സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള ഗ്രാനൈറ്റ് കമ്പനി കോടതിയുടെയും ട്രിബ്യൂണലിന്റെയും ഉത്തരവ് മറികടന്ന് കോടികളുടെ കരിങ്കല്‍ ഖനം നടത്തുന്നു. വളഞ്ഞവഴിയില്‍ ഒപ്പിച്ചെടുത്ത ഏതാനും അനുമതിക്കടലാസുകളുടെ ബലത്തിലാണ് പാറമട പ്രവര്‍ത്തിച്ചു തുടങ്ങിയത്. മൂന്നിലവ് പഞ്ചായത്തിലെ നെല്ലാപ്പാറയിലാണ് നിയമം ലംഘിച്ച് ഖനം തുടരുന്നത്. ഷോണ്‍ ജോര്‍ജും വാഴയില്‍ സ്കറിയയും മുഖ്യ പങ്കാളികളായ "പി വി ഗ്രാനൈറ്റ്സ്" കമ്പനിയാണ് ഖനം നടത്തുന്നത്. പി സി ജോര്‍ജിന്റെ വീട്ടുപേരായ പ്ലാത്തോട്ടത്തിന്റെ "പി" യും സ്കറിയയുടെ വീട്ടുപേരായ "വാഴയിലി"ന്റെ "വി" യും ഉള്‍പ്പെടുത്തിയാണ് കമ്പനിക്ക് "പി വി ഗ്രാനൈറ്റ്സ്" എന്ന് പേരിട്ടിരിക്കുന്നത്.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തദ്ദേശ ഭരണ വകുപ്പ് ട്രിബ്യൂണല്‍ ജൂലൈ രണ്ടിനും പാലാ മുന്‍സിഫ് കോടതി 12 നും ഖനം തടഞ്ഞ് ഉത്തരവിട്ടെങ്കിലും നടപ്പാക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. റവന്യൂ, പൊലീസ്, മൈനിങ് ആന്റ് ജിയോജളി തുടങ്ങി ഏത് വകുപ്പിനും ഇക്കാര്യത്തില്‍ നടപടിയെടുക്കാമെന്നും നിയമജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള ഈ മേഖലക്ക് സമുദ്രനിരപ്പില്‍ നിന്നും 2000 അടിയിലേറെ ഉയരമുണ്ട്. പട്ടികവര്‍ഗ മേഖലയായ ഇവിടെ വെള്ളറ യു പി സ്കൂളും ആരാധാനാലയവും ഏതാനും മീറ്ററുകള്‍ക്കുള്ളില്‍ നിരവധി വീടുകളും ഉണ്ട്. കടവുപുഴ ആറിന്റെ തുടക്കവും ഇവിടെ. ഇങ്ങനെയുള്ള മേഖലയില്‍ ഖനാനുമതി നല്‍കുന്നത് കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍ക്ക് എതിരാണ്. ദിവസവും വന്‍തോതില്‍ സ്ഫോടകവസ്തുക്കളും പ്രയോഗിക്കുന്നതിന്റെ ഫലമായി വീടുകളുടെ ഭിത്തിയില്‍ വിള്ളല്‍ ഉണ്ടായിട്ടുണ്ട്. ഭൂചലനത്തിന്റെയും ഉരുള്‍ പൊട്ടലിന്റെയും സാധ്യത ഈ മേഖലയില്‍ കൂടുതലാണെന്ന് ഭൗമശാസ്ത്ര പഠനകേന്ദ്രം(സെസ്) വിലയിരുത്തിയിട്ടുണ്ട്. പാറമടയ്ക്ക് അനുമതി കൊടുക്കുമ്പോള്‍ മൈനിങ് ആന്റ് ജിയോളജി വകുപ്പും പഞ്ചായത്തും ഇക്കാര്യങ്ങള്‍ പരിഗണിച്ചില്ല. കേരള കോണ്‍ഗ്രസ് എമ്മിനാണ് പഞ്ചായത്ത് ഭരണം.
മീനച്ചില്‍ നദീജല പദ്ധതിയെയും ഏക്കര്‍ കണക്കിന് വരുന്ന ഈ പാറമട തടസ്സപ്പെടുത്തുന്നു. 2011 ഡിസംബറിലാണ് ഖനം തുടങ്ങിയത്. കെട്ടിട നിര്‍മാണത്തിനാവശ്യമായ എല്ലാ ഇനം പാറമണലും വില്‍ക്കുന്നുണ്ട്. നൂറു കണക്കിന് ലോഡാണ് ഇടതടവില്ലാതെ ലോറിയില്‍ പുറത്തേക്ക് കൊണ്ടുപോകുന്നത്. ലോഡിന് 25,000 രൂപയോളം വിലവരുന്ന മണലും ഇവിടെ നിന്നും കടത്തുന്നുണ്ട്.
(എസ് മനോജ്)
deshabhimani 210712

സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള ഗ്രാനൈറ്റ് കമ്പനി കോടതിയുടെയും ട്രിബ്യൂണലിന്റെയും ഉത്തരവ് മറികടന്ന് കോടികളുടെ കരിങ്കല്‍ ഖനം നടത്തുന്നു. വളഞ്ഞവഴിയില്‍ ഒപ്പിച്ചെടുത്ത ഏതാനും അനുമതിക്കടലാസുകളുടെ ബലത്തിലാണ് പാറമട പ്രവര്‍ത്തിച്ചു തുടങ്ങിയത്.
ReplyDeleteചീപ്പ് വിപ്പ് പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ ഉടമസ്ഥതയില്‍ മൂന്നിലവില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ഖനത്തിനെതിരെ നടപടിയില്ല. നാട്ടുകാരായ മുന്നോറോളം പേര്‍ ഒപ്പിട്ട പരാതി മുഖ്യമന്ത്രിക്കടക്കം നല്‍കിയിട്ടും ജിയോളജി വകുപ്പില്‍ നിന്നും കാര്യമായ അന്വേഷണം നടന്നില്ല. മീനിച്ചില്‍ താലൂക്കിലെ രണ്ട് പാറമടകള്‍ക്കെതിരെ പരാതി കിട്ടിയിട്ടുണ്ടെന്ന് കലക്ടര്‍ മിനി ആന്റണി സ്ഥിരീകരിച്ചു. പരിസ്ഥിതി ദുര്‍ബല പ്രദേശമായ മൂന്നിലവ് നെല്ലാപ്പാറയില്‍ പാറഖനം നടത്തുന്നതിലെ ക്രമക്കേട് സംബന്ധിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ പരിശോധന നടത്തുമെന്നും കലക്ടര്‍ പറഞ്ഞു. എന്നാല്‍ കലക്ടറേറ്റില്‍ കിട്ടിയ നിവേദനം മീനിച്ചില്‍ താലൂക്ക് ഓഫീസിലേക്ക് അനന്തര നടപടികള്‍ക്കായി കൈമാറിയിട്ടുണ്ടെങ്കിലും കാര്യമായ അന്വേഷണമൊന്നും നടന്നിട്ടില്ല. കൂറ്റന്‍ സ്ഫോടനങ്ങള്‍ പാറമടയില്‍ നടക്കുന്നതിനാല്‍ സമീപത്തുള്ള വീടുകളുടെ ഭിത്തിയില്‍ വിള്ളല്‍ വീണിട്ടുണ്ട്.
ReplyDeleteകേരളത്തിലെ ഭൂമാഫിയയുടെയും വനം മാഫിയയുടെയും ദല്ലാളായി പ്രവര്‍ത്തിക്കുന്ന ചീഫ് വിപ്പിന്റെ വരുമാനത്തില്‍ കവിഞ്ഞ സ്വത്തിനെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് അഡ്വ.മോഹന്‍ തോമസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നെല്ലിയാമ്പതി എസ്റ്റേറ്റ് പാവപ്പെട്ട കര്‍ഷകരുടെ ഭൂമിയാണെന്ന് അവകാശപ്പെടുന്ന ജോര്‍ജ് ആ കര്‍ഷകരുടെ പേരുകള്‍ വെളിയില്‍ വിടണം. കേരളത്തിലെ വിവിധ മേഖലകളില്‍ എസ്റ്റേറ്റുകള്‍, റിസോള്‍ട്ടുകള്‍, ആശുപത്രി സമുച്ചയങ്ങള്‍ തുടങ്ങിയവയുടെ ഉടമസ്ഥരെയാണോ പാവപ്പെട്ട കര്‍ഷകര്‍ എന്ന് ഉദ്ദേശിച്ചതെന്നും വ്യക്തമാക്കണം. സ്വന്തം മണ്ഡലത്തില്‍ പൊലീസുകാരുടെ സംരക്ഷണത്തില്‍ സഞ്ചരിക്കേണ്ടി വരുന്നത് ജനങ്ങളെ ഭയന്നിട്ടാണ്. സ്വന്തം പഞ്ചായത്തില്‍ പ്രസംഗിക്കാന്‍ പോലും പൊലീസിന്റെ സഹായം വേണം. മണ്ഡലത്തിലെ ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ട ജോര്‍ജ് പദവികള്‍ രാജിവച്ച് വനവാസത്തിന് പോകുന്നതായിരിക്കും ഉത്തമമെന്നും മോഹന്‍ തോമസ് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു മോഹന്‍ തോമസ്.
ReplyDelete