Sunday, July 22, 2012

ബഷീറിനെ പ്രതിചേര്‍ത്ത എസ്ഐയ്ക്ക് സ്ഥലംമാറ്റം


കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ പി കെ ബഷീര്‍ എംഎല്‍എയെ പ്രതിചേര്‍ത്ത എസ്ഐയെ സ്ഥലംമാറ്റി. അരീക്കോട് എസ്ഐ പി മനോഹരനെയാണ് സ്ഥലംമാറ്റിയത്. അടുത്ത ദിവസം ജില്ലാ പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏത് സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റം എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

അരീക്കോട് കുനിയില്‍ സഹോദരന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പി കെ ബഷീര്‍ എംഎല്‍എയെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ എസ്ഐ മനോഹരന്‍ പ്രതിചേര്‍ത്തിരുന്നു. ഇത് ഏറെ വിവാദമായി. ഉന്നത രാഷ്ട്രീയ സമ്മര്‍ദമുണ്ടായിട്ടും എംഎല്‍എയെ പ്രതിപ്പട്ടികയില്‍നിന്ന് നീക്കാന്‍ എസ്ഐ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് ലീഗ് നേതാക്കള്‍ക്കും യുഡിഎഫ് നേതൃത്വത്തിനും മനോഹരന്‍ അനഭിമതനായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സ്ഥലംമാറ്റമെന്ന വിമര്‍ശമുണ്ട്. പി കെ ബഷീറിനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ ഉന്നത രാഷ്ട്രീയ നേതൃത്വവും പൊലീസ് ഉദ്യോഗസ്ഥരും ശ്രമിച്ചിരുന്നുവെങ്കിലും ഒടുവില്‍ എംഎല്‍എയെ ചോദ്യംചെയ്യേണ്ടിവന്നു. എസ്ഐ സമ്മര്‍ദത്തിന് വഴങ്ങാതിരുന്നതാണ് എന്ന ആരോപണം ലീഗ് നേതൃത്വം ഉയര്‍ത്തിയിരുന്നു.

deshabhimani 220712

1 comment:

  1. കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ പി കെ ബഷീര്‍ എംഎല്‍എയെ പ്രതിചേര്‍ത്ത എസ്ഐയെ സ്ഥലംമാറ്റി. അരീക്കോട് എസ്ഐ പി മനോഹരനെയാണ് സ്ഥലംമാറ്റിയത്. അടുത്ത ദിവസം ജില്ലാ പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏത് സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റം എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

    ReplyDelete