Friday, July 20, 2012
മണ്ണുത്തി-അങ്കമാലി ദേശീയപാത "മുടക്കിയത് 600 കോടി, പിരിക്കുന്നത് 6000 കോടി"
അറുനൂറുകോടിയോളം രൂപ മുടക്കി നിര്‍മിച്ച മണ്ണുത്തി- അങ്കമാലി ദേശീയപാതയിലെ ടോള്‍പിരിവിന്റെ പേരില്‍ കരാറുകാരന് ലഭിക്കുന്നത് ആറായിരം കോടിയോളം രൂപ. ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിലാണ് തീവെട്ടിക്കൊള്ളയുടെ കണക്കുകള്‍ കണ്ടെത്തിയത്. ടോള്‍ കാലാവധിയായ പതിനേഴര വര്‍ഷത്തിനിടയ്ക്കാണ് മുടക്കുമുതലിന്റെ പത്തിരട്ടിയോളംരൂപ കമ്പനി പിരിച്ചെടുക്കുകയെന്ന് പഠനത്തില്‍ പറയുന്നു. ഒരുമാസമായി കൊടകര കേന്ദ്രീകരിച്ച് നടത്തിയ പഠനറിപ്പോര്‍ട്ട് തൃശൂര്‍ പ്രസ്ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രസിദ്ധീകരിച്ചു.
റോഡ്നിര്‍മാണത്തിന് സര്‍ക്കാരിന്റെ പക്കല്‍ പണമില്ലെന്ന വാദമുയര്‍ത്തിയാണ് നിര്‍മാണം സ്വകാര്യ കരാറുകാരെ ഏല്‍പ്പിച്ചത്. ഇതിന്റെ പൊള്ളത്തരവും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കരാറുകാരന് പലിശയടക്കം നിര്‍മാണത്തിന് ചെലവായത് ഏതാണ്ട് 600 കോടി രൂപയില്‍ താഴെ. എന്നാല്‍, പതിനേഴര വര്‍ഷംകൊണ്ട് ലഭിക്കുന്നത് 6000 കോടിയില്‍പ്പരം രൂപയും. പെട്രോള്‍-ഡീസല്‍ സെസ് വഴി കേന്ദ്ര റോഡ്ഫണ്ടിലേക്ക് കഴിഞ്ഞവര്‍ഷം സംസ്ഥാനത്തുനിന്നുമാത്രം 699.47 കോടി രൂപ പിരിച്ചെടുത്തപ്പോഴാണ് റോഡ്പണിക്ക് പണമില്ലെന്ന് സര്‍ക്കാരുകള്‍ പറയുന്നത്. പ്രതിദിനം 30ലക്ഷത്തിലധികം രൂപയാണ് പാലിയേക്കരയിലെ ടോള്‍പ്ലാസയില്‍നിന്നും പിരിച്ചെടുക്കുന്നത്. വര്‍ഷം 108 കോടി രൂപ ലഭിക്കും. വാഹനങ്ങളുടെ എണ്ണം പ്രതിവര്‍ഷം 12 ശതമാനം പെരുകുന്നതുകൂടി കണക്കിലെടുത്താല്‍ ടോള്‍ കാലാവധിയായ 17.5 വര്‍ഷംകൊണ്ട് 5981.345 കോടി രൂപ കമ്പനിക്ക് ലഭിക്കും.
മൊത്തം വാഹനങ്ങളില്‍ 44.5 ശതമാനവും സ്വകാര്യ കാറുകളാണെങ്കിലും ടോള്‍ ഭാരത്തിന്റെ 58.82 ശതമാനവും ചരക്കുവാഹനങ്ങളിലാണ്. ഇതിനാല്‍ സാധാരണക്കാരന്റെ ജീവിതച്ചെലവ് ഗണ്യമായി വര്‍ധിക്കും. തദ്ദേശവാസികളെ ടോളില്‍നിന്ന് ഒഴിവാക്കിയെന്ന് പറയുന്നുണ്ടെങ്കിലും ഈ പണം സര്‍ക്കാര്‍ നല്‍കുകയാണ്. ഇതുംകൂടി പരിഗണിക്കുമ്പോള്‍ കരാറുകാരന്റെ ലാഭം ഇനിയും വര്‍ധിക്കും. അതിനാല്‍ പാലിയേക്കരയിലെ ടോള്‍പിരിവ് നിര്‍ത്തണമെന്ന് പരിഷത്ത് ആവശ്യപ്പെട്ടു. പഠനറിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്ക് ലഘുലേഖകളായി നല്‍കും.
പരിഷത്ത് സംസ്ഥാന വികസന കണ്‍വീനര്‍ ടി പി ശ്രീശങ്കര്‍, സംസ്ഥാന സെക്രട്ടറി പി രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് അഡ്വ. കെ പി രവിപ്രകാശ്, കെ കെ അനീഷ്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 200712
Subscribe to:
Post Comments (Atom)
അറുനൂറുകോടിയോളം രൂപ മുടക്കി നിര്‍മിച്ച മണ്ണുത്തി- അങ്കമാലി ദേശീയപാതയിലെ ടോള്‍പിരിവിന്റെ പേരില്‍ കരാറുകാരന് ലഭിക്കുന്നത് ആറായിരം കോടിയോളം രൂപ. ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിലാണ് തീവെട്ടിക്കൊള്ളയുടെ കണക്കുകള്‍ കണ്ടെത്തിയത്. ടോള്‍ കാലാവധിയായ പതിനേഴര വര്‍ഷത്തിനിടയ്ക്കാണ് മുടക്കുമുതലിന്റെ പത്തിരട്ടിയോളംരൂപ കമ്പനി പിരിച്ചെടുക്കുകയെന്ന് പഠനത്തില്‍ പറയുന്നു. ഒരുമാസമായി കൊടകര കേന്ദ്രീകരിച്ച് നടത്തിയ പഠനറിപ്പോര്‍ട്ട് തൃശൂര്‍ പ്രസ്ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രസിദ്ധീകരിച്ചു.
ReplyDeleteപ്രിയപ്പട്ട സുഹ്രത്ത` ചേര്ത്ത്ല ഓച്ചിറ ദേശീയപാതയയില്‍ ആണ് അപകടങ്ങള്‍ കുടുതല്‍ നടക്കുനനത് ദിവസവും കുറഞ്ഞഅത് ആറു മനുഷ്യ ജീവിതങ്ങള്‍ ഇവിടെ അവസാനിക്കുന്നു. വാഹനങ്ങള്‍ പരസ്പരം ഇടിക്കുന്നു. വാഹനങ്ങളെ ഉള്ക്കൊ ള്ളന്‍ ഈ പാതകള്ക്ക്് കഴിയില്ല.
ReplyDeleteകഴിഞ്ഞ സര്ക്കാര്‍ അളന്നു കല്ലിട്ട്ട്ടു മുന്ന് വര്ഷം് കഴിഞ്ഞു.പുതിയ സര്ക്കാര്‍ കയറിയിട്ട് ഒരു വര്ഷതവും. ഇവര്ക്ക് എല്ലാവര്ക്കും ഇവിടുത്തെ കച്ചവട മാഫിയയെ പേടിയാണ്. ഇത്തരം പ്രവണത എത്രിക്കപ്പെടേണ്ട വസ്തുതയാണ്.
പെട്ട്രുളിനു വില കുടിയാല്‍ നമ്മള്‍ അത് ഉപയോഗിക്കുന്നു എങ്കില്‍,ഒരു രൂപയും അഞ്ചു രൂപയും കൊടുത്തു പ്രാഥമിക ആവശ്യങ്ങള്‍ സാധിക്കുന്നു എങ്കില്‍.
നല്ല വഴിലുടെ അപകടരഹിതമായി യാത്ര ചെയ്യാന്‍ പതിനഞ്ചോ മുപ്പതോ രൂപ മുടക്കുന്നത് ഒരു വലിയ അപകടമായ് തോന്നുന്നില്ല
ബെന്നി
പുതിയ ബി ഓ ടി പാതയിലെ ഒരു പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ മാത്രം മാരകമായ അപകടങ്ങളുടെ നിരക്കില്‍ 150 ശതമാനം വര്‍ദ്ധന ഉണ്ടായിരിക്കുന്നു. ഞങ്ങളുടെ ഗ്രാമത്തിലെ 4 പേര്‍ 6 മാസത്തിനുള്ളില്‍ പാത മുറിച്ചുകടക്കുന്നതിനിടയില്‍ മരണമടഞ്ഞു. കാശ് കൊടുത്തു വാങ്ങാന്‍ പോകുന്നത് കടിക്കുന്ന പട്ടിയെ തന്നെയാണ് ബെന്നി....
ReplyDeleteപ്രസാദ്