Sunday, August 5, 2012

"സമാധാന പ്രകട"ത്തിനിടെ വഴിപോക്കന് യൂത്ത് കോണ്‍ഗ്രസ് മര്‍ദനം

സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എ കെ ജി ഭവന്റെ മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ പ്രകടനത്തിനിടെ വഴിയാത്രക്കാരന് ക്രൂരമര്‍ദനം. പ്രകടനമായി വന്ന ഇരുപതോളം യൂത്ത് കോണ്‍ഗ്രസുകാര്‍ വഴിയാത്രക്കാരനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. അണ്ണ ഹസാരെയ്ക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് എം ലിജുവിന്റെയും മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്റെയും കണ്‍മുന്നില്‍ യൂത്ത്കോണ്‍ഗ്രസുകാര്‍ അക്രമം അഴിച്ചുവിട്ടത്. സിപിഐ എം കേരളത്തില്‍ അക്രമം നടത്തുന്നുവെന്നാരോപിച്ചാണ് "സമാധാന പ്രകടനം" നടത്തിയത്.

വൈകിട്ട് ഗോള്‍ഡാക്ഖാനയ്ക്കു മുന്നില്‍നിന്നു തുടങ്ങിയ പ്രകടനത്തില്‍ ഇരുപതോളംപേര്‍ മാത്രമാണ് പങ്കെടുത്തത്. റോഡിന്റെ എതിര്‍വശത്തുനിന്നു വന്ന വഴിയാത്രക്കാരനെ കൈയേറ്റം ചെയ്താണ് പ്രകടനം പൊളിഞ്ഞതിന്റെ ജാള്യം തീര്‍ത്തത്. വഴിയാത്രികന്റെ മുഖത്ത് പ്രകടനക്കാര്‍ മാറിമാറി അടിച്ചു. റോഡിലേക്ക് കമിഴ്ന്നുവീണ ഇയാളുടെ പുറത്തും നെഞ്ചിലും ചവിട്ടി വസ്ത്രങ്ങള്‍ വലിച്ചു കീറി. അവശനായ വഴിയാത്രക്കാരനെ റോഡിനരികിലേക്ക് തള്ളിയിട്ട് പ്രകടനക്കാര്‍ എ കെ ജി ഭവന്റെ മുന്നിലേക്ക് നീങ്ങി. തുടര്‍ന്ന് ചാനല്‍ക്യാമറകള്‍ക്കു മുന്നില്‍ സിപിഐ എമ്മിനെ അധിക്ഷേപിക്കാനുള്ള മത്സരമായിരുന്നു. തന്നെ മര്‍ദിച്ചത് ചോദ്യംചെയ്യാന്‍ ഇതിനിടെ വഴിയാത്രക്കാരന്‍ എത്തി. അയാളെ കൈകാര്യംചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസിന് നിര്‍ദേശം നല്‍കി. പൊലീസ് ഇയാളെ വലിച്ചിഴച്ചുകൊണ്ടുപോകുമ്പോഴും നേതാക്കള്‍ "സമാധാനപ്രസംഗം" തുടര്‍ന്നു. ടിവി ക്യാമറകള്‍ മാറ്റിയപ്പോള്‍ പ്രസംഗവും നിര്‍ത്തി.

deshabhimani 050812

1 comment:

  1. സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എ കെ ജി ഭവന്റെ മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ പ്രകടനത്തിനിടെ വഴിയാത്രക്കാരന് ക്രൂരമര്‍ദനം. പ്രകടനമായി വന്ന ഇരുപതോളം യൂത്ത് കോണ്‍ഗ്രസുകാര്‍ വഴിയാത്രക്കാരനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. അണ്ണ ഹസാരെയ്ക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് എം ലിജുവിന്റെയും മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്റെയും കണ്‍മുന്നില്‍ യൂത്ത്കോണ്‍ഗ്രസുകാര്‍ അക്രമം അഴിച്ചുവിട്ടത്. സിപിഐ എം കേരളത്തില്‍ അക്രമം നടത്തുന്നുവെന്നാരോപിച്ചാണ് "സമാധാന പ്രകടനം" നടത്തിയത്.

    ReplyDelete