താന്‍ ഏറെ ബഹുമാനിക്കുന്ന മന്നത്തിന്റെ സമാധിദിനത്തില്‍ അവിടെ പോകുക, പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുക അത്രയേ ലക്ഷ്യമിട്ടിരുന്നുള്ളൂ. അന്നത്തെ ദിവസം മറ്റ് രാഷ്ട്രീയ , സൗഹൃദ ചര്‍ച്ചകള്‍ നടത്തി ആ ദിനത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുത്താനും താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ തന്നെ കാണാന്‍ സുകുമാരന്‍ നായര്‍ കാത്തിരിക്കുകയാണെന്ന് അറിഞ്ഞിരുന്നെങ്കിുല്‍ തീര്‍ച്ചയായും കാണുമായിരുന്നു. എന്നാല്‍ അത്തരം ഒരു സൂചനയും അവിടെനിന്ന് ലഭിച്ചില്ല. എന്നിട്ടും എന്തിനാണ് ഇത്ര പ്രകോപനപരമായി സുകുമാരന്‍ നായര്‍ പ്രതികരിക്കുന്നത് എന്നറിയില്ല. സുകുമാരന്‍ നായരുടെ വികാര വിക്ഷോഭങ്ങള്‍ അടങ്ങി ശാന്തമായാല്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങളെയുള്ളൂ.
അദ്ദേഹത്തിന് കോണ്‍ഗ്രസിനോട് എതിര്‍പ്പില്ല സുധീരനോട് മാത്രമെ എതിര്‍പ്പുള്ളൂ എന്നറിഞ്ഞതില്‍ സമാധാനമുണ്ട്. അദ്ദേഹത്തിന്റെ സൗഹൃദം തന്നിലേക്കും കൂടി വ്യാപിപ്പിക്കണമെന്ന് പ്രാര്‍ഥിക്കുകയാണ്. മുമ്പും പലതവണ മന്നം സമാധിയില്‍ പോയിട്ടുണ്ട്. പി കെ നാരായണ പണിക്കരുമായി നല്ല ബന്ധമായിരുന്നു. ഈ വിഷയത്തില്‍ സംഘര്‍ഷം ഉണ്ടാക്കണമെന്ന് താല്‍പര്യമില്ല. അതിനാല്‍ അത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തരുതെന്ന് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമുദായ നേതാക്കളും രാഷ്ട്രീയക്കാരും പരസ്പരം പ്രവര്‍ത്തനങ്ങളില്‍ ഇടപ്പെടാതിരിക്കുകയാണ നല്ലതെന്നും സുധീരന്‍ പറഞ്ഞു.
മന്നം സമാധിയില്‍ സുധീരന്‍ ക്യൂതെറ്റിച്ച് കയറി വലിയ ആളാകാനാണ് നോക്കിയതെന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം. ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടിയാണ് സുധീരന്‍ വന്നത്. ഇതിനേക്കാള്‍ വലിയ കോണ്‍ഗ്രസ് നേതാക്കള്‍ ഇവിടെ വന്നിട്ടുണ്ട്. സുധീരന്‍ എന്റെ അടുത്ത് വന്നാല്‍ സ്വീകരിക്കുമായിരുന്നു. മന്നം സമാധി എന്‍എസ്എസിന്റെ സ്വത്താണ് . കോട്ടയത്തെ ഗാന്ധിപ്രതിമപോലെയല്ല മന്നം സമാധി. കോണ്‍ഗ്രസിനോടല്ല. സുധീരനോടാണ് എതിര്‍പ്പെന്നും ആദര്‍ശം പറഞ്ഞാല്‍ വോട്ട് കിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
deshabhimani
വ്യകതിപരമായ അഭിപ്രായങ്ങളല്ലേ ഇതൊക്കെ.
ReplyDelete