ഒഞ്ചിയം രക്തസാക്ഷി പൈതൃകത്തെ തകര്‍ക്കാനും സമര സ്മൃതികളെ അപഹസിക്കാനും കച്ചകെട്ടിയിറങ്ങിയ പാര്‍ടി വിരുദ്ധ - വലതുപക്ഷ ശക്തികളെ നിലയ്ക്ക് നിര്‍ത്തുമെന്ന താക്കീതായി വടകരയിലെ ജനകീയ സത്യാഗ്രഹം. പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന നിശ്ചയദാര്‍ഢ്യത്തിന്റെയും ചങ്കുറപ്പിന്റെയും സമരകാഹളത്തില്‍ അണിചേര്‍ന്നത് ആയിരങ്ങള്‍.സഹനപാതകള്‍ താണ്ടിക്കടന്ന കമ്മ്യൂണിസ്റ്റ് കാരണവന്മാരും സ്ത്രീകളും യുവാക്കളും സത്യാഗ്രഹ പന്തലിലേക്ക് ഒഴുകി എത്തി. പ്രസംഗവും പടപ്പാട്ടുമായി കമ്മ്യൂണിസ്റ്റ് വേട്ട അനുവദിക്കില്ലെന്ന ബഹുജന പ്രഖ്യാപനമായിരുന്നു ഇരുപത്തിനാല് മണിക്കൂര്‍ നീണ്ട സത്യാഗ്രഹം.
സിപിഐ എം നേതാക്കളെ കള്ളക്കേസില്‍ കുടുക്കി മര്‍ദക വീരന്മാരായ പൊലീസിനെ ഉപയോഗിച്ച് പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന വ്യാമോഹം നടക്കില്ലെന്ന് കടത്തനാട്ടിലെ പോരാളികളായ ആയിരങ്ങള്‍ വിളിച്ചുപറഞ്ഞു. നേരിനും നെറിക്കും നിലകൊള്ളുന്ന സിപിഐ എം പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാമെന്ന വലതുപക്ഷ ദിവാസ്വപ്നങ്ങള്‍ ജനകീയ പ്രതിരോധത്തിന് മുന്നില്‍ തകര്‍ന്നടിയുമെന്ന് സത്യാഗ്രഹം മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച വൈകിട്ട് ആരംഭിച്ച സത്യാഗ്രഹം തിങ്കളാഴ്ചവൈകിട്ട് അവസാനിച്ചു.മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും പഴയകാലപോരാളികളുടെയും അമ്മമാരുടെയും പാട്ടുകളുമായി സമരാവേശത്തിന്റെ ഉശിരന്‍ നിമിഷങ്ങളാണ് സത്യഗ്രഹം പകര്‍ന്നത്.
പി കെ കൃഷ്ണദാസ്, പുറമേരി ഭാസ്കരന്‍, അനില്‍ ആയഞ്ചേരി, എ പി മോഹനന്‍, കൈവേലി നാണു, പതിയാരക്കര ഗോപാലന്‍ എന്നിവരുടെ പാട്ടുകള്‍ ആവേശം പകര്‍ന്നു. കോട്ടപ്പള്ളി സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള "കനല്‍വഴികള്‍" എന്ന ഡോക്യൂമെന്ററിയും "തട്ടുമ്പുറത്തപ്പന്‍" എന്ന ഹ്രസ്വ സിനിമയും ഞായറാഴ്ച രാത്രി അവതരിപ്പിച്ചു. സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് കഞ്ഞിയും പുഴുക്കും കാപ്പിയും പന്തലില്‍ വിതരണം ചെയ്തു. തിങ്കളാഴ്ച വൈകിട്ട് സമരസമാപന യോഗത്തില്‍ പാര്‍ടി സംസ്ഥാനകമ്മിറ്റി അംഗം എം വി ജയരാജന്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി സതീദേവി, എ പ്രദീപ്കുമാര്‍ എംഎല്‍എ, എം കേളപ്പന്‍, ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ പി മോഹനന്‍, സി ഭാസ്കരന്‍, എം മെഹബൂബ്, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ കെ ലതിക എംഎല്‍എ, ടി കെ കുഞ്ഞിരാമന്‍, കെടി കുഞ്ഞിക്കണ്ണന്‍, കെ കെ ദിനേശന്‍, ഓള്‍ ഇന്ത്യാ ലോയേഴസ് യുണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ഇ െ ക നാരായണന്‍, പി കെ പ്രേംനാഥ് എന്നിവര്‍ സത്യഗ്രഹവളണ്ടിയര്‍മാരെ അഭിവാദ്യംചെയ്തു. ജില്ലാകമ്മിറ്റി അംഗം ആര്‍ ഗോപാലന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറിയറ്റംഗം കെ പി കുഞ്ഞമ്മദ്കുട്ടി സ്വാഗതം പറഞ്ഞു.
പൊലീസ് ഭീകരതയെയും കള്ളക്കഥകളെയും ചെറുക്കും
വടകര: ചെങ്കൊടിയേന്തി കമ്യൂണിസ്റ്റുകാരായി മുന്നേറുമെന്നും കള്ളക്കേസും പൊലീസ് പീഡനങ്ങളും ധീരമായി ചെറുത്ത് തോല്‍പിക്കുമെന്നും പ്രഖ്യാപിച്ച് ജനകീയസത്യഗ്രഹത്തിന് സമാപനം. ഭരണകൂട ഭീകരതക്കും പൊലീസ്രാജിനുമെതിരെ വടകരയില്‍ സിപിഐ എം സംഘടിപ്പിച്ച സത്യഗ്രഹം ബഹുജനപങ്കാളിത്തത്താലും സമരാവേശത്താലും ഉജ്വലമായി. മര്‍ദനത്തില്‍ തളരാതെ പൊലീസ് ലോക്കപ്പില്‍ ജീവരക്തത്താല്‍ അരിവാള്‍ ചുറ്റിക വരച്ച ഉശിരനായ രക്തസാക്ഷി മണ്ടോടി കണ്ണന്റെ പാതയിലൂടെ മുന്നേറുമെന്ന് സത്യഗ്രഹത്തില്‍ അണിനിരന്ന ആയിരങ്ങള്‍ വിളംബരം ചെയ്തു. ഞായറാഴ്ച വൈകിട്ട് സിപിഐ എം പി ബി അംഗം കോടിയേരി ബാലകൃഷ്ണനാണ് സത്യഗ്രഹം ഉദ്ഘാടനം ചെയ്തത്. 24 മണിക്കൂര്‍ നീണ്ട സത്യഗ്രഹത്തില്‍ സ്ത്രീകള്‍, കുട്ടികള്‍, യുവതീ യുവാക്കള്‍, തൊഴിലാളികള്‍, പഴയകാല നേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നെഞ്ചോടു ചേര്‍ക്കുന്ന വിവിധ ജനവിഭാഗങ്ങളുണ്ടായി. ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തവര്‍ക്ക് നേരെയുള്ള അതിക്രമത്തിന് നേതൃത്വം നല്‍കിയ മര്‍ദക വീരന്മാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, ഒഞ്ചിയംമേഖലയില്‍ സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും ഓഫീസുകള്‍ക്കും നേരെയുള്ള അക്രമം നടത്തിയവര്‍ക്കെതിരെ കേസെടുക്കുക, സമാധാനജീവിതം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയായിരുന്നു സത്യഗ്രഹം.
ചന്ദ്രശേഖരന്‍ വധം: അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥന് വന്ന ഫോണ്‍വിളികള്‍ അന്വേഷിക്കണം: എം വി ജയരാജന്‍
വടകര: ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട പ്രത്യേകാന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന് മന്ത്രി ഓഫീസില്‍നിന്നും കെപിസിസി ആസ്ഥാനത്തുനിന്നും തുടര്‍ച്ചയായി വന്ന ഫോണ്‍വിളിയെക്കുറിച്ച് അന്വേഷിക്കണമെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എം വി ജയരാജന്‍ ആവശ്യപ്പെട്ടു. വടകര പുതിയബസ്സ്റ്റാന്‍ഡ് പരിസരത്ത് സിപിഐ എം ജനകീയ സത്യഗ്രഹത്തിന്റെ സമാപനയോഗത്തില്‍ ജയരാജന്‍ പറഞ്ഞു.
കേസില്‍ സിപിഐ എം കോഴിക്കോട് ജില്ലാകമ്മിറ്റി അംഗം സി എച്ച് അശോകന്‍, ഒഞ്ചിയം ഏരിയാകമ്മിറ്റി അംഗം കെ കെ കൃഷ്ണന്‍, തലശേരി ഏരിയാകമ്മിറ്റി അംഗം പി പി രാമകൃഷ്ണന്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പായിരുന്നു കൂട്ടഫോണ്‍വിളികള്‍. 30 ഫോണ്‍ കോണ്‍ഗ്രസ് ഓഫീസില്‍നിന്നുണ്ടായി. മന്ത്രിയാപ്പീസില്‍നിന്നും തുടര്‍ച്ചയായി വിളിച്ചു. ഇതിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമാണീ വിളികളെല്ലാം. കൊല സിപിഐ എമ്മിന്റെ തലയില്‍കെട്ടിവെക്കാന്‍ ഉന്നതതല ഇടപെടലും സമ്മര്‍ദവുമുണ്ടായി എന്നതിന് തെളിവാണിത്. ഖദറും കാക്കിയും ധരിച്ചാണ് ചന്ദ്രശേഖരന്‍ വധക്കേസില്‍ ചില പൊലീസുകാര്‍ പ്രവര്‍ത്തിക്കുന്നത്. പ്രത്യേകാന്വേഷകസംഘം(എസ്ഐടി) മുല്ലപ്പള്ളീസ് ഇന്‍വെസ്റ്റിഷേന്‍ ടീമായി(എംഐടി). വടകരയിലെ അന്വേഷണസംഘത്തിന്റെ ക്യാമ്പ് ഓഫീസ് സര്‍ക്കാര്‍ ഉടന്‍ ഒഴിവാക്കണം. മൂന്നാംമുറയുടെ കേന്ദ്രമാണിത്. എസ്പി ഓഫീസുള്ളപ്പോള്‍ എന്തിനാണ് മറ്റൊരു കേന്ദ്രത്തില്‍ ചോദ്യംചെയ്യല്‍. മൂന്നാംമുറയുണ്ടെന്ന് കോടതിക്കടക്കം ബോധ്യമായി. കസ്റ്റഡിയിലുള്ളവര്‍ക്ക് വൈദ്യസഹായം നല്‍കാന്‍ ഉത്തരവിട്ടത് ഇതിന്റെ ഭാഗമാണ്.
ജീവന് ഭീഷണിയുണ്ടെന്നറിയിച്ചിട്ടും സുരക്ഷാസംവിധാനമൊരുക്കാത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാരിനാണ് ചന്ദ്രശേഖരന്‍ വധത്തില്‍ പ്രധാന ഉത്തരവാദിത്തം. ഭീഷണിയുണ്ടെന്നറിയിച്ചിട്ട് എന്തു നടപടി സ്വീകരിച്ചുവെന്ന് ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും വെളിപ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട നടപടികളിലാകെ ദുരൂഹതയാണ്. അതാണ് വധഭീഷണിയുണ്ടെന്ന് പറഞ്ഞവരിപ്പോള്‍ മിണ്ടാത്തതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ടി ജില്ലാകമ്മിറ്റി അംഗം ആര്‍ ഗോപാലന്‍ അധ്യക്ഷനായി.
ചോമ്പാല്‍ എസ്ഐക്കെതിരെ വ്യാപക പരാതി
ഒഞ്ചിയം: ചോമ്പാല്‍ എസ്ഐക്കെതിരെ വ്യാപക പരാതി.അഴിയൂരില്‍ ഡിവൈഎഫ്ഐയുടെ സംഘടനാ സ്വാതന്ത്ര്യം ചോമ്പാല എസ്ഐ തടസ്സപ്പെടുത്തുന്നതായി പരാതി. ഞായറാഴ്ച ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നടന്ന പ്രകടനം തടസ്സപ്പെടുത്തി എസ്ഐ ജയന്‍ നാല് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. കെ കെ ലതിക എംഎല്‍എയും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ പി കുഞ്ഞമ്മദ്കുട്ടി, ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി വി പി ഗോപാലകൃഷ്ണന്‍, ഏരിയാ കമ്മിറ്റി അംഗം ഇ എം ദയാനന്ദന്‍ എന്നിവര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഇടപെട്ടതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകരെ വിട്ടയച്ചത്. കോടതി സ്ത്രീയെ കൈയേറ്റം ചെയ്തതിന് ശിക്ഷിച്ച അഴിയൂര്‍ പഞ്ചായത്തംഗമായ കെ പി അനില്‍ കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനമാണ് തടസ്സപ്പെടുത്തിയത്. ഈ ആവശ്യം ഉന്നയിച്ച് ഡിവൈഎഫ്ഐ സ്ഥാപിച്ച പോസ്റ്ററുകളും യൂത്ത് കോണ്‍ഗ്രസ്സുകാര്‍ നശിപ്പിച്ചിരുന്നു.
deshabhimani 060512

ഒഞ്ചിയം രക്തസാക്ഷി പൈതൃകത്തെ തകര്‍ക്കാനും സമര സ്മൃതികളെ അപഹസിക്കാനും കച്ചകെട്ടിയിറങ്ങിയ പാര്‍ടി വിരുദ്ധ - വലതുപക്ഷ ശക്തികളെ നിലയ്ക്ക് നിര്‍ത്തുമെന്ന താക്കീതായി വടകരയിലെ ജനകീയ സത്യാഗ്രഹം. പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന നിശ്ചയദാര്‍ഢ്യത്തിന്റെയും ചങ്കുറപ്പിന്റെയും സമരകാഹളത്തില്‍ അണിചേര്‍ന്നത് ആയിരങ്ങള്‍.സഹനപാതകള്‍ താണ്ടിക്കടന്ന കമ്മ്യൂണിസ്റ്റ് കാരണവന്മാരും സ്ത്രീകളും യുവാക്കളും സത്യാഗ്രഹ പന്തലിലേക്ക് ഒഴുകി എത്തി. പ്രസംഗവും പടപ്പാട്ടുമായി കമ്മ്യൂണിസ്റ്റ് വേട്ട അനുവദിക്കില്ലെന്ന ബഹുജന പ്രഖ്യാപനമായിരുന്നു ഇരുപത്തിനാല് മണിക്കൂര്‍ നീണ്ട സത്യാഗ്രഹം.
ReplyDelete