Monday, June 11, 2012
ഓര്‍ക്കാട്ടേരിയില്‍ വ്യാപക അക്രമം
സിപിഐ എം പൊതുയോഗ പ്രചാരണാര്‍ഥം സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും പാര്‍ടിവിരുദ്ധസംഘം വ്യാപകമായി നശിപ്പിച്ചു. ഓര്‍ക്കാട്ടേരിയിലും മുയിപ്രയിലും പരിസരത്തും സ്ഥാപിച്ച പ്രചാരണസാമഗ്രികളാണ് തകര്‍ത്തത്. 12ന് പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുക്കുന്ന പൊതുയോഗത്തിന്റെ ബോര്‍ഡും ബാനറുമാണ് നശിപ്പിച്ചത്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായാണ് അക്രമങ്ങള്‍ അരങ്ങേറിയത്. പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല. പലയിടത്തും പൊലീസ് തണലിലാണ് അക്രമം.
ടി പി ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് ഈ മേഖലയില്‍ പാര്‍ടി ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും പരക്കെ നശിപ്പിച്ചിരുന്നു. മണ്ടോടി കണ്ണന്‍ സ്മാരകമടക്കം തകര്‍ത്തു. പത്തോളം പ്രവര്‍ത്തകര്‍ വധശ്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയിലുമായിരുന്നു. ബഹുജന ഇടപെടല്‍ സജീവമായതോടെയാണ് പാര്‍ടിപ്രവര്‍ത്തകരില്‍ ചിലര്‍ക്കെല്ലാം വീടുകളിലേക്ക് തിരിച്ചുവരാനും താമസിക്കാനുമായത്. അക്രമികളെ നിസ്സാര വകുപ്പ്ചേര്‍ത്ത് കേസെടുത്ത് പൊലീസ് സംരക്ഷിക്കുകയാണ്. സിപിഐ എമ്മിന്റെ രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിക്കാനാണ് 12ന് പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്. അതിന്റെ പ്രചാരണം തകര്‍ത്ത് വീണ്ടും സംഘര്‍ഷം സൃഷ്ടിക്കാനാണ് പാര്‍ടിവിരുദ്ധര്‍ ശ്രമിക്കുന്നത്. ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ സിപിഐ എം ഒഞ്ചിയം ഏരിയാകമ്മിറ്റി പ്രതിഷേധിച്ചു.
deshabhimani 110612
Labels:
ഓഞ്ചിയം
Subscribe to:
Post Comments (Atom)

ReplyDelete