Sunday, February 23, 2014

പ്രാദേശിക വികസനഫണ്ട് 101 ശതമാനം വിനിയോഗിച്ചു: എം ബി രാജേഷ് എംപി

പാലക്കാട്: ജനങ്ങളുടെ പൊതുവായ ആവശ്യങ്ങള്‍ക്കൊപ്പംനിന്ന് അതു പരിഹരിക്കാന്‍ ജനപ്രതിനിധി എന്ന നിലയില്‍ കഠിനമായി പരിശ്രമിച്ചുവെന്ന് എം ബി രാജേഷ് എംപി പറഞ്ഞു. പാലക്കാട് പ്രസ് ക്ലബിന്റെ "വോട്ടിനുമുമ്പ്" എന്ന തെരഞ്ഞെടുപ്പ്പരിപാടിക്കു തുടക്കംകുറിച്ചുള്ള മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു എം ബി രാജേഷ്. എംപി ഫണ്ട് വിനിയോഗത്തില്‍ 101 ശതമാനവും ഉപയോഗിച്ചു. നേരത്തേ ഉപയോഗിക്കാതെവന്ന 60ലക്ഷംരൂപ ഉള്‍പ്പെടെ 18.01 കോടി രൂപ ഇക്കഴിഞ്ഞ അഞ്ച്വര്‍ഷംകൊണ്ട് വികസനപദ്ധതികള്‍ക്ക് വിനിയോഗിച്ചു. താന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഒരു റിപ്പോര്‍ട്ടായി ജനങ്ങള്‍ക്കുമുന്നിലെത്തിച്ചു. അത് അവര്‍ക്ക് വിലയിരുത്താം.

വളരെ ചുരുങ്ങിയ സമയം പ്രവര്‍ത്തിച്ച പാര്‍ലമെന്റായിരുന്നു 15ാം ലോക്സഭയുടേത്. ഇതില്‍ ലഭ്യമായ സമയം മുഴുവന്‍ ജനകീയപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതിനും മണ്ഡലത്തിന്റെ വികസനകാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനും വിനിയോഗിച്ചു. 93 ശതമാനം ഹാജര്‍ ഉണ്ടാക്കി. ഇതിനിടയില്‍ പാര്‍ലമെന്റിലെ 132 സംവാദങ്ങളില്‍ പങ്കെടുക്കുകയും 500ലധികം ചോദ്യങ്ങളുന്നയിക്കുകയും ചെയ്തു. കേന്ദ്രപദ്ധതികളും ഫണ്ടുകളും മണ്ഡലത്തിന്റെ വികസനത്തിന് ഉപയോഗിക്കാന്‍ ശ്രമിച്ചു. സമ്പര്‍ണവൈദ്യുതീകരണത്തിന്റെ തുടര്‍ച്ചയ്ക്ക് വൈദ്യുതമേഖലയില്‍ പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ നഗരസഭകള്‍ക്കായി 63.36കോടി രൂപയുടെ വികസനപദ്ധതി നടപ്പാക്കി. 6.72കോടിരൂപ ചെലവില്‍ കണ്ണനൂര്‍þകാവില്‍പ്പാട് റോഡ് നവീകരണം, 15.97 കോടി രൂപ ചെലവില്‍ കുഴല്‍മന്ദംþ മുണ്ടൂര്‍ റോഡ് നിര്‍മാണം എന്നിവ പൂര്‍ത്തിയാക്കി. ദേശീയപാത 47ന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ കടുത്ത സമ്മര്‍ദംചെലുത്തി. തകര്‍ന്ന റോഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാല്ദിവസംകൊണ്ടാണ് കേന്ദ്രമന്ത്രിയെക്കൊണ്ട് യോഗം വിളിപ്പിച്ചത്. ഇതിന് തന്നോടൊപ്പം ആലത്തൂര്‍ എംപി പി കെ ബിജുവും മുന്‍കൈയെടുത്തു. റോഡ് നന്നാക്കാന്‍ യോഗത്തില്‍ "യുദ്ധം"തന്നെ നടത്തേണ്ടിവന്നു. തുടര്‍ന്നാണ് 19.7 കോടി രൂപ അനുവദിച്ചത്. ദേശീയപാത നാലുവരിയാക്കാന്‍ ഏറെ കടമ്പകളുണ്ടായിരുന്നു. അതൊക്കെ പരിഹരിക്കാന്‍ കാര്യമായി ഇടപെട്ടു. ദേശീയപാത 213ല്‍ അപകടകരമായ 13 വളവുകള്‍ നിവര്‍ത്താന്‍ 6.3 കോടിരൂപ ചെലവഴിച്ചു.

ഒലവക്കോട് ഇഎസ്ഐ ആശുപത്രി നവീകരിക്കാന്‍ 1.5 കോടി രൂപ അനുവദിച്ചു. ഷൊര്‍ണൂര്‍ പോസ്റ്റല്‍ ക്വോര്‍ട്ടേഴ്്സ് നിര്‍മിക്കാന്‍ സമ്മര്‍ദം ചെലുത്തിയതിന്റെ ഭാഗമായി 48 ലക്ഷംരൂപ വകയരുത്താനായി. ഒറ്റപ്പാലത്ത് സൗജന്യ ഡയാലിസ്സ് യൂണിറ്റ്, മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളുകള്‍ക്കും ലാബും ലൈബ്രറിയും അനുവദിച്ചു. ഗവ. വിക്ടേറിയ കോളേജിന് കംപ്യൂട്ടര്‍ ലാബ്, ശതാബ്ദി ആഘോഷിക്കുന്ന പട്ടാമ്പി ഗവ. കോളേജിന് സെമിനാര്‍ കോംപ്ലകസ്, മേഴ്സി കോളേജിന് കംപ്യൂട്ടര്‍ ലാബ് എന്നിവ സവിശേഷമായ വികസനപ്രവൃത്തികളാണ്. നിരവധി ദേശീയതാരങ്ങളുള്ള പാലക്കാട് ജില്ലയില്‍ അവര്‍ക്ക് മികച്ച രീതിയില്‍ പരിശീലനം നല്‍കാന്‍ മള്‍ട്ടി ജിംനേഷ്യം ഒരുവര്‍ഷത്തിനകം ആരംഭിക്കുമെന്ന് കഴിഞ്ഞവര്‍ഷം ദേശീയതാരങ്ങള്‍ക്കുള്ള സ്വീകരണപരിപാടിയില്‍ ഉറപ്പു നല്‍കിയരുന്നു. ഈ വര്‍ഷം അവര്‍ റാഞ്ചിയിലേക്കു പരിശീലനത്തിനുപോയത് ഈ ജിംനേഷ്യത്തില്‍ പരിശീലിച്ചാണ്. നാല് സ്കൂളുകള്‍ക്കാണ് ഇത്തരത്തില്‍ ജിംനേഷ്യം യാഥാര്‍ഥ്യമാക്കിയത്. പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനും അമ്പത്ലക്ഷംരൂപ അനുവദിച്ചു. അട്ടപ്പാടിയില്‍ ഇടപെടാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മാസത്തില്‍ ഒരുതവണ ഊരുകള്‍ സന്ദര്‍ശിച്ച് പ്രശ്നങ്ങള്‍ പഠിക്കാറുണ്ട്. ഇതിന്റെ ഫലമായാണ് അവിടത്തെ ശിശുമരണവും പോഷകാഹാരക്കുറവും ലോകശ്രദ്ധയിലേക്കു കൊണ്ടുവന്നത.് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവടക്കം അട്ടപ്പാടി സന്ദര്‍ശിക്കാന്‍ സാഹചര്യമുണ്ടാക്കിയതും തന്റെ ഇടപെടലിനെത്തുടര്‍ന്നാണെന്നും എം ബി രാജേഷ് എംപി പറഞ്ഞു. ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് ജയകൃഷ്ണന്‍ നരിക്കുട്ടി അധ്യക്ഷനായി. സെക്രട്ടറി സി ആര്‍ ദിനേശ് സ്വാഗതം പറഞ്ഞു.

deshabhimani

No comments:

Post a Comment