പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അനുവദിച്ചുകൂട: പുഷ്പന്
കണ്ണൂര്‍: എല്ലാ നാട്ടിലും മനുഷ്യര്‍ക്കിടയില്‍ ദു:ഖവും വേദനയും ദാരിദ്ര്യവും പങ്കിട്ടനുഭവിച്ച പ്രസ്ഥാനത്തെ കൊലപാതകികളുടെ കൂടാരമായി ചിത്രീകരിക്കാനുള്ള നീക്കം എല്ലാശക്തിയും സമാഹരിച്ച് ചെറുത്തുതോല്പിക്കണമെന്ന് കൂത്തുപറമ്പ് വെടിവയ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പന്. ജവഹര്ഹാളില് ഡിവൈഎഫ്ഐ സംഘടിപ്പിച്ച രക്തസാക്ഷ്യം പരിപാടിയില്‍ വായിച്ച സന്ദേശത്തിലാണ് പുഷ്പന് ഇങ്ങനെ പറയുന്നത്.
കമ്യൂണിസ്റ്റുകാരനേ അന്യന്റെ വേദനയുടെ ആഴമറിയൂ. അമ്മമാരുടെ കണ്ണീരിന്റെ വിലയറിയൂ. കുടുംബത്തിന്റെ നൊമ്പരമറിയൂ. തിന്മയുടെ വഴിയിലൂടെ നടക്കുന്നവരാണ് ഇന്ന് കണ്ണീരിനെകുറിച്ചു വിലപിക്കുന്നത്. കണ്ണൂരിനെ മോശമായി ചിത്രീകരിക്കുകയാണ് അവര്‍. കൂത്തുപറമ്പില്‍ എന്തുചെയ്തിട്ടാണ് ഭരണകൂടം വെടിയുതിര്‍ത്തത്. കൂത്തുപറമ്പില്‍ വീണവര്‍ക്ക് അമ്മയും കുഞ്ഞുങ്ങളും കുടുംബവുമില്ലേ. ഇന്നും തുടരുന്ന കിരാതമായ കൊലപാതകങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് എന്തുകൊണ്ടാണ്. നമ്മുടെ പ്രസ്ഥാനത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ നമുക്കനുവദിച്ചു കൂട. എന്റെ മനസ് നിങ്ങളുടെ കൂടെയാണ്- പുഷ്പന് പറഞ്ഞു. ഇതേ മനസ്സുമായാണ് രക്തസാക്ഷി കുടുംബങ്ങള്‍ പരിപാടിയിലെത്തിയത്.
മുനയന്‍കുന്ന് സമരസേനാനി കെ എ ചിണ്ടപൊതുവാളിന്റെ മകള്‍ കെ കെ ശാരദ, ഭര്‍ത്താവ് ബാലന്, പെരളം രക്തസാക്ഷി പുന്നക്കോട് കുഞ്ഞമ്പുവിന്റെ മകന് ഭാസ്കരന്, കരിവെള്ളൂര്‍ സമരസേനാനി തിടില്‍ കണ്ണന്റെ സഹോദരിമാരായ ലക്ഷ്മി, നാരായണി, 1940 സെപ്തംബര്‍ 15ന് തലശേരി വെടിവയ്പില്‍ മരിച്ച ചാത്തുക്കുട്ടിയുടെ അനുജന് കുഞ്ഞിക്കണ്ണന് എന്നിവര്‍ സംഗമത്തിനെത്തി. കൊളങ്ങരേത്ത് രാഘവന്റെ പൗത്രന് അനൂജ്, കാവുമ്പായി രക്തസാക്ഷി ആലോറമ്പന്‍കണ്ടി കൃഷ്ണന്റെ മരുമകന് എ കെ മനു, മൊയാരത്ത് ശങ്കരന്റെ മകന് ജനാര്ദനന്, പാടിക്കുന്ന് രക്തസാക്ഷി രൈരു നമ്പ്യാരുടെ ബന്ധു കുഞ്ഞികൃഷ്ണന്, ഷിബുലാലിന്റെ അച്ഛന് നാണു, കെ വി റോഷന്റെ അച്ഛന് വാസു, അമ്മ നാരായണി, രക്തസാക്ഷികളായ സി ഗോപാലന്, പേരുകണ്ടി കൃഷ്ണന്, നക്കായി കണ്ണന്, കാറാട്ട് കുഞ്ഞമ്പു, കുന്നുമ്പ്രോന്‍ ഗോപാലന്, ഒ കെ കുഞ്ഞിക്കണ്ണന്, പി വി സുരേന്ദ്രന് എന്നിവരുടെ ഉറ്റവര്‍ തുടങ്ങി അനേകംപേരുടെ സാന്നിധ്യം വികാരവായ്പായി സംഗമത്തില്‍ നിറഞ്ഞു. രക്തസാക്ഷികളായ യു പി ദാമു, അരീക്കല്‍ അശോകന്, കുഞ്ഞിക്കണ്ണന്, മാമന് വാസു, ടി പി അനീഷ്, അജയന്, കേളോത്ത് പവിത്രന്, താഴയില്‍ അഷറഫ്, കനകരാജ്, സരേഷ്, സി ബാബു, ഹരീഷ്ബാബു, പവിത്രന്, സുധീര്‍കുമാര്‍, കുഞ്ഞിക്കണ്ണന്, രജീഷ്, സുഗേഷ്, രഞ്ജിത്ത്, ടി വി രവീന്ദ്രന്, എം അച്യുതന്, ജയരാജന്, പി പി അനന്തന്, കെ മധു, ടി വി ദാസന്, വിളക്കോട്ടെ ദിലീപന്, കണ്ണപുരത്തെ റിജിത്ത്, എടക്കോത്തെ ജോസ്, സേവറി നാണു, ധനേഷ്, ഒ ടി വിനേഷ്, കോയ്യോട്ടെ സജീവന്, പന്നിയൂരിലെ കൃഷ്ണന്, പുന്നാട്ടെ യാക്കൂബ്, തൊടീക്കളത്തെ പവിത്രന്, ആയിത്തറയിലെ വിജേഷ്, ശ്രീജിത്ത്, പാറാലി പവിത്രന്, കട്ടന്‍ രാജു, കുറ്റിച്ചി രമേശന്, പാട്യത്തെ കെ വി സുകുമാരന്‍, കൂത്തുപറമ്പിലെ പി ബാലന് തുടങ്ങിയവരുടെ ബന്ധുക്കളും രക്തസാക്ഷ്യത്തിന് എത്തിയിരുന്നു.
കണ്‍തുറന്നു കാണുക ഈ ഹൃദയവികാരം
കണ്ണൂര്‍: അധ്വാനിക്കുന്നവനുവേണ്ടി പോരാടുകയും അവരുടെ വേദനകളെ നെഞ്ചേറ്റുകയും ചെയ്യുന്ന ഇടതുപക്ഷ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ കണ്‍തുറന്നു കാണണം ഈ രക്താഭിവാദ്യം. ഉറ്റവര്‍ നെഞ്ചിലെ ചുടുചോര നല്കി വളര്‍ത്തിയ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ സമ്മതിക്കില്ലെന്ന രക്തസാക്ഷികുടുംബങ്ങളുടെ പ്രഖ്യാപനമാണ് "രക്തസാക്ഷ്യ"ത്തില്‍ മുഴങ്ങിക്കേട്ടത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച "രക്തസാക്ഷ്യം" പരിപാടി പാര്‍ടിയെ നുണക്കഥകളിലൂടെയും കള്ളക്കേസിലൂടെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായി മാറി. അത്യന്തം വികാരനിര്‍ഭരമായ സംഗമം കണ്ണൂരിന്റെ പേരില്‍ സിപിഐ എമ്മിനെ അപഹസിക്കാനും തകര്‍ക്കാനും ശ്രമിക്കുന്നവര്‍ക്കുള്ള എല്ലാ അര്‍ഥത്തിലുമുള്ള മറുപടിയായിരുന്നു.
ദേശീയസ്വാതന്ത്ര്യത്തിനായി അടരാടി വീണവരുടെയും വര്‍ഗീയശക്തികള്‍ അരുംകൊല ചെയ്തവരുടെയും ഉറ്റവര്‍ സംഗമത്തില്‍ പങ്കെടുത്തു. രക്തസാക്ഷി അഴീക്കോടന്‍ രാഘവന്റെ ഭാര്യ മീനാക്ഷിടീച്ചര്‍ അവശതകള്‍ മറന്ന് എത്തിയത് അവേശം പകര്‍ന്നു. പാര്‍ടിയെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കൂത്തുപറമ്പ് വെടിവയ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന്റെ സന്ദേശം ആവേശത്തിന്റെ അല ഉയര്‍ത്തിയാണ് ഡിവൈഎഫ്ഐ നേതാവ് ബിനോയ്കുര്യന്‍ വായിച്ചത്. പരിപാടി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്ത്തകന് ഡോ. സെബാസ്റ്റ്യന്‍ പോള്‍, സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ എന്നിവര്‍ സംസാരിച്ചു. ജില്ലാപ്രസിഡന്റ് എ എന്‍ ഷംസീര്‍ അധ്യക്ഷനായി.
മാധ്യമ അജന്‍ഡ ഇടതുപക്ഷത്തെ തകര്‍ക്കല്‍: പി ജയരാജന്
കണ്ണൂര്‍: ഇടതുപക്ഷമനസ്സുള്ളവരെ വലയിലാക്കി വലതുപക്ഷ ചിന്താഗതിക്കാരാക്കുക എന്നതാണ് വലതുമാധ്യമങ്ങളുടെ ലക്ഷ്യമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന് പറഞ്ഞു. മുഖ്യധാരാ ഇടതുപക്ഷത്തെ തകര്‍ക്കുകയെന്ന വലതുപക്ഷ അജന്‍ഡയാണ് മാധ്യമങ്ങള്‍ നടപ്പാക്കുന്നതെന്ന് ഡിവൈഎഫ്ഐ സംഘടിപ്പിച്ച രക്തസാക്ഷ്യം പരിപാടിയില്‍ സംസാരിക്കവെ ജയരാജന് പറഞ്ഞു.
ഇതിനു വേണ്ടിയാണ് കമ്യൂണിസ്റ്റ് ഗ്രാമം, പാര്‍ടികോടതി എന്നൊക്കെയുള്ള വാര്‍ത്തകള്‍ ചമയ്ക്കുന്നത്. മതതീവ്രവാദികളും പൊലീസും ഇതിന് കൂട്ടുനില്‍ക്കുന്നു. ആശയങ്ങള്‍ക്ക് പകരം കുറുവടികൊണ്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നേരിട്ട ഗാന്ധിയന്‍ ദേശരക്ഷാസംഘമാണ് അഹിംസാ സിദ്ധാന്തവുമായി ഗാന്ധിത്തൊപ്പി ധരിച്ച് നടക്കുന്നത്. അടിയന്തരാവസ്ഥയില്‍ കൊളങ്ങരേത്ത് രാഘവനെ കൊലപ്പെടുത്തിയ കെപിസിസി അംഗം മമ്പറം ദിവാകരനും നാല്പാടി വാസുവിനെ വെടിവച്ചുകൊന്ന കെ സുധാകരനുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. നിയമ വ്യവസ്ഥയെയാകെ വെല്ലുവിളിച്ചാണ് കേരളത്തിലെ ഭരണം. സിപിഐ എമ്മിനെതിരെ എന്തും പറയാം എന്ന നിലയിലേക്ക് വലതുപക്ഷ മാധ്യമങ്ങളെ എത്തിക്കുകയാണ് ഭരണാധികാരികള്‍. കോര്പറേറ്ററുകളുടെ ഫണ്ട് കൈപ്പറ്റിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസും ബിജെപിയും നടത്തുന്നതെന്നും ജയരാജന് പറഞ്ഞു.
deshabhimani 080612

അധ്വാനിക്കുന്നവനുവേണ്ടി പോരാടുകയും അവരുടെ വേദനകളെ നെഞ്ചേറ്റുകയും ചെയ്യുന്ന ഇടതുപക്ഷ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ കണ്‍തുറന്നു കാണണം ഈ രക്താഭിവാദ്യം. ഉറ്റവര്‍ നെഞ്ചിലെ ചുടുചോര നല്കി വളര്‍ത്തിയ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ സമ്മതിക്കില്ലെന്ന രക്തസാക്ഷികുടുംബങ്ങളുടെ പ്രഖ്യാപനമാണ് "രക്തസാക്ഷ്യ"ത്തില്‍ മുഴങ്ങിക്കേട്ടത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച "രക്തസാക്ഷ്യം" പരിപാടി പാര്‍ടിയെ നുണക്കഥകളിലൂടെയും കള്ളക്കേസിലൂടെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായി മാറി. അത്യന്തം വികാരനിര്‍ഭരമായ സംഗമം കണ്ണൂരിന്റെ പേരില്‍ സിപിഐ എമ്മിനെ അപഹസിക്കാനും തകര്‍ക്കാനും ശ്രമിക്കുന്നവര്‍ക്കുള്ള എല്ലാ അര്‍ഥത്തിലുമുള്ള മറുപടിയായിരുന്നു.
ReplyDelete