Monday, July 25, 2011

അര്‍ബുദത്തില്‍നിന്ന് പൂര്‍ണമായും മോചിതനായി: ഷാവേസ്

കരാക്കസ്: അര്‍ബുദത്തില്‍നിന്ന് പൂര്‍ണമായും മോചിതനായെന്ന് വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് പറഞ്ഞു. ക്യൂബയില്‍ നടത്തുന്ന ചികിത്സയുടെ രണ്ടാംഘട്ടത്തില്‍ കീമോതെറാപ്പി നടത്തിയശേഷം ശനിയാഴ്ച നാട്ടില്‍ തിരിച്ചെത്തിയതായിരുന്നു ഷാവേസ്. അദ്ദേഹം ഏറെ ഉന്മേഷവാനായിരുന്നു. ജൂണ്‍ 20ന് ക്യൂബയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ഷാവേസിന്റെ അടിവയറ്റിലെ ട്യൂമര്‍ നീക്കംചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കീമോതെറാപ്പി നടത്തിയത്. കരാക്കസിലെ വിമാനത്താവളത്തില്‍ മന്ത്രിസഭാംഗങ്ങളും സേനയിലെ ഉന്നതരും ഷാവേസിനെ സ്വീകരിച്ചു. വിശദമായ പരിശോധന നടത്തിയെന്നും രോഗവാഹികളായ കോശങ്ങളൊന്നും ശരീരത്തില്‍ കണ്ടെത്തിയില്ലെന്നും ഷാവേസ് പറഞ്ഞു. മുന്‍കരുതലെന്ന നിലയിലായിരുന്നു കീമോതെറാപ്പി. ഹവാനയില്‍ ചികിത്സയ്ക്കിടെ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ഷാവേസിനെ സന്ദര്‍ശിച്ചു

deshabhimani 250711

1 comment:

  1. അര്‍ബുദത്തില്‍നിന്ന് പൂര്‍ണമായും മോചിതനായെന്ന് വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് പറഞ്ഞു. ക്യൂബയില്‍ നടത്തുന്ന ചികിത്സയുടെ രണ്ടാംഘട്ടത്തില്‍ കീമോതെറാപ്പി നടത്തിയശേഷം ശനിയാഴ്ച നാട്ടില്‍ തിരിച്ചെത്തിയതായിരുന്നു ഷാവേസ്. അദ്ദേഹം ഏറെ ഉന്മേഷവാനായിരുന്നു.

    ReplyDelete