Friday, July 20, 2012

ചൈന 40 ശതമാനം"ഓണ്‍ലൈന്‍"


ബീജിങ്: ലോക ജനസംഖ്യയില്‍ ഒന്നാംസ്ഥാനമുള്ള ചൈന ഇന്റര്‍നെറ്റ് ഉപയോഗത്തിലും മുന്നേറ്റം തുടരുന്നു. രാജ്യത്തെ 53.8 കോടി ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുവെന്നാണ് ഏറ്റവും പുതിയ കണക്ക്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 11 ശതമാനം വര്‍ധന. ജനസംഖ്യയുടെ 39.9 ശതമാനം "ഓണ്‍ലൈനാണെ"ന്ന് ചൈന ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്ക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ള വയര്‍ലെസ് സര്‍വീസുകളില്‍ നിന്ന് നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 38.8 കോടിയാണ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 22 ശതമാനമാണ് ഇവരുടെ എണ്ണം വര്‍ധിച്ചത്. ചൈനയില്‍ ഇന്റര്‍നെറ്റ് അടക്കമുള്ള മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണെന്നുള്ള പ്രചാരണം പൊളിക്കുന്നതാണ് ഈ കണക്ക്. മൈക്രോബ്ലോഗ് മുതല്‍ ഓണ്‍ലൈന്‍ വീഡിയോ വരെയുള്ള വ്യവസായങ്ങള്‍ ചൈനയില്‍ വികസിക്കുന്നുമുണ്ട്. എന്നാല്‍, അശ്ലീല ചിത്രങ്ങള്‍ക്കും രാജ്യത്തെ കളങ്കപ്പെടുത്തുന്ന പ്രചാരണങ്ങള്‍ക്കും സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

deshabhimani 200712

1 comment:

  1. ലോക ജനസംഖ്യയില്‍ ഒന്നാംസ്ഥാനമുള്ള ചൈന ഇന്റര്‍നെറ്റ് ഉപയോഗത്തിലും മുന്നേറ്റം തുടരുന്നു. രാജ്യത്തെ 53.8 കോടി ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുവെന്നാണ് ഏറ്റവും പുതിയ കണക്ക്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 11 ശതമാനം വര്‍ധന. ജനസംഖ്യയുടെ 39.9 ശതമാനം "ഓണ്‍ലൈനാണെ"ന്ന് ചൈന ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്ക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

    ReplyDelete