Monday, July 1, 2013

വിശ്വാസത്തിനും അതിരുണ്ട് - പ്രതിച്ഛായ മുഖപ്രസംഗം

കേരള കോണ്‍ഗ്രസ് (എം)ന്റെ പ്രതിച്ഛായയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗം. ഇതാണ് കെ.എം.മാണിയും പാര്‍ട്ടിയും തള്ളിക്കളഞ്ഞത്.

"പ്രതിച്ഛായ"യിലെ അഭിപ്രായം പാര്‍ടിയുടേതല്ലെന്ന് മാണി

തിരു: സോളാര്‍ തട്ടിപ്പുവിവാദവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് മുഖവാരിക "പ്രതിച്ഛായ"യില്‍ വന്ന ലേഖനത്തിലെ അഭിപ്രായങ്ങള്‍ പാര്‍ടിയുടേതല്ലെന്ന് മന്ത്രി കെ എം മാണി. "പ്രതിച്ഛായ"യില്‍ വരുന്നത് കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക അഭിപ്രായമല്ല. "പ്രതിച്ഛായ" പാര്‍ടിയുടെ ആഭിമുഖ്യത്തിലുള്ള ഒരു പ്രസിദ്ധീകരണം മാത്രമാണ്. ലേഖനത്തില്‍ പറയുന്നത് ലേഖകന്റെ അഭിപ്രായം മാത്രമണ്- മാണി പറഞ്ഞു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ബാലകൃഷ്ണന് സരിതയുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തല്‍ "പ്രതിച്ഛായ"യില്‍ വന്നിരുന്നു. ഇത് വിവാദമായതിനെതുടര്‍ന്നാണ് പാര്‍ടി ചെയര്‍മാന്‍ മാണിയുടെ വിശദീകരണം.

No comments:

Post a Comment