Tuesday, September 20, 2011
എസ്എഫ്ഐ മാര്‍ച്ചില്‍ വീണ്ടും പൊലീസ് അതിക്രമം
എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എ എ റഹീം അടക്കമുള്ള പ്രവര്‍ത്തകരെ അന്യായമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വീണ്ടും പൊലീസ് അതിക്രമം. സംസ്ഥാന സെക്രട്ടറി പി ബിജുവിനും സംസ്ഥാന കമ്മറ്റിയംഗം ഷിജുഖാനും പരിക്കേറ്റു. പി ബിജുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായെത്തിയ പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികളെ പ്രകോപനമില്ലാതെയാണ് പൊലീസ് ആക്രമിച്ചത്. മാര്‍ച്ച് സെക്രട്ടറിയേറ്റിന് മുന്നിലെത്തുന്നതിന് മുമ്പുതന്നെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിവീശിയും ഗ്രനേഡും ടിയര്‍ഗ്യാസും പ്രയോഗിച്ചുമാണ് പൊലീസ് വിദ്യാര്‍ഥികളെ നേരിട്ടത്. യൂണിവേഴ്സിറ്റി കോളേജിനുള്ളിലേയ്ക്കും വിജെടി ഹാളിലേയ്ക്കും പൊലീസ് നിരവധിതവണ ഗ്രനേഡ് എറിഞ്ഞു. സമാധാനപരമായി പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ കാരണമില്ലാതെ ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസ് നീക്കത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തി. പി ബിജു ഉദ്ഘാടനം ചെയ്തു.
Subscribe to:
Post Comments (Atom)
എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എ എ റഹീം അടക്കമുള്ള പ്രവര്‍ത്തകരെ അന്യായമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വീണ്ടും പൊലീസ് അതിക്രമം.
ReplyDelete