ഷുക്കൂര്‍ വധത്തിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്റെ ജാമ്യാപേക്ഷ തള്ളി. കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞദവസം കോടതി ജയരാജന്റെയും പ്രോസിക്യൂഷന്റെയും വാദം കേട്ടിരുന്നു.
ഷുക്കൂറിനെ യു വി വേണുവിന്റെ നേതൃത്വത്തില്‍ ആസൂത്രണം നടത്തി തടഞ്ഞുവച്ച് കൊന്നുവെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കുന്ന ഒരു വസ്തുതയും പൊലീസ് കേസിലില്ലെന്ന് പി ജയരാജന്റെ അഭിഭാഷകന്‍ ബി പി ശശീന്ദ്രന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇങ്ങനെയൊരു ആസൂത്രണത്തില്‍ ജയരാജനും ടി വി രാജേഷ് എംഎല്‍എക്കും പങ്കുള്ളതിന് തെളിവില്ല. ഇത് വധശിക്ഷയോ, ജീവപര്യന്തം തടവോ ലഭിക്കാന്‍ സാധ്യതയുള്ള കേസല്ല. അതിനാല്‍ പി ജയരാജന് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് അദ്ദേഹം കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. ഫെബ്രുവരി 20ന് പകല്‍ ഒന്നിനാണ് ഷുക്കൂറിനെ തടഞ്ഞുവച്ചതെന്ന് സുഹൃത്ത് സഖറിയ പറഞ്ഞത്. ഇതേ സമയത്താണ് വധത്തക്കുറിച്ച് അറിഞ്ഞുവെന്ന് പൊലീസ് ആരോപിക്കുന്ന പി ജയരാജനെയും ടി വി രാജേഷ് എംഎല്‍എയെയും ലീഗുകാരുടെ അക്രമത്തില്‍ പരിക്കേറ്റ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ സംഭവം അറിഞ്ഞിട്ടും തടഞ്ഞില്ലെന്ന കുറ്റത്തിന് ജയരാജനെ എങ്ങനെ അറസ്റ്റ്ചെയ്യാന്‍ പറ്റും എന്ന വാദവും ജയരാജന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു.
deshabhimani news

ReplyDelete