പേരമ്പൂര്‍ (ചെന്നൈ): ടോയ്ലറ്റില്‍ പോകാന്‍ സമ്മതം ചോദിച്ച വിദ്യാര്‍ഥിയെ മൂത്രം കുടിപ്പിക്കാന്‍ അധ്യാപകരുടെ ശ്രമം. പേരമ്പൂരിലെ സ്വകാര്യ സ്കൂളായ ആഗരം ശീകര്‍ ശിരുമലര്‍ സ്കൂളിലാണ് പതിനാലുകാരനെ മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് മൂത്രം കുടിപ്പിക്കാന്‍ ശ്രമിച്ചത്. സ്കൂള്‍ വളപ്പില്‍ ഒരു മരത്തിന്റെ ചുവട്ടില്‍ ഇരുത്തിയ കുട്ടികളില്‍ ഒരാളാണ് ടോയ്ലറ്റില്‍ പോകാന്‍ അനുവാദം ചോദിച്ചത്. മൂത്രമൊഴിക്കാന്‍ പോകാന്‍ അധ്യാപകര്‍ കുട്ടിയെ അനുവദിച്ചില്ല. തുടര്‍ന്ന് സഹിക്കാന്‍ കഴിയാതെ കുട്ടി അധ്യാപകരോട് അനുവാദം തരണമെന്ന് നിരന്തരം ആവശ്യപ്പെട്ടു. അപ്പോള്‍ മരത്തിന്റെ ചുവട്ടില്‍ മൂത്രമൊഴിക്കാനും അത് കുടിക്കാനും അധ്യാപകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അധ്യാപകര്‍ കുട്ടിയെ മര്‍ദിക്കുകയും ചെയ്തത്രേ. അവശനായ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു. രക്ഷിതാക്കള്‍ ഇതുവരെ പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല. എന്നാല്‍, പരാതി അടിസ്ഥാന രഹിതമാണെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. അതേസമയം, വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകരെ സസ്പെന്‍ഡ് ചെയ്തെന്നും സ്കൂള്‍ മാനേജ്മെന്റ് പറഞ്ഞു. കൊല്‍ക്കത്തയിലെ ശാന്തിനികേതനില്‍ വിശ്വഭാരതി സര്‍വകലാശാലയ്ക്കു കീഴിലുള്ള പാത ഭവന്‍ സ്കൂളില്‍ കഴിഞ്ഞ ദിവസം കിടക്കയില്‍ മൂത്രമൊഴിച്ച വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ വാര്‍ഡന്‍ മൂത്രം കുടിപ്പിക്കാന്‍ ശ്രമിച്ചത് വിവാദമായിരുന്നു.
deshabhimani 220712
No comments:
Post a Comment