കൊല്‍ക്കത്ത: ബംഗാളില്‍ സിപിഐ എം സോണല്‍ ഓഫീസിന് തൃണമൂലുകാര്‍ തീയിട്ടു. ബര്‍ദ്വമാന്‍ ജില്ലയിലെ ഖണ്ഡഘോഷ് ഏരിയയില്‍&ലവേ;റയ്ന സോണല്‍ ഓഫീസാണ് അടിച്ചുതകര്‍ത്തശേഷം തീയിട്ടത്. അക്രമം തടഞ്ഞ സോണല്‍ സെക്രട്ടറി മിര്‍ജാ അക്തര്‍ അലി ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ചു. ഖണ്ഡഘോഷ് ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ അപര്‍ണ ഘോഷ് ഉള്‍പ്പെടെ ആറുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ വ്യാപക അക്രമമാണ് ഖണ്ഡഘോഷില്‍. അക്രമം ചെറുത്ത് പാര്‍ടിപ്രവര്‍ത്തനം പുനരാരംഭിച്ചതോടെയാണ് പുതിയ അക്രമം. അക്രമത്തെ ബഹുജനങ്ങളെ അണിനിരത്തി ചെറുത്തുതോല്‍പ്പിക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി അമല്‍ ഹല്‍ദാര്‍ പറഞ്ഞു. മമതസര്‍ക്കാരിന്റെ ജനദ്രോഹപ്രവര്‍ത്തനങ്ങളില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ വീണ്ടും സിപിഐ എമ്മിനോട് അടുക്കുന്നത് തടയാനും കലാപമുണ്ടാക്കി ഭീതിപരത്താനുമാണ് ശ്രമം- ഹല്‍ദാര്‍ പറഞ്ഞു.
അതിനിടെ കിഴക്കന്‍ മിഡ്നാപുരില്‍ മയ്നായില്‍ തിരിച്ചെത്തിയ സിപിഐ എം പ്രവര്‍ത്തകന്‍ സുഭാഷ് ഗുട്ടിയയെ തൃണമൂലുകാര്‍ തട്ടിക്കൊണ്ടുപോയി കണ്ണിലും മുഖത്തും ആസിഡ് ഒഴിച്ചു. നേരത്തെ തൃണമൂല്‍ അക്രമം ഭയന്ന് സുഭാഷ് മാറിനില്‍ക്കുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരും ബന്ധുക്കളുമാണ് സുഭാഷിനെ ആശുപത്രിയില്‍ എത്തിച്ചത്. സുഭാഷിന്റെ സഹോദരന്‍ ഭോലാനാഥിനെ രണ്ടുവര്‍ഷംമുമ്പ് തൃണമൂലുകാര്‍ കൊലപ്പെടുത്തിയിരുന്നു.
ഗോപി deshabhimani
No comments:
Post a Comment