Friday, June 8, 2012

റെയില്‍വേ ചരക്കുകൂലിയില്‍ വീണ്ടും വര്‍ധന


സേവനികുതി ഇളവ് എടുത്തുകളഞ്ഞതോടെ റെയില്‍വേ ചരക്കുകൂലിയില്‍ ജൂലൈ ഒന്നുമുതല്‍ 3.6 ശതമാനം വര്‍ധനയുണ്ടാകും. റെയില്‍വേ പാഴ്സല്‍, ലഗേജ് നിരക്കുകള്‍ ഒറ്റയടിക്ക് 25 ശതമാനം കൂട്ടിയതിനു പിന്നാലെയാണ് ജനങ്ങള്‍ക്ക്കേന്ദ്രത്തിന്റെ വക പുതിയ ഇരുട്ടടി. ചരക്കുകടത്തിന് ഏര്‍പ്പെടുത്തിയിരുന്ന സേവനികുതി ഇളവ്, ഇനി തുടരേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ സേവനികുതി ഇനത്തില്‍ 1.24 ലക്ഷം കോടി സമാഹരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. കേന്ദ്രസര്‍ക്കാര്‍ ജൂണ്‍ 30 വരെമാത്രമാണ് സേവന നികുതി ഇളവ് അനുവദിച്ചതെന്നും ജൂലൈ മുതല്‍ റെയില്‍വേ ചരക്ക് ഗതാഗതം സേവനികുതിയുടെ പരിധിയില്‍ വരുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് (സിബിഇസി) ചെയര്‍മാന്‍ എസ് കെ ഗോയല്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. സേവന നികുതി ഒഴിവാക്കാന്‍ റെയില്‍വേ അഭ്യര്‍ഥിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ചരക്കുകടത്തിന് സേവനികുതി ഏര്‍പ്പെടുത്തിയതോടെ ഭക്ഷ്യധാന്യങ്ങള്‍, പച്ചക്കറി, ഉരുക്ക്, അസംസ്കൃത എണ്ണ, കല്‍ക്കരി, വളം തുടങ്ങിയവയുടെ വില കൂടുന്നത് വിലക്കയറ്റം വീണ്ടും രൂക്ഷമാക്കും. 2009-10ലെ ബജറ്റിലാണ് റെയില്‍വേ ചരക്ക് ഗതാഗതത്തെയും സേവനികുതിയുടെ പരിധിയില്‍ കൊണ്ടുവന്നത്. എന്നാല്‍, ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഇത്രയുംകാലം ഇതില്‍ ഏര്‍പ്പെടുത്തിയ ഇളവാണ് ഇപ്പോള്‍ പിന്‍വലിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് ചരക്കുകൂലി റെയില്‍വേ 20 ശതമാനം വര്‍ധിപ്പിച്ചത്. റെയില്‍വേ പാഴ്സല്‍, ലഗേജ് നിരക്കുകള്‍ 25 ശതമാനം വര്‍ധിപ്പിച്ചത് ജൂണ്‍ ഒന്നുമുതലാണ് പ്രാബല്യത്തില്‍ വന്നത.് ഇതോടെ മരുന്ന്, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പത്രങ്ങള്‍, മാസികകള്‍, ടയറുകള്‍ തുടങ്ങിയവയുടെ വിലയില്‍ കാര്യമായ വര്‍ധനയുണ്ടായി. പാഴ്സല്‍, ലഗേജ് നിരക്കുവര്‍ധനയിലൂടെ ഈ സാമ്പത്തികവര്‍ഷം 370 കോടി രൂപയുടെ അധികവരുമാനം ജനങ്ങളില്‍നിന്ന് പിഴിഞ്ഞെടുക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശ്യം.

DESHABHIMANI 080612

1 comment:

  1. സേവനികുതി ഇളവ് എടുത്തുകളഞ്ഞതോടെ റെയില്‍വേ ചരക്കുകൂലിയില്‍ ജൂലൈ ഒന്നുമുതല്‍ 3.6 ശതമാനം വര്‍ധനയുണ്ടാകും. റെയില്‍വേ പാഴ്സല്‍, ലഗേജ് നിരക്കുകള്‍ ഒറ്റയടിക്ക് 25 ശതമാനം കൂട്ടിയതിനു പിന്നാലെയാണ് ജനങ്ങള്‍ക്ക്കേന്ദ്രത്തിന്റെ വക പുതിയ ഇരുട്ടടി. ചരക്കുകടത്തിന് ഏര്‍പ്പെടുത്തിയിരുന്ന സേവനികുതി ഇളവ്, ഇനി തുടരേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ സേവനികുതി ഇനത്തില്‍ 1.24 ലക്ഷം കോടി സമാഹരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. കേന്ദ്രസര്‍ക്കാര്‍ ജൂണ്‍ 30 വരെമാത്രമാണ് സേവന നികുതി ഇളവ് അനുവദിച്ചതെന്നും ജൂലൈ മുതല്‍ റെയില്‍വേ ചരക്ക് ഗതാഗതം സേവനികുതിയുടെ പരിധിയില്‍ വരുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് (സിബിഇസി) ചെയര്‍മാന്‍ എസ് കെ ഗോയല്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. സേവന നികുതി ഒഴിവാക്കാന്‍ റെയില്‍വേ അഭ്യര്‍ഥിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete