ഇഎസ്ഐ ശമ്പളപരിധി ഉയര്‍ത്തുന്നതിനെ സിഐടിയു എതിര്‍ക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശമ്പളപരിധി മാത്രം ഉയര്‍ത്തുകയും സൗകര്യങ്ങള്‍ ബോധപൂര്‍വം മെച്ചപ്പെടുത്താതിരിക്കുകയും ചെയ്യുന്നതിനോടാണ് സിഐടിയുവിന് വിവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ചെലവുപരിധി വര്‍ധിപ്പിക്കുക, എല്ലാ ജില്ലയിലും മാതൃകാ ആശുപത്രി ഉറപ്പാക്കുക, സ്മാര്‍ട്ട്കാര്‍ഡ് സംവിധാനം, ആശുപത്രികളിലെ ശുചിത്വം തുടങ്ങി ഒട്ടനവധി ആവശ്യങ്ങള്‍ തൊഴിലാളികള്‍ ഉന്നയിച്ചിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് കൂടുതല്‍ വരുമാനമെന്ന ലക്ഷ്യത്തോടെ ശമ്പളപരിധി കൂട്ടുന്നത്.
മന്ത്രിമാരുടെ മണ്ഡലങ്ങളില്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നതിന് ഇഎസ്ഐ പണം ചെലവഴിക്കുകയാണ്. ഇത് ഇഎസ്ഐയുടെ ഉത്തരവാദിത്തമല്ല. 25,000 രൂപ മാസവരുമാനമുള്ളവരില്‍ ഭൂരിഭാഗവും മറ്റുപല മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതികളിലും ഉള്‍പ്പെടുന്നവരാണ്. പരിധി ഉയര്‍ത്തലിന് പകരമായി അസംഘടിതമേഖലയിലെയും തോട്ടംമേഖലയിലെയും തൊഴിലാളികളിലേക്ക് ഇഎസ്ഐ ആനുകൂല്യം വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്- എ കെ പി പറഞ്ഞു.
deshabhimani
No comments:
Post a Comment