Sunday, June 10, 2012
രജീഷ് മുംബൈയില്‍ കോണ്‍ഗ്രസ് നേതാവിന്റെ അംഗരക്ഷകന്‍
ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ടി കെ രജീഷ് മുംബൈയില്‍ കോണ്‍ഗ്രസ് നേതാവിന്റെ അംഗരക്ഷകന്‍. കാസര്‍കോട് ജില്ലയിലെ പടന്ന സ്വദേശിയും മുംബൈ കോര്‍പറേഷന്‍ അന്ധേരി ഡിവിഷന്‍ കൗണ്‍സിലറുമാണ് ഈ കോണ്‍ഗ്രസ് നേതാവ്. ഇയാള്‍ സമാജ്വാദി പാര്‍ടിയിലും പിന്നീട് എന്‍സിപിയിലുമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസില്‍ എത്തി. ചേരിനിവാസികളുടെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്ന ഈ നേതാവിനൊപ്പം എപ്പോഴും നിരവധിയാളുകളടങ്ങുന്ന സായുധസംഘം ഉണ്ടാകാറുണ്ടെന്ന് ഈ പ്രദേശത്തെ മലയാളികള്‍ പറഞ്ഞു. വര്‍ഷങ്ങളായി മുംബൈയില്‍ താമസിക്കുന്നയാളാണ് ഈ മലയാളിനേതാവ്. ഇയാളുടെ വലംകൈയായാണ് രജീഷ് അറിയപ്പെടുന്നത്. കൗണ്‍സിലറുടെ ആളാണെന്ന് പറഞ്ഞാല്‍ ആരും ചോദ്യം ചെയ്യില്ല. ഇയാളുടെ സംരക്ഷണയിലാണ് രജീഷ് മുംബൈയില്‍ താമസിച്ചിരുന്നത്.
കഴിഞ്ഞ 21 ന് മംഗളൂരു കങ്കനാടിയില്‍നിന്ന് പുറപ്പെട്ട മുംബൈ എക്സ്്പ്രസില്‍ ഇവര്‍ രണ്ടുപേരും ഒരുമിച്ച് യാത്രചെയ്തതായും പറയുന്നുണ്ട്. രജീഷിനെ സഹായിച്ചുവെന്ന് പൊലീസ് പറയുന്ന വത്സലനും രാജനും മുംബൈയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. കൗണ്‍സിലറുടെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പേ മുംബൈയില്‍ എത്തിയതാണ്. ഹോട്ടല്‍ വ്യാപാരമാണ് ഇവരുടെ പ്രധാന തൊഴില്‍. കൗണ്‍സിലറും സഹോദരങ്ങളും മുംബൈയില്‍ സ്ഥിരതാമസമാണ്. ഇടക്കിടെ പടന്നയിലും പയ്യന്നൂര്‍ പെരുമ്പയിലെ തറവാട്ട് വീട്ടിലും എത്താറുണ്ട്. രജീഷ് മുംബൈയില്‍ എന്‍സിപി നേതാവിെന്‍റ അംഗരക്ഷകനാണെന്ന് മലയാള മനോരമ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവാണെന്ന കാര്യം മറച്ചുവയ്ക്കാനാണ് ഇങ്ങനെ വാര്‍ത്ത ചമച്ചതെന്ന് സംശയമുണ്ട്.
deshabhimani 100612
Labels:
ഓഞ്ചിയം
Subscribe to:
Post Comments (Atom)

ReplyDelete