Monday, June 11, 2012

അന്വേഷണത്തെ സര്‍ക്കാര്‍ സ്വാധീനിക്കുന്നു: കാരാട്ട്


 ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ മറവില്‍ കേരളത്തില്‍ നടക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തെ ഒറ്റക്കെട്ടായി നേരടിണമെന്ന് പാര്‍ട്ടി അണികളോട് സിപിഐ എം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം ശക്തമായി ചെറുക്കണമെന്നും പാര്‍ടി അഭ്യര്‍ത്ഥിച്ചു.

പൊലീസ് അന്വേഷണത്തെ സ്വാധീനിക്കാനാണ് സര്‍ക്കാരും ഭരണകക്ഷിയും ശ്രമിക്കുന്നതെന്ന്് കേന്ദ്രകമ്മറ്റിക്കുശേഷം പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു. . പാര്‍ടിയുടെ കണ്ണൂര്‍ കോഴിക്കോട് ജില്ലകളിലെ നേതാക്കളെ കേസില്‍പെടുത്താനാണ് നീക്കം. സിപിഐ എമ്മിനെ കേസിന്റെ പേരില്‍ കുറ്റപ്പെടുത്താനുള്ള ശ്രമമാണ് തുടക്കം മുതല്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും മുഖ്യമന്ത്രിയും നടത്തിയത്. നെയ്യാറ്റിന്‍കര നിയമസഭാ ഉപതെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയായിരുന്നു ഈ പ്രചരണം. കൊലപാതകത്തെ പാര്‍ട്ടി അപലപിച്ചിട്ടുണ്ട്. പാര്‍ടിക്ക് പങ്കില്ലെന്നും വ്യക്തമാക്കി. രാഷ്ട്രീയ ശത്രുക്കളെ ഉന്മൂലനം ചെയ്യുന്ന നയം സിപിഐ എമ്മിനില്ല. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ടിയിലെ ഏതെങ്കിലും നിലവാരത്തിലെ ആര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കാരാട്ട് വ്യക്തമാക്കി.

കേരളത്തില്‍ കഴിഞ്ഞ ഒരുമാസത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന കമ്മറ്റി ചേരും. പി ബി അംഗങ്ങള്‍ പങ്കെടുക്കും. ഈ ചര്‍ച്ചയുടെ വെളിച്ചത്തില്‍ പാര്‍ടി കുടുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും കാരാട്ട് പറഞ്ഞു. പരസ്യപ്രസ്താവനകള്‍ അരുതെന്ന് വി എസ് അച്യുതാനന്ദന്‍ അടക്കമുള്ള നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കാരാട്ട് പറഞ്ഞു.

deshabhimani news

1 comment:

  1. ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ മറവില്‍ കേരളത്തില്‍ നടക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തെ ഒറ്റക്കെട്ടായി നേരടിണമെന്ന് പാര്‍ട്ടി അണികളോട് സിപിഐ എം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം ശക്തമായി ചെറുക്കണമെന്നും പാര്‍ടി അഭ്യര്‍ത്ഥിച്ചു.

    ReplyDelete