ഐപിഎസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ ക്രമവിരുദ്ധമായി സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ ഐപിഎസ് അസോസിയേഷന്‍. ഐപിഎസുകാരുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും തെറ്റായ നടപടി സ്വീകരിക്കുന്നുവെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കാണിച്ച് ചീഫ് സെക്രട്ടറി ഇ കെഭഭരത്ഭൂഷണെതിരെ യോഗത്തില്‍ രൂക്ഷമായ വിമര്‍ശവുമുണ്ടായി. സുപ്രീംകോടതിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്ക് വിധേയമായിമാത്രമേഭഭാവിയില്‍ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ളവ നടപ്പാക്കാന്‍ പാടുള്ളൂവെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രമേയത്തിന്റെ പകര്‍പ്പും നിവേദനവും അസോസിയേഷന്‍ ഭഭാരവാഹികള്‍ അടുത്തദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും നേരില്‍ കണ്ട് നല്‍കും. അസോസിയേഷന്റെ പ്രതിഷേധവും അറിയിക്കും.
സംസ്ഥാനത്ത് മാവോയിസ്റ്റ് വേട്ടയ്ക്ക് നിയോഗിച്ച മാവോയിസ്റ്റ് വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥരടക്കം ഇരുപതിലേറെ പേരെ നടപടിക്രമം ലംഘിച്ച് സ്ഥലംമാറ്റുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അംഗങ്ങളുടെ ആവശ്യപ്രകാരമാണ് ഐപിഎസ് അസോസിയേഷന്റെ അടിയന്തരയോഗം ചേര്‍ന്നത്. ഒരു തസ്തികയില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാകാത്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെങ്കില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സിവില്‍ സര്‍വീസസ് ബോര്‍ഡിന്റെ അനുമതി തേടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മാസങ്ങള്‍ക്കുമുമ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതു ലംഘിച്ചാണ് രണ്ടുമാസം മുമ്പ് നിയമിച്ചവരെ പോലും വീണ്ടും സ്ഥലംമാറ്റിയതെന്ന് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ നല്‍കിയ കേസ് പിന്‍വലിക്കേണ്ടതില്ലെന്നും ഇതുസംബന്ധിച്ച വിധി വരട്ടെയെന്നും യോഗം തീരുമാനിച്ചു. ഈ കേസില്‍ അസോസിയേഷന്‍ കക്ഷി ചേരില്ല. എന്നാല്‍, കേസിന്റെ നടത്തിപ്പ് അസോസിയേഷന്‍ ഏറ്റെടുക്കാനും പൂര്‍ണ ചെലവ് വഹിക്കാനും തീരുമാനിച്ചു. ഇതിനായി കമ്മിറ്റിയെയും നിയോഗിച്ചു.
ഐഎഎസ് ഉദ്യോഗസ്ഥരെ വിദേശത്ത് പരിശീലനത്തിന് വിടുമ്പോള്‍ ഒരു നിബന്ധനയുമില്ല. എന്നാല്‍, ഐപിഎസ് ഉദ്യോഗസ്ഥരുടെ വിദേശ പരിശീലനം പല കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി തടയുന്നതായി ചിലര്‍ പറഞ്ഞു. ഡിജിപി ശുപാര്‍ശ ചെയ്യുന്നവരെ പരിശീലനത്തിനു വിടണമെന്നാണ് യോഗത്തിന്റെ ആവശ്യം. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞു മടങ്ങിയെത്തി സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ക്ക് സമയത്ത് പോസ്റ്റിങ് നല്‍കാതെ ശമ്പളം തടഞ്ഞ നടപടിയും പ്രതിഷേധത്തിനിടയാക്കി ആഭ്യന്തരമന്ത്രിയെ കാര്യങ്ങള്‍ ശരിയായി ധരിപ്പിക്കുന്നതില്‍ ഡിജിപി വീഴ്ച വരുത്തുന്നതായി ചിലര്‍ ചൂണ്ടിക്കാട്ടി. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു യോഗം. സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ഡിജിപി ടി പി സെന്‍കുമാര്‍ അധ്യക്ഷനായി. എഡിജിപിമാരായ എ ഹേമചന്ദ്രന്‍, വിന്‍സണ്‍ എം പോള്‍, ആര്‍ ശ്രീലേഖ, രാജേഷ് ദിവാന്‍, എം എന്‍ കൃഷ്ണമൂര്‍ത്തി, എസ് അനന്തകൃഷ്ണന്‍, അസോസിയേഷന്‍ സെക്രട്ടറി മനോജ് എബ്രഹാം എന്നിവരുള്‍പ്പെടെ 27 പേര്‍ യോഗത്തില്‍ പങ്കെടുത്തു. സര്‍ക്കാര്‍ നടപടിയെ ചോദ്യംചെയ്ത് ട്രിബ്യൂണലില്‍ കേസ് കൊടുത്ത അജിത ബീഗം, മഞ്ജുനാഥ് എന്നിവരും സന്നിഹിതരായിരുന്നു.
deshabhimani
No comments:
Post a Comment