സ്വന്തം സ്ഥാപനത്തില്‍ നിന്നും അപകടം പറ്റിയ വ്യക്തിയെ സഹായിക്കാന്‍ തയ്യാറാവാതെ രാഷ്ട്രീയ താല്‍പര്യത്തോടെ ധനസഹായങ്ങള്‍ പ്രഖ്യാപിക്കുന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിമാരെ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയണമെന്ന ഭനേര്‍രേഖ പ്രമേയം ലിന്‍സ് അവതരിപ്പിച്ചു. തൃശ്ശൂര്‍ വിജേഷ്ന്റെ വീട്ടില്‍ നടന്ന പരിപാടിയില്‍ വിജേഷ് വിജയന്‍ സഹായ സമിതിയിലെ വിതുരന്‍ അധ്യക്ഷനായി. ബാലസംഘം സംസ്ഥാന സെക്രട്ടറി പി ജെ അഭിജിത്ത് , എസ്എഫ്ഐ എറണാകുളം ജില്ല പ്രസിഡന്റ് സ്വാതി എസ്, നേര്‍രേഖാ പത്രാധിപസമിതി അംഗങ്ങളായ ഹരി ചിരുകണ്ടോത്ത്, മാര്‍ട്ടിന്‍ ക്രിസ്റ്റി, നേര്‍രേഖ പ്രവര്‍ത്തകരായ സാദിക്ക്, മാനവ് മോഹന്‍, മൊയ്ദീന്‍ പാറയില്‍, ഷിറില്‍, സജിത്ത് ഹംസ, നിഷാദ്, നീരജ്, റംഷി മാഹി എന്നിവര്‍ സംസാരിച്ചു.
രാഷ്ട്രീയ, ബഹുജന സംഘടനാ പ്രതിനിധികള്‍,വിജേഷ് വിജയന്‍ സഹായ സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജിതേഷ് ജനാര്‍ദ്ദനന്‍ സ്വാഗതം പറഞ്ഞു. നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിലെ പ്രമുഖമായ പുരോഗമനകൂട്ടായ്മയാണ് നേര്‍രേഖ (www.facebook.com/groups/nerrekha). അവരുടെ തന്നെ വെബ്സൈറ്റ് ആണ് നേര്‍രേഖ ഓണ്‍ലൈന്‍ (www.nerrekha.com).
deshabhimani

No comments:
Post a Comment