കനൗജ് (യു പി): ലൈംഗിക പീഡന ശ്രമത്തെത്തെ എതിര്‍ത്ത ദലിത് പെണ്‍കുട്ടിയുടെ കണ്ണ് അക്രമികള്‍ ചൂഴ്‌ന്നെടുത്തു. മറ്റൊരു സംഭവത്തില്‍ ഇതേ വിഭാഗത്തില്‍ പെട്ട മറ്റൊരു പെണ്‍കുട്ടിയെ വെടിവച്ച് കൊന്നു.
ദിലീപ്, നിരഞ്‌ജന്‍ യാദവ് എന്നിവര്‍ ചേര്‍ന്നാണ് 14 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ജോലിക്കായി വീട്ടില്‍നിന്ന് പുറപ്പെട്ട പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണ് യുവാക്കള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ബഹളം വച്ചപ്പോള്‍ രണ്ടുപേരും ചേര്‍ന്ന് ആക്രമിക്കുകയും ഇടതു കണ്ണ് ചൂഴ്‌ന്നെടുക്കുകയുമായിരുന്നു. വലത്തേക്കണ്ണിനും പരിക്കുണ്ട്. പെണ്‍കുട്ടിയും രണ്ട് യുവാക്കളും ഒരേ ഗ്രാമവാസികളാണ്. പ്രതികളിലൊരാളായ നിരഞ്‌ജന്‍ യാദവിനെ അറസ്റ്റുചെയ്‌തതായി പൊലീസ് സൂപ്രണ്ട് രാജേന്ദ്ര സിംഗ് പറഞ്ഞു.
എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൊഴിയെടുക്കാന്‍ വിസമ്മതിച്ച രണ്ടു പൊലീസുകാരെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്‌തതായും രാജേന്ദ്ര സിംഗ് പറഞ്ഞു. എസ് ഐ ശിവശങ്കര്‍, കോണ്‍സ്റ്റബിള്‍ ഫക്കറുദ്ദീന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. സംഭവത്തിന്റെ ഗൗരവം മനസിലാക്കാതെ ഉചിതമായ നടപടിയെടുക്കാനോ മേലുദ്യോഗസ്ഥനെ അറിയിക്കാനോ തയ്യാറായില്ല എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഇടതുകണ്ണിന് പൂര്‍ണ കാഴ്‌ച തിരിച്ചുകിട്ടാന്‍ പ്രയാസമാണെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പെണ്‍കുട്ടിക്ക് ധനസഹായം നല്‍കുമെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പറഞ്ഞു. രണ്ടാമത്തെ സംഭവത്തില്‍ റാണിപൂര്‍ ബലാഡി ജില്ലയിലെ യുവാവ് പതിനെട്ടുകാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
janayugom 200611
ലൈംഗിക പീഡന ശ്രമത്തെത്തെ എതിര്‍ത്ത ദലിത് പെണ്‍കുട്ടിയുടെ കണ്ണ് അക്രമികള്‍ ചൂഴ്‌ന്നെടുത്തു. മറ്റൊരു സംഭവത്തില്‍ ഇതേ വിഭാഗത്തില്‍ പെട്ട മറ്റൊരു പെണ്‍കുട്ടിയെ വെടിവച്ച് കൊന്നു.
ReplyDelete