Sunday, February 23, 2014

മനോരമയുടെ പെയ്ഡ് ന്യൂസ് ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട്



മനോരമയുടെ "പെയിഡ് ന്യൂസ്" ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട്

ന്യൂഡല്‍ഹി: ചില മണ്ഡലങ്ങളില്‍ സിപിഐ എമ്മും ബിജെപിയും തമ്മില്‍ തെരഞ്ഞെടുപ്പുധാരണയെന്ന് മലയാള മനോരമ "പെയിഡ് ന്യൂസ്" നല്‍കിയത് ന്യൂനപക്ഷ വോട്ടര്‍മാരില്‍ ആശങ്ക സൃഷ്ടിക്കാന്‍. സിപിഐ എം-ബിജെപി ധാരണയെന്ന വാര്‍ത്തയിലൂടെ ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് ഉറപ്പിക്കാനാകുമോയെന്നാണ് മനോരമയുടെയും വാര്‍ത്തയ്ക്ക് കോഴ നല്‍കിയവരുടെയും ലക്ഷ്യം.

ഇതോടൊപ്പം എല്‍ഡിഎഫ് ഐക്യത്തില്‍ വിള്ളല്‍ വീഴ്ത്താനാകുമോയെന്ന വിദൂരലക്ഷ്യവുമുണ്ട്. ലോക്സഭാതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഉറപ്പിച്ച രണ്ട് മണ്ഡലങ്ങളാണ് ആറ്റിങ്ങലും തിരുവനന്തപുരവും. തിരുവനന്തപുരത്ത് യുഡിഎഫിന് നേരത്തെ വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, സുനന്ദ പുഷ്കറിന്റെ ദുരൂഹമരണവും കേസന്വേഷണത്തിലുണ്ടായ അട്ടിമറിയും ശശി തരൂരിന്റെ സാധ്യത ഇല്ലാതാക്കി. ഇതുകൂടി തിരിച്ചറിഞ്ഞാണ് ഒന്നാം പേജില്‍ത്തന്നെയുള്ള കോഴവാര്‍ത്ത.

ബിജെപി സ്രോതസ്സുകളില്‍നിന്ന് ലഭ്യമായ വാര്‍ത്തയെന്ന മട്ടിലാണ് മനോരമ വാര്‍ത്ത പടച്ചത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ദയനീയ തകര്‍ച്ച ഉറപ്പായ സാഹചര്യത്തില്‍ കോണ്‍ഗ്രസ്- ബിജെപി ഇതര മതേതര കക്ഷികളിലേക്ക് ന്യൂനപക്ഷങ്ങള്‍ അണിനിരക്കുകയാണ്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അസ്വസ്ഥതയിലുമാണ്. കേരളത്തിലും ഇതേ പ്രവണത തുടര്‍ന്നാല്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ദയനീയമാകും. ഇതിന് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് പെയ്ഡ് ന്യൂസ്.

No comments:

Post a Comment