തിരു: പെരുന്നയില്‍ മന്നം ഇരുന്നിടത്ത് ഇപ്പോള്‍ ഇരിക്കുന്നത് മന്ദബുദ്ധിയാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കനകസിംഹാസനത്തില്‍ കയറിയിരിക്കുന്ന ശുംഭനാണ് സുകുമാരന്‍ നായരെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പെരുന്നയില്‍ പോകരുതായിരുന്നെന്നും സുധീരന് സംവരണത്തിന്റെ ആനുകൂല്യമാണ് കിട്ടിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സുകുമാരന്‍ നായര്‍-സുധീരന്‍ തര്‍ക്കത്തില്‍ പ്രതികരിക്കാനില്ല: ചെന്നിത്തല
തൃശൂര്‍: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും കെപിസിസി പ്രസിഡന്റ് വി എം സുധീരനും തമ്മിലുള്ള തര്‍ക്കത്തില്‍ പ്രതികരിക്കാനില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സുകുമാരന്‍ നായര്‍ക്കുള്ള മറുപടിയും ഇത് സംബന്ധിച്ചുള്ള പാര്‍ട്ടി നിലപാടും കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേന്ദ്ര മന്ത്രി വീരപ്പ മൊയ് ലിയുമായി സംസാരിച്ചിട്ടുണ്ടെന്നും ചെന്നിത്തല തൃശൂരില്‍ പറഞ്ഞു. മലയോരമേഖലയിലെ 123 വില്ലേജിലെ ജനങ്ങള്‍ പരിഭ്രാന്തിയിലാണെന്ന കാര്യം കേന്ദ്രമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. പരിഹാരം ശ്രമം നടത്താമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും ഇക്കാര്യത്തില്‍ കര്‍ഷകരുടെ താല്‍പര്യം പരിഗണിച്ച് മാത്രമേ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകൂവെന്നും ചെന്നിത്തല അവകാശപ്പെട്ടു.
deshabhimani
No comments:
Post a Comment