Monday, June 11, 2012

വെട്ടേറ്റ സഹോദരങ്ങള്‍ മരിച്ചു; എംഎല്‍എക്കെതിരെ കേസ്


അരീക്കോട്: കുനിയില്‍ മുഖംമൂടി ആക്രമണത്തില്‍ ഞായറാഴ്ച്ച രാത്രി വെട്ടേറ്റ സഹോദരങ്ങള്‍ മരിച്ചു. കൊളക്കാടന്‍ ആസാദ് (37), കൊളക്കാടന്‍ അബൂബക്കര്‍ (കുഞ്ഞാപ്പു 45) എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. ഇവരെ കൊലപ്പെടുത്തുമെന്ന് ലീഗ് എംഎല്‍എ പി കെ ബഷീര്‍ പൊതുയോഗത്തില്‍ ഭീഷണി മുഴക്കിയിരുന്നതായി ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് എംഎല്‍എക്കെതിരെ അരീക്കോട് പൊലീസ് കേസെടുത്തു.

രാത്രി എട്ടുമണിയോടെ വെട്ടേറ്റ ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിച്ചു. കഴിഞ്ഞ ജനുവരി അഞ്ചിന് ഹതീഖ് റഹ്മാന്‍ എന്നയാള്‍ കൊല്ലപ്പെട്ട കേസില്‍ ഇവര്‍ പ്രതികളായിരുന്നു. ഇവരെ കൊല്ലുമെന്ന് ജനുവരി 15ന് ബഷീര്‍ പ്രസംഗിച്ചതായാണ് പരാതിയുള്ളത്. പ്രതികള്‍ ജാമ്യത്തിലിറങ്ങിയതിനിടെയാണ് കൊലപാതകം.

കുനിയില്‍ ന്യൂബസാറില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. ടാറ്റാസുമോയിലെത്തിയ അഞ്ചംഗ മുഖംമൂടി സംഘം ഇരുവരെയും വെട്ടി സ്ഥലം വിടുകയായിരുന്നു. വെട്ടേറ്റ അബൂബക്കറെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും കൊളക്കാടന്‍ ആസാദിനെ കോഴിക്കോട് മിംസ് ആസ്പത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ഹതീഖ് റഹ്മാന്‍ കൊല്ലപ്പെട്ടത്.

deshabhimani news

1 comment:

  1. കുനിയില്‍ മുഖംമൂടി ആക്രമണത്തില്‍ ഞായറാഴ്ച്ച രാത്രി വെട്ടേറ്റ സഹോദരങ്ങള്‍ മരിച്ചു. കൊളക്കാടന്‍ ആസാദ് (37), കൊളക്കാടന്‍ അബൂബക്കര്‍ (കുഞ്ഞാപ്പു 45) എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. ഇവരെ കൊലപ്പെടുത്തുമെന്ന് ലീഗ് എംഎല്‍എ പി കെ ബഷീര്‍ പൊതുയോഗത്തില്‍ ഭീഷണി മുഴക്കിയിരുന്നതായി ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് എംഎല്‍എക്കെതിരെ അരീക്കോട് പൊലീസ് കേസെടുത്തു.

    ReplyDelete