Monday, August 6, 2012
ഡിവൈഎഫ്ഐ ദേശീയസമ്മേളനം: കര്‍ണാടകത്തില്‍ ഒരുക്കം തുടങ്ങി
ബംഗളൂരു: സെപ്തംബര്‍ 11 മുതല്‍ 15 വരെ ബംഗളൂരുവില്‍ നടക്കുന്ന ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന് ഒരുക്കം പൂര്‍ത്തിയാകുന്നു. ആദ്യമായി ബംഗളൂരുവില്‍ നടക്കുന്ന യുവജനസമ്മേളനം ചരിത്രസംഭവമാക്കാനുള്ള പ്രവര്‍ത്തനത്തിലാണ് സംഘാടകസമിതി. "മെച്ചപ്പെട്ട ഇന്ത്യക്കായി യുവജന ശാക്തീകരണം" എന്നതാണ് സമ്മേളന മുദ്രാവാക്യം. സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികള്‍ക്കും ശനിയാഴ്ച തുടക്കമായി.
വിളംബരജാഥ, സെമിനാറുകള്‍, കല-കായികമത്സരങ്ങള്‍, ചരിത്രപ്രദര്‍ശനം, പുസ്തകമേള എന്നിവ ഒരുക്കും. ഇതിന്റെ ഭാഗമായി എല്ലാ ജില്ലാകേന്ദ്രങ്ങളിലും ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ചിക്ക്ബല്ലാപുരില്‍ സംസ്ഥാന യുവജന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. കണ്‍വന്‍ഷന്‍ ദേശീയ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് എന്‍ എല്‍ ഭരത്രാജ് അധ്യക്ഷനായി. സിപിഐ എം സംസ്ഥാനസെക്രട്ടറി ജി വി ശ്രീരാംറെഡ്ഡി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ബി രാജശേഖരമൂര്‍ത്തി, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഹുള്ളി ഉമേഷ് എന്നിവര്‍ സംസാരിച്ചു. ആയിരം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്കുപുറമെ 15 രാജ്യങ്ങളില്‍നിന്ന് 100 പ്രതിനിധികളും എത്തും.
deshabhimani 060812
Labels:
ഡി.വൈ.എഫ്.ഐ
Subscribe to:
Post Comments (Atom)
സെപ്തംബര്‍ 11 മുതല്‍ 15 വരെ ബംഗളൂരുവില്‍ നടക്കുന്ന ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന് ഒരുക്കം പൂര്‍ത്തിയാകുന്നു. ആദ്യമായി ബംഗളൂരുവില്‍ നടക്കുന്ന യുവജനസമ്മേളനം ചരിത്രസംഭവമാക്കാനുള്ള പ്രവര്‍ത്തനത്തിലാണ് സംഘാടകസമിതി. "മെച്ചപ്പെട്ട ഇന്ത്യക്കായി യുവജന ശാക്തീകരണം" എന്നതാണ് സമ്മേളന മുദ്രാവാക്യം. സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികള്‍ക്കും ശനിയാഴ്ച തുടക്കമാ
ReplyDelete