"മതമില്ലാത്ത ജീവന്" പാഠഭാഗം ഉള്‍പ്പെട്ട പുസ്തകങ്ങള്‍ വിതരണംചെയ്ത വീഴ്ച മേലുദ്യോഗസ്ഥരെ അറിയിച്ചതിന് സസ്പെന്‍ഡ് ചെയ്ത അധ്യാപകരെ സ്ഥലംമാറ്റി. അരീക്കോട് മുണ്ടമ്പ്ര സ്കൂളിലെ പ്രധാനാധ്യാപകന് എ ബാബുവിനെ നിലമ്പൂര്‍ കുറമ്പലങ്ങോട് ജിഎംയുപി സ്കൂളിലേക്കും അധ്യാപിക ശ്രീജ ഉണ്ണികൃഷ്ണനെ മഞ്ചേരി പത്തപ്പിരിയം ജിയുപിഎസ് സ്കൂളിലേക്കുമാണ് ശിക്ഷാസ്ഥലംമാറ്റം നല്‍കിയത്. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയിലെ ഒത്തുതീര്‍പ്പിന് വിരുദ്ധമായാണ് ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടര്‍(ഡിഡിഇ) അധ്യാപകരെ സ്ഥലംമാറ്റി ഉത്തരവിറക്കിയത്. ഡിഡിഇയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ചമുതല്‍ സംസ്ഥാന വ്യാപകമായി അധ്യാപകര്‍ വിദ്യാഭ്യാസ വകുപ്പിന്റെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ബഹിഷ്കരിക്കും.
ജില്ലാപഞ്ചായത്ത് അധികൃതര്‍ ബുധനാഴ്ച കെഎസ്ടിഎ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അധ്യാപകരുടെ സസ്പെന്ഷന് പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് തീരുമാനം അട്ടിമറിച്ചത്. കഴിഞ്ഞ 28നാണ് അധ്യാപകരെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. പിന്‍വലിച്ച പാഠപുസ്തകം സ്കൂളില്‍ വിതരണംചെയ്തതിനെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിന് കൂട്ടുനിന്നുവെന്നാരോപിച്ചായിരുന്നു അധ്യാപകര്‍ക്കെതിരെ നടപടി. പുസ്തകം വിതരണംചെയ്യാന്‍ സ്കൂളില്‍ എത്തിച്ചവര്‍ക്കെതിരെ നടപടിയില്ലാതെ നിരപരാധികളായ അധ്യാപകരെ സസ്പെന്‍ഡ് ചെയ്ത ഡിഡിഇയുടെ തീരുമാനം അന്യായമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ പത്തുമുതല്‍ അധ്യാപകര്‍ അനിശ്ചിതകാല ധര്‍ണ നടത്തിവരികയായിരുന്നു. കെഎസ്ടിഎ നേതൃത്വത്തില്‍ അധ്യാപകര്‍ സമരമാരംഭിച്ചതോടെ ജില്ലാ പഞ്ചായത്തിന്റെ വിജയഭേരി പദ്ധതിയടക്കമുള്ള പല പരിപാടികളും അലങ്കോലമായി. ഇതേ തുടര്‍ന്നാണ് ജില്ലാപഞ്ചായത്ത് അധികൃതര്‍ മുന്‍കൈയെടുത്ത് സംഘടനാ നേതാക്കളുമായി ചര്‍ച്ചനടത്തിയത്. ഈ ചര്‍ച്ചയില്‍ അധ്യാപകരെ മുണ്ടമ്പ്ര ജിഎംയുപി സ്കൂളില്‍ത്തന്നെ തിരിച്ചെടുക്കണമെന്നായിരുന്നു കെഎസ്ടിഎ നേതാക്കള്‍ ഉന്നയിച്ച ആവശ്യം. ജില്ലാ പഞ്ചായത്ത് അധികൃതര്‍ ഈ ആവശ്യത്തോട് അനുഭാവപൂര്‍ണമായ നിലപാടാണ് ചര്‍ച്ചയില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ലീഗ് അനുകൂല അധ്യാപക സംഘടന മന്ത്രിയുടെ ഓഫീസില്‍ ഇടപെട്ടാണ് ചര്‍ച്ചയിലെ ധാരണയ്ക്ക് വിരുദ്ധമായി അധ്യാപകരെ സ്ഥലംമാറ്റിയത്.
deshabhimani 200712
"മതമില്ലാത്ത ജീവന്" പാഠഭാഗം ഉള്‍പ്പെട്ട പുസ്തകങ്ങള്‍ വിതരണംചെയ്ത വീഴ്ച മേലുദ്യോഗസ്ഥരെ അറിയിച്ചതിന് സസ്പെന്‍ഡ് ചെയ്ത അധ്യാപകരെ സ്ഥലംമാറ്റി. അരീക്കോട് മുണ്ടമ്പ്ര സ്കൂളിലെ പ്രധാനാധ്യാപകന് എ ബാബുവിനെ നിലമ്പൂര്‍ കുറമ്പലങ്ങോട് ജിഎംയുപി സ്കൂളിലേക്കും അധ്യാപിക ശ്രീജ ഉണ്ണികൃഷ്ണനെ മഞ്ചേരി പത്തപ്പിരിയം ജിയുപിഎസ് സ്കൂളിലേക്കുമാണ് ശിക്ഷാസ്ഥലംമാറ്റം നല്‍കിയത്. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയിലെ ഒത്തുതീര്‍പ്പിന് വിരുദ്ധമായാണ് ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടര്‍(ഡിഡിഇ) അധ്യാപകരെ സ്ഥലംമാറ്റി ഉത്തരവിറക്കിയത്. ഡിഡിഇയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ചമുതല്‍ സംസ്ഥാന വ്യാപകമായി അധ്യാപകര്‍ വിദ്യാഭ്യാസ വകുപ്പിന്റെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ബഹിഷ്കരിക്കും
ReplyDelete