Monday, June 11, 2012
അടിയന്തരാവസ്ഥയെ ന്യായീകരിച്ച് ഉമ്മന്‍ചാണ്ടി
പത്രസ്വാതന്ത്ര്യം നിഷേധിച്ചതാണ് അടിയന്തരാവസ്ഥക്കാലത്ത് സംഭവിച്ച ഏക പിഴവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാനസമ്മേളനം ഉദ്ഘാടനംചെയ്യവെയാണ് അടിയന്തരാവസ്ഥയെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ദേശീയതലത്തില്‍ സാമൂഹ്യ അച്ചടക്കം നിലനിന്നിരുന്നു. പത്രസ്വാതന്ത്ര്യം നല്‍കിയിരുന്നെങ്കില്‍ അടിയന്തരാവസ്ഥയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുമായിരുന്നു. പത്രസ്വാതന്ത്ര്യം നിഷേധിച്ചത് അന്നത്തെ പല തെറ്റുകളും ചോദ്യംചെയ്യപ്പെടാതെപോകാന്‍ കാരണമായി. ഇത് ചെറിയ ക്ഷീണമുണ്ടാക്കി. മാധ്യമരംഗത്തെ ഇന്നത്തെ ചില പ്രവണതകള്‍ കാണുമ്പോള്‍ പഴയ പത്രപ്രവര്‍ത്തകരെ ഓര്‍മിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അച്ചടക്കത്തിന്റെ പേരില്‍ അടിയന്തരാവസ്ഥക്കാലത്ത് രാജ്യമെമ്പാടും നിരവധി പേര്‍ ജയിലിനകത്തും പുറത്തും ഭീകരമര്‍ദനമുറകള്‍ക്കിരയാവുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു. കേരളത്തില്‍ കക്കയം ക്യാമ്പില്‍ പൊലീസ് മര്‍ദനത്തില്‍ അരുംകൊല ചെയ്യപ്പെട്ട രാജന്റെ കൊലപാതകം ഇന്നും നടുക്കുന്ന ഓര്‍മയാണ്. ഇതെല്ലാം മറച്ചുവച്ചാണ് ഉമ്മന്‍ചാണ്ടിയുടെ അടിയന്തരാവസ്ഥാ ന്യായീകരണം.
deshabhimani 110612
Labels:
അടിയന്തരാവസ്ഥ
Subscribe to:
Post Comments (Atom)
No comments:
Post a Comment