിലെത്തുന്നു എന്നതാണ് നടപടിക്ക് കാരണമായി പറയുന്നത്. ഇതുസംബന്ധിച്ച് മനോരമ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ട് "പദവി ദുരുപയോഗപ്പെടുത്തി ജയരാജന്റെ സന്ദര്‍ശനം അടിക്കടി, കണ്ടവരില്‍ ടി പി വധക്കേസ് പ്രതികളും." എന്നാണ്. ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ ജയിലില്‍ എത്തിയപ്പോഴാണ് ജയരാജന്റെ സന്ദര്‍ശനം വര്‍ധിച്ചതെന്നും വാര്‍ത്തയില്‍ പറയുന്നു. ചന്ദ്രശേഖരന് വധക്കേസില്‍ റിമാന്‍ഡിലായ പ്രതികളെല്ലാം വടകര സബ് ജയിലിലും പൊലീസ് ക്യാമ്പിലുമാണ്. ഒരു ഘട്ടത്തിലും ഒരാളെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊണ്ടുവന്നിട്ടില്ല. ഒരു പ്രതിപോലും ഇല്ലാതിരിക്കെയാണ് അവരെ സന്ദര്‍ശിച്ചുവെന്ന കുറ്റം ചുമത്തി ജയരാജനെ ഉപദേശക സമിതിയില്‍നിന്ന് പുറത്താക്കിയത്. സ്പെഷല്‍ ബ്രാഞ്ചിനെക്കൊണ്ട് വ്യാജ റിപ്പോര്‍ട്ട് പടച്ചുണ്ടാക്കി മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു. നഗ്നമായ അധികാര ദുര്‍വിനിയോഗമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയത്.
വയനാട് ഭൂസമരത്തില്‍ പങ്കെടുത്ത് റിമാന്‍ഡിലായ ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകരെ കാണാനാണ് സമീപകാലത്ത് പി ജയരാജന് ജയിലിലെത്തിയത്. പാര്‍ടി ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ ഒഴിവാക്കാനാവാത്ത സന്ദര്‍ശനം. ഉപദേശകസമിതി അംഗമല്ലെങ്കിലും ഭാവിയിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ ജയില്‍ സന്ദര്‍ശനം അനിവാര്യമാകും. ഇതിന്റെ പേരില്‍ ചില മാധ്യമങ്ങള്‍ സൃഷ്ടിച്ച വിവാദം മാത്രമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അസംസ്കൃത വസ്തു.
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ജയിലിനകത്ത് പത്രഫോട്ടോഗ്രാഫര്മാരെകൂട്ടി കയറിയതും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനെ സിപിഐ എം വിരുദ്ധ പ്രചാരണത്തിന്റെ കേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. കണ്ണൂരിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നല്കിയ വിവരമനുസരിച്ചാണ് ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാര്‍ പി ജയരാജനെയും മറ്റും ഉടന്‍ ഒഴിവാക്കണമെന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്കിയതെന്നുകൂടി വെളിപ്പെടുത്തുമ്പോള്‍ പരിഹാസ്യമായ ഒരു നാടകമാണ് മറനീക്കുന്നത്. ജയരാജനെതിരെ ഉദ്യോഗസ്ഥര്‍ ജയില്‍ മേധാവിയോട് പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്നും മനോരമ വാര്‍ത്തയിലുണ്ട്. മേല്‍ പറഞ്ഞ ജയില്‍ ജീവനക്കാരും കണ്ണൂരിലെ ചില മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് ഏറെക്കാലമായി സിപിഐ എം വിരുദ്ധ വാര്‍ത്തകള്‍ പടച്ചുവിടുന്നുണ്ട്. "യുഡിഎഫിന് വേണ്ട; ജയില്‍ ഉപദേശക സമിതിയില്‍ ഇപ്പോഴും സിപിഎംകാര്‍" എന്നൊരുവാര്‍ത്ത കുറച്ചുനാള്‍മുമ്പ് വന്നവഴിയും മറ്റൊന്നല്ല.
ഓരോ സര്‍ക്കാരും കമ്മിറ്റികളില്‍ അനൗദ്യോഗിക അംഗങ്ങളെ നിയോഗിക്കുന്നത് അവരവരുടെ മുന്നണികളില്പെട്ടവരെയാണ്. കാലാവധി പൂര്‍ത്തിയാകുംവരെ തുടരാന്‍ അനുവദിക്കുകയെന്നത് കീഴ്വഴക്കം മാത്രം. നിയമനാധികാരിക്ക് എത് സമയവും പുറത്താക്കാനും അധികാരം ഉണ്ടെന്നിരിക്കെ ഇത്തരമൊരു കള്ളക്കഥയും അധികാര ദുര്‍വിനിയോഗവും എന്തിനായിരുന്നുവെന്ന ചോദ്യമാണ് ബാക്കിയാകുന്നത്.
deshabhimani 070612
Labels:
ഓഞ്ചിയം,
നുണപ്രചരണം
Subscribe to:
Post Comments (Atom)

ReplyDelete