Friday, July 20, 2012

ചന്ദ്രശേഖരന്‍ വധം: പി പി രാമകൃഷ്ണന് ജാമ്യം


ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റ് ചെയ്ത സിപിഐ എം തലശേരി ഏരിയകമ്മറ്റിയംഗം പി പി രാമകൃഷ്ണന് ജാമ്യം ലഭിച്ചു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ ജ ില്ലയിലും വടകര താലൂക്കിലും പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം നല്‍കിയത്. ചന്ദ്രശേഖരനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തെന്നാരോപിച്ചായിരുന്നു പി പി രാമകൃഷ്ണനെ അറസ്റ്റ് ചെയ്തത്.

കേസില്‍ സിപിഐ എം ഒഞ്ചിയം ഏരിയ സെക്രട്ടറി സി എച്ച് അശോകന്‍ കഴിഞ്ഞദിവസം ജാമ്യത്തിലിറങ്ങിയിരുന്നു. പി പി രാമകൃഷ്ണനും ജാമ്യം ലഭിച്ചതോടെ കെലപാതകത്തിന്റെ ഉത്തരവാദിത്വം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമത്തിന് കനത്തതിരിച്ചടിയേറ്റിരിക്കുകയാണ്.

deshabhimani news

No comments:

Post a Comment