Wednesday, November 16, 2011

എന്‍ഡിഎഫ് ഭീകരത സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും തകര്‍ത്തു

പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്ത് മേഖലകളില്‍ സിപിഐ എമ്മിനു നേരെ എന്‍ഡിഎഫ് ഭീകരത. സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും എന്‍ഡിഎഫ് ക്രിമിനലുകള്‍ തകര്‍ത്തു. മാരകായുധങ്ങളുമായി ഭീഷണി മുഴക്കിയായിരുന്നു ആക്രമണം. പുന്നയൂര്‍ക്കുളം പഞ്ചായത്തംഗം ചമ്മന്നൂര്‍ പണ്ടാരപരമ്പില്‍ രാജന്റെ വീടിന്റെ ജനല്‍ച്ചില്ലുകളും മാരുതി കാറും ബൈക്കും അഞ്ഞൂരിലെ ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യുണിയന്‍ (സിഐടിയു) യൂണിറ്റ് സെക്രട്ടറി വടക്കേക്കാട് പഞ്ചായത്തിലെ കൗക്കാനപ്പെട്ടി മാമ്പുള്ളി ജയന്റെ വീട്ടുജനാലകളും ബൈക്കുകളുമാണ് അക്രമിസംഘം തകര്‍ത്തത്. ജയന്റെ വീട് ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയും രാജന്റെ വീടും വാഹനങ്ങളും നാലരയോടെയുമാണ് തകര്‍ത്തത്. ബൈക്കിലെത്തിയ സംഘങ്ങളാണ് ആക്രമണം നടത്തിയത്. ശബ്ദംകേട്ട് പുറത്തിറങ്ങാന്‍ ശ്രമിച്ച അയല്‍വാസിയും ജയന്റെ സഹോദരനുമായ ചന്ദ്രനെ ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വീട് അടപ്പിച്ചശേഷമായിരുന്നു ആക്രമണം. വീടിന്റെ നാലുവശത്തുമുള്ള ജനാലകളും തകര്‍ത്തു. ജയന്റേയും സഹേദരന്റേയും ബൈക്കുകള്‍ പൂര്‍ണമായും തകര്‍ത്തു.

തിങ്കളാഴ്ച രാത്രി ചമ്മന്നൂര്‍ സെന്ററില്‍ ആയുധങ്ങളുമായി എന്‍ഡിഎഫ് ക്രിമിനലുകള്‍ കൊലവിളി നടത്തിയത് പോലീസിനെ അറിയിച്ചതാണ് ആക്രമണകാരണമെന്ന് കരുതുന്നു. ജില്ലയിലെതന്നെ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എന്‍ഡിഎഫ് ക്രിമിനലുകളുടെ സംരക്ഷണകേന്ദ്രമായി പ്രവര്‍ത്തിക്കുന്നത് വടക്കേക്കാട് മേഖലയിലെ എന്‍ഡിഎഫ് നേതാക്കളാണെന്ന ആരോപണവുമുണ്ട്. ഇത് ശരിവയ്ക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ ആക്രമണസംഭവങ്ങള്‍ . കഴിഞ്ഞ ദിവസങ്ങളില്‍ ആറ്റുപുറം, ചമ്മന്നൂര്‍ , കൗക്കാനപ്പെട്ടി, പനമുക്ക് മേഖലകളില്‍ വ്യാപകമായി സിപിഐ എമ്മിന്റെ ബോര്‍ഡുകളും കൊടികളും നശിപ്പിച്ചിരുന്നു. വഴിയാത്രക്കാരേയും ഭീഷണിപ്പെടുത്തിയിരുന്നു.

deshabhimani 161111

1 comment:

  1. പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്ത് മേഖലകളില്‍ സിപിഐ എമ്മിനു നേരെ എന്‍ഡിഎഫ് ഭീകരത. സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും എന്‍ഡിഎഫ് ക്രിമിനലുകള്‍ തകര്‍ത്തു. മാരകായുധങ്ങളുമായി ഭീഷണി മുഴക്കിയായിരുന്നു ആക്രമണം. പുന്നയൂര്‍ക്കുളം പഞ്ചായത്തംഗം ചമ്മന്നൂര്‍ പണ്ടാരപരമ്പില്‍ രാജന്റെ വീടിന്റെ ജനല്‍ച്ചില്ലുകളും മാരുതി കാറും ബൈക്കും അഞ്ഞൂരിലെ ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യുണിയന്‍ (സിഐടിയു) യൂണിറ്റ് സെക്രട്ടറി വടക്കേക്കാട് പഞ്ചായത്തിലെ കൗക്കാനപ്പെട്ടി മാമ്പുള്ളി ജയന്റെ വീട്ടുജനാലകളും ബൈക്കുകളുമാണ് അക്രമിസംഘം തകര്‍ത്തത്.

    ReplyDelete