Wednesday, August 8, 2012

5 മാസത്തിനിടെ 181 ബലാത്സംഗക്കേസ് സ്വന്തം ലേഖകന്‍

സംസ്ഥാനത്ത് കുട്ടികള്‍ക്കുനേരെയുള്ള ബലാത്സംഗ കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ അഞ്ചുമാസത്തിനിടെ 181 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികള്‍ക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2008 മുതല്‍ 2011 വരെ യഥാക്രമം 215, 235, 208, 423 എന്നിങ്ങനെയാണ് കുട്ടികള്‍ ഇരയായ ബലാത്സംഗ കേസുകളുടെ എണ്ണം.

ഇതിനുപുറമെയാണ് പ്രകൃതിവിരുദ്ധ പീഡനങ്ങള്‍. ഈ വര്‍ഷം ആദ്യ അഞ്ചുമാസം പിന്നിട്ടപ്പോള്‍തന്നെ കുട്ടികള്‍ക്കെതിരായ മറ്റ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 534 കേസ് രജിസ്റ്റര്‍ ചെയ്തു. 2008 മുതല്‍ 2010 വരെ 549, 589, 596 എന്നിങ്ങനെയാണ് ആകെ കേസുകളുടെ എണ്ണം. 2011ല്‍ 1452 കേസുകളും വിവിധ വകുപ്പിലായി റിപ്പോര്‍ട്ട് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികവൃത്തിക്കായി എത്തിക്കുന്ന പ്രവണതയും സംസ്ഥാനത്ത് വര്‍ധിച്ചു. ഇത്തരത്തില്‍ ഏഴ് കേസ് ഈ വര്‍ഷം ആദ്യപകുതിയില്‍ റിപ്പോര്‍ട്ട് ചെയ്തു. 2011ല്‍ ആകെ ഒമ്പത് കേസാണ് രജിസ്റ്റര്‍ചെയ്തത്. 2008ല്‍ 13, 2009ല്‍ 14, 2010ല്‍ ആറ് എന്നിങ്ങനെയാണ് മുന്‍വര്‍ഷങ്ങളിലെ കണക്ക്.

കുട്ടികളെ കൊലപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവയും വര്‍ധിച്ചു. പതിനാറു കൊലപാതകങ്ങളാണ് മെയ് അവസാനംവരെ നടന്നത്. 37, 44, 42, 47 എന്നിങ്ങനെയാണ് 2008 മുതല്‍ 2011 വരെ സംസ്ഥാനത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം. ഇവരില്‍ ഏറെയും പീഡനത്തിനും ബലാത്സംഗത്തിനും ഇരയായവരാണ്. ശൈശവ വിവാഹമടക്കമുള്ള കേസുകളും വര്‍ധിച്ചു. 534 കേസാണ് മെയ് അവസാനംവരെ റിപ്പോര്‍ട്ട് ചെയ്തത്. പതിനെട്ടു വയസില്‍ താഴെയുള്ള കുട്ടികളുടെ വിവാഹം നടത്തിയതിന് ഒരു കേസാണ് രജിസ്റ്റര്‍ ചെയ്തത്. റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ എത്രയോ ഇരട്ടി ശൈശവ വിവാഹം സംസ്ഥാനത്ത് നടക്കുന്നുണ്ടെങ്കിലും ആരും പരാതി നല്‍കാറില്ല.

deshabhimani 080812

1 comment:

  1. സംസ്ഥാനത്ത് കുട്ടികള്‍ക്കുനേരെയുള്ള ബലാത്സംഗ കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ അഞ്ചുമാസത്തിനിടെ 181 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികള്‍ക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2008 മുതല്‍ 2011 വരെ യഥാക്രമം 215, 235, 208, 423 എന്നിങ്ങനെയാണ് കുട്ടികള്‍ ഇരയായ ബലാത്സംഗ കേസുകളുടെ എണ്ണം.

    ReplyDelete