Sunday, July 22, 2012

സ്ത്രീധനം: 5 മാസത്തിനിടെ 17 പേര്‍ കൊല്ലപ്പെട്ടു


സംസ്ഥാനത്ത് അഞ്ചുമാസത്തിനിടെ സ്ത്രീധനത്തിന്റെ പേരില്‍ പൊലിഞ്ഞത് 17 ജീവന്‍. 2011-ല്‍ 15 സ്ത്രീധനമരണം ഉണ്ടായിരുന്നിടത്താണിത്. അഞ്ചുവര്‍ഷത്തിനിടെ 99 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും പൊലീസ് കണക്ക് വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സ്ത്രീധന മരണങ്ങള്‍ കൂടുതലാണ്. 2008-ല്‍ 25, 2009-ല്‍ 21, 2010-ല്‍ 21, 2011-ല്‍ 15 എന്നിങ്ങനെയാണ് മുന്‍ വര്‍ഷങ്ങളില്‍ സ്ത്രീധന പീഡനത്തിനിരയായി മരിച്ച യുവതികളുടെ എണ്ണം. തലസ്ഥാന ജില്ലയിലാണ് ഏറ്റവുമധികം സ്ത്രീധന മരണം റിപ്പോര്‍ട്ട് ചെയ്തത്, നാല്. മൂന്ന് സ്ത്രീധനമരണവുമായി കൊല്ലം ജില്ല തൊട്ടുപിന്നില്‍. പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ രണ്ട് യുവതികള്‍ വീതവും പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, വയനാട് ജില്ലകളില്‍ ഓരോരുത്തരും കൊല്ലപ്പെട്ടു. ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഈ വര്‍ഷം ഇതുവരെ സ്ത്രീധന മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മുന്‍ വര്‍ഷങ്ങളിലും സ്ത്രീധന പീഡനം കൂടുതല്‍ അരങ്ങേറിയത് തിരുവനന്തപുരം ജില്ലയിലാണ്. 2008 മുതല്‍ 2012 വരെ എല്ലാ വര്‍ഷങ്ങളിലും തലസ്ഥാന ജില്ലയിലാണ് കൂടുതല്‍ സ്ത്രീധനമരണം നടന്നത്. അഞ്ച് വര്‍ഷത്തിനിടെ നടന്ന 99 സ്ത്രീധന മരണങ്ങളില്‍ 29ഉം തിരുവനന്തപുരം ജില്ലയില്‍. കണ്ണൂരിലും ഇടുക്കിയിലുമാണ് ഏറ്റവും കുറവ്, ഓരോന്നു വീതം. കണ്ണൂരില്‍ 2008ലും ഇടുക്കിയില്‍ 2009ലുമാണ് അവസാനമായി സ്ത്രീധനത്തിന്റെ പേരില്‍ യുവതികള്‍ കൊല്ലപ്പെട്ടത്.
(സുജിത് ബേബി)

deshabhimani 230712

2 comments:

  1. സംസ്ഥാനത്ത് അഞ്ചുമാസത്തിനിടെ സ്ത്രീധനത്തിന്റെ പേരില്‍ പൊലിഞ്ഞത് 17 ജീവന്‍. 2011-ല്‍ 15 സ്ത്രീധനമരണം ഉണ്ടായിരുന്നിടത്താണിത്. അഞ്ചുവര്‍ഷത്തിനിടെ 99 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും പൊലീസ് കണക്ക് വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സ്ത്രീധന മരണങ്ങള്‍ കൂടുതലാണ്.

    ReplyDelete
  2. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അക്രമക്കേസുകള്‍ വര്‍ധിച്ചതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയില്‍ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്ത്രീകള്‍ക്കെതിരായ അക്രമവുമായി ബന്ധപ്പെട്ട് ജൂലൈ വരെ 14,445 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍ 1,671 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് വീട്ടമ്മയുടെ കൊലപാതകത്തെക്കുറിച്ചുള്ള അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനാല്‍ പ്രതിപക്ഷം സഭവിട്ടിറങ്ങി.

    കോഴിക്കോട് വീട്ടമ്മയുടെ കൊലപാതകത്തെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. കുറ്റ്യാടി എംഎല്‍എ കെ കെ ലതികയാണ് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കോഴിക്കോട് ഒറ്റക്ക് താമസിച്ചിരുന്ന വീട്ടമ്മയാണ് കഴിഞ്ഞ ദിവസം മോഷ്ടാക്കളുടെ വെട്ടേറ്റ് മരിച്ചത്. അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു പ്രമേയത്തില്‍ ആവശ്യപ്പെട്ടത്. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചു.

    ReplyDelete